Archives for October, 2017 - Page 258

വിതാനത്തറ

തെയ്യങ്ങള്‍ക്കും തിറകള്‍ക്കും അരയില്‍ ഉടുപ്പുമായി ധരിക്കുന്ന പരന്ന ഉട. കമ്പുകള്‍കൊണ്ട് കെട്ടിയുണ്ടാക്കിയ ദീര്‍ഘചതുരാകൃതിയിലുള്ള ചട്ടം അരയില്‍ വെച്ചുകെട്ടി, അതു മറയ്ക്കാത്തവണ്ണം വര്‍ണശബളമായ വസ്ത്രം തൂക്കിയിടുകയാണ് വിതാനത്തറയുടെ പ്രത്യേകത. മുച്ചിലോട്ടുഭഗവതി, കണ്ണങ്ങാട്ടുഭഗവതി, പടക്കെത്തിഭഗവതി, ക്ഷേത്രപാലന്‍, നാഗകണി തുടങ്ങിയ കോലങ്ങള്‍ക്കാണ് 'വിതാനത്തറ'യെന്ന വസ്ത്രാലങ്കാരം ഉപയോഗിക്കുന്നത്.
Continue Reading

വാസ്തുബലി

വാസ്തുവിന്റെ അവയവങ്ങളിലിക്കുന്ന ദേവതകളെ തൃപ്തിപ്പെടുത്തുന്ന പൂജയും ബലികര്‍മവും. ഭവനം പണിത് പൂര്‍ത്തിയായാല്‍ അവിടെ താമസം തുടങ്ങുന്നതിനുമുമ്പ് വാസ്തുബലി നടത്തണമെന്നുണ്ട്. ബ്രാഹ്മണരാണ് വാസ്തുബലികര്‍മം നടത്താറ് പതിവ്. വാസ്തുബലിക്ക് വര്‍ണപ്പൊടികള്‍കൊണ്ട് വാസ്തുപത്മം കുറിക്കും.
Continue Reading

വാല്‍ക്കണ്ണാടി

വെള്ളോടുകൊണ്ട് നിര്‍മിക്കുന്ന ഒരുതരം മുഖക്കണ്ണാടി. ചെമ്പും, വെളുത്തീയവും പ്രത്യേക അനുപാതത്തില്‍ ചേര്‍ത്ത് വാര്‍ത്തുണ്ടാക്കുന്നത്. ആറന്മുള കണ്ണാടിയുടെ സാങ്കേതികസ്വഭാവം തന്നെയാണിതിലും കാണുന്നത്. പണ്ട് വാല്‍ക്കണ്ണാടിക്ക് നല്ല പ്രചാരമുണ്ടായിരുന്നു. അഷ്ടമംഗല്യങ്ങളില്‍ ഒന്നാണ് വാല്‍ക്കണ്ണാടി. വിവാഹാദികള്‍ക്ക് ചില സമുദായക്കാര്‍ക്കിടയില്‍ വധു കൈയില്‍ വാല്‍ക്കണ്ണാടി എടുത്തിരിക്കണമെന്നുണ്ട്. കളമെഴുത്തുപാട്ടിനും…
Continue Reading

വാലായ്മ

പ്രസവിച്ചാല്‍ ആചരിക്കേണ്ട ആശൗചം. മരുമക്കത്തായ സമ്പ്രദായപ്രകാരം പ്രസവിച്ച സ്ത്രീയുടെ കുടുംബക്കാരും, മക്കത്തായ സമ്പ്രദായ പ്രകാരം ഭര്‍ത്താവിന്റെ ഭവനക്കാരുമാണ് വാലായ്മകൊള്ളുക. ഈ ആശൗചത്തിന്റെ കാലദൈര്‍ഘ്യം സമുദായംതോറും വ്യത്യാസപ്പെട്ടിരിക്കും. കേരള ബ്രാഹ്മണര്‍ക്ക് പത്തുദിവസമാണ് ആശൗചം. തെയ്യംപാടി, നമ്പ്യാര്‍, സാമന്തന്‍ നമ്പ്യാര്‍ തുടങ്ങിയവര്‍ക്ക് 12 ദിവസമാണ്…
Continue Reading

