Archives for October, 2017 - Page 259
പൂട്ടും തുറപ്പും
രണ്ടു വിഭാഗക്കാര്‍ മത്സരിച്ചുകൊണ്ടുള്ള ചില കലാപ്രകടനങ്ങളിലും കളികളിലും പന്തല്‍ പൂട്ടുകയെന്ന സങ്കല്പത്തില്‍ ഒരു വിഭാഗം പാട്ടുപാടിക്കളിച്ചാല്‍, എതിര്‍ഭാഗക്കാര്‍ അത് തുറക്കുന്ന വിധം പാടി, പൂട്ട് തുറക്കണം. പന്തല്‍ പൂട്ടി താക്കോല്‍ സമുദ്രത്തിലോ, പ്രത്യേക രഹസ്യസങ്കേതത്തിലോ, കരുത്തനായ വ്യക്തിയിലോ ഏല്‍പ്പിച്ചുവെന്നാണ് പാടുക. അതില്‍…
പൂജ
ദേവതാരാധന ജനജീവിതത്തിന്റെ അവിഭാജ്യഘടകമാണിത്. വിശ്വസമാണ് അതിന് അവലംബം. പൂജയ്ക്ക് മാര്‍ഗ–രീതി ഭേദങ്ങള്‍ ഉണ്ട്. സ്വഭാവത്തെ അടിസ്ഥാനമാക്കി സാത്വികപൂജ, തമോപൂജ എന്നിങ്ങനെ തരംതിരിക്കാം. സാത്വികപൂജാക്രമം, വൈദികം, താന്ത്രികം, മിശ്രം എന്ന് മൂന്നുവിധം. പുഷ്പാദികളുടെ ശേഖരണം, ദേവതാര്‍ച്ചന, മന്ത്രോച്ചാരണം, മൂര്‍ത്തിധ്യാനം എന്നിവ പൂജയുടെ അഞ്ചു…
പൂച്ചക്കഞ്ഞി
ഉത്തരകേരളത്തിലെ ചാലിയസമുദായക്കാരുടെ ഒരു ഭക്ഷണം. ഒണത്തിന് മുന്‍പു വരുന്ന പൂരാടത്തിനാണ് പൂച്ചക്കഞ്ഞി വെയ്ക്കുക. രണ്ടു ദിവസം മുന്‍പ് ഊറ്റിവെച്ച കാടിവെള്ളത്തില്‍ നുറുങ്ങരിയും തവിടും വെള്ളവും ചേര്‍ത്താണ് അതുണ്ടാക്കുക. കണ്ണൂര്‍ ജില്ലയിലെ കണ്ണാടിപ്പറമ്പ് തുടങ്ങിയ ചില പ്രദേശങ്ങളില്‍ അടുത്ത കാലംവരെ പൂച്ചക്കഞ്ഞി വയ്ക്കുന്ന…
പൂക്കച്ച
തെയ്യം, തിറ എന്നിവയ്ക്കുള്ള ഒരു അരച്ചമയം. അരയുടയുടെ ഒരുവശം തൂങ്ങിനില്‍ക്കുന്ന തുണിയാണത്. വേട്ടയ്‌ക്കൊരുമന്‍. വൈരജാതന്‍ തുടങ്ങിയ ചെയ്യം തിറകള്‍ക്ക് വടക്കന്‍ പ്രദേശങ്ങളില്‍ പൂക്കച്ച ഉപയോഗിക്കും. മറ്റു പല പ്രദേശങ്ങളിലും അതിനു പകരം തലച്ചുറ്റ് കച്ചയാണ് ഉപയോഗിക്കുക. കളരിയഭ്യാസികള്‍ ഉപയോഗിക്കുന്ന കച്ചയ്ക്കും പൂക്കച്ച…
പുറപ്പാട്
പറമ്പിലും മറ്റു കാണ/കുഴിക്കാണത്തിനു കൊടുത്താല്‍ ഭൂവുടമയ്ക്ക് ലഭിക്കുന്ന ആദായം, കാണപ്പുറപ്പാട്/ കുഴിക്കാണ പുറപ്പാട് ജന്മിക്കു ലഭിച്ചുപോന്ന അവകാശപ്പണമായിരുന്നു. പാട്ടം പിരിക്കുന്നതിനെ സംബന്ധിച്ച വടക്കന്‍പാട്ടുകഥകളില്‍ പരാമര്‍ശങ്ങള്‍ കാണാം. പാട്ടം കൃത്യസമയത്ത് നല്‍കിയില്ലെങ്കില്‍ അത് പിരിപ്പിക്കുകയെന്നത് പതിവായിരുന്നു.