വാരവ്രതം

ആഴ്ചവ്രതം. തിങ്കള്‍, ബുധന്‍, വ്യാഴം, ശനി എന്നീ ആഴ്ചകളില്‍ വ്തമെടുക്കുന്നവരുണ്ട്. ഒരുനേരം ഭക്ഷണം കഴിച്ചുകൊണ്ടുള്ള 'ഒരിക്കല്‍വ്രത'മാണ് പ്രായേണ കാണുന്നത്. തിങ്കളാഴ്ച നോമ്പുനോല്‍ക്കുന്ന പതിവുണ്ട്. ഭര്‍തൃലാഭത്തിനുവേണ്ടിയാണ് തിങ്കളാഴ്ച നോമ്പുനോക്കുന്നത്. സുബ്രഹ്മണ്യപ്രീതിക്കുവേണ്ടി അന്ന് ഒരിക്കലുണ്ണുന്നവരുമുണ്ട്. ബുധന്‍, വ്യാഴം എന്നീ ദിവസങ്ങളിലുമുള്ള വ്രതം വൈഷ്ണവ പ്രീതിക്ക്…
Continue Reading

പൂമാല

അറുപത്തിനാല് കലാവിദ്യകളില്‍പ്പെട്ടതാണ് പൂക്കള്‍കൊണ്ട് മാലയുണ്ടാക്കല്‍. കേരളത്തില്‍ ക്ഷേത്രങ്ങളിലെ ഒരു കഴുകവൃത്തിയാണ് മാലകെട്ട്.
Continue Reading

പൂപ്രശ്‌നം

പുഷ്പങ്ങള്‍കൊണ്ട് ഭാവി ഗുണദോഷവിചിന്തനം ചെയ്യുന്നരീതി. ഒരു ഇലയില്‍ ചുവന്ന പൂക്കളും മറ്റൊന്നില്‍ വെളുത്ത പൂക്കളും വെച്ച് പൊതിഞ്ഞുകെട്ടി പൂജിച്ച് ഈശ്വരധ്യാനം ചെയ്തശേഷം ഫലമറിയേണ്ടവന്റെ മുമ്പില്‍ കൊണ്ടുവയ്ക്കും. അതില്‍നിന്ന് അയാള്‍ ഒരു കെട്ടെടുത്ത് അഴിച്ചുനോക്കണം. അത് വെളുത്തപൂക്കള്‍ ഉള്ളതാണെങ്കില്‍ ഗുണഫലം. ചുവന്നതാണെങ്കില്‍ ദോഷഫലം.…
Continue Reading

പൂപ്പട

പുഷ്പാര്‍ച്ചനയാണ് പൂപ്പട. ദേവതാപ്രീണനത്തിനു വേണ്ടിയും ബാധോച്ചാടനത്തിനും പൂപ്പട നടത്താറുണ്ട്. ഗന്ധര്‍വവാദി ബാധകളുണ്ടായാല്‍ കന്യകമാരുടെയും സ്ത്രീകളെയും പുരസ്‌കരിച്ച് ഗണകന്മാര്‍ പൂപ്പട എന്ന കര്‍മ്മം നടത്തിവരുന്നു. മണ്ണടിയിലും മറ്റും സന്താനലാഭത്തിനും ഗര്‍ഭം അലസാതിരിക്കുവാനുമായി അവര്‍ പ്രസ്തുത കര്‍മ്മം കഴിക്കാറുണ്ട്. പിണിയാള്‍ വ്രതമെടുത്തിരിക്കും. പ്രത്യേകം പന്തല്‍…
Continue Reading

പൂത്താട

പറമ്പുകളില്‍ കൃഷിചെയ്തുണ്ടാക്കുന്ന നെല്ല്. കാട്ടില്‍ പൂനം കൃഷി നടത്തുന്നതുപോലെ പറമ്പുകളില്‍ പൂത്താടക്കൃഷി നടത്താറുണ്ട്. അതിന് എല്ലാ നെല്‍വിത്തുകളും പറ്റുകയില്ല. പറമ്പില്‍ കൃഷി ചെയ്യുന്ന നെല്‍വിത്തിനെ പൂത്താടവിത്ത് എന്ന് സാമാന്യമായിപ്പറയും. പുള്ളുവരുടെ കറ്റപ്പാട്ടില്‍ കവുങ്ങിന്‍പൂത്താട എന്ന് പറയുന്നു. ചിലേടങ്ങളില്‍ ആ വിത്തിനെ മോടന്‍…
Continue Reading

പൂതക്കളം

പുള്ളുവരുടെ സര്‍പ്പപ്പാട്ടിന്റെ ഭാഗമായി ചിലേടങ്ങളില്‍ പൂതക്കളം ചിത്രീകരിക്കും നാഗപൂതം സമ്പത്ത് കാക്കുമെന്നാണ് വിശ്വാസം. നാഗക്കളം കഴിച്ചാല്‍ ഒടുവില്‍ പൂതത്തിനു കളം കഴിക്കും.
Continue Reading