പുറത്തട്ട്
തെയ്യം– തിറകള്‍ക്ക് ധരിക്കുന്ന മുടികളില്‍ ഒരിനം. ചാമുണ്ഡിവിഭാഗത്തില്‍പ്പെട്ടവയ്‌ക്കെല്ലാം പുറത്തട്ടാണ് വേണ്ടത്. അലകുകൊണ്ടുള്ള ചട്ടക്കൂട്ടില്‍ തെങ്ങിന്‍ കുരുത്തോല, പട്ട്, വെള്ളികൊണ്ടുള്ള ചന്ദ്രക്കലകള്‍, മിന്നികള്‍ തുടങ്ങിയവകൊണ്ട് അലങ്കരിക്കും. ചില മുടികള്‍ക്ക് വക്കില്‍ ഒലകൊണ്ടുള്ള അലങ്കാരത്തിനു പകരം പീലിത്തഴയും പതിവുണ്ട്.
പുഴുക്കുനേര്‍ച്ച
ക്രിസ്ത്യന്‍പള്ളികളിലെ ഒരു നേര്‍ച്ചപ്പെരുന്നാള്‍. നെടുങ്കുന്നം പള്ളിയില്‍ പുഴുക്കുനേര്‍ച്ചയ്ക്ക് പ്രശസ്തിയുണ്ട്. തേങ്ങാക്കൊത്തച്ചന്‍ എന്ന പേരിലറിയപ്പെടുന്ന എബ്രഹാം ആണ് ഈ ഏര്‍പ്പാടു തുടങ്ങിയത്. ഗ്രാമവാസികള്‍ കൊണ്ടുവരുന്ന ചേമ്പ്, ചേന, കപ്പ തുടങ്ങിയ കാര്‍ഷികവിഭവങ്ങള്‍ പുഴുക്കാക്കിയതും പൊടിയരിക്കഞ്ഞിയും നല്‍കിവരുന്നു. ഇന്നും പെരുന്നാളിന് പുഴുക്കുണ്ടാക്കുന്നതില്‍ പഴയരീതിയില്‍ നിന്ന്…
പുള്ളേറ് നീക്ക്
പക്ഷിപീഡ നീക്കല്‍. പുള്ളുവര്‍, മലയര്‍, വണ്ണാന്മാര്‍ എന്നീ വിഭാഗങ്ങളില്‍പ്പെട്ട മാന്ത്രികന്മാരാണ് പുള്ളേറ് ദോഷം നീക്കുവാനുള്ള മാന്ത്രികബലിക്രിയകള്‍ ചെയ്യുന്നത്. പുള്ളേറ് നീക്കുവാന്‍ പുള്ളുവര്‍ക്ക് ഓലവായന എന്ന ചടങ്ങുണ്ട്. പുള്ളേറ് നീക്കുവാന്‍ മലയര്‍ ശ്രീകൃഷ്ണസ്തുതി തുടങ്ങിയ പാട്ടുകള്‍ പാടും.
പുള്ളുവവീണ
വണ്ണമുള്ള മുളങ്കമ്പ്, തേങ്ങാച്ചിരട്ട, ഒരുതരം നേരിയ കട്ടുവള്ളി എന്നിവകൊണ്ട് പുള്ളുവര്‍ സ്വയം നിര്‍മ്മിക്കുന്ന നാടന്‍വീണയാണ് പുള്ളുവവീണ. ഒരു ചെറിയ മുളവില്ലുകൊണ്ടാണ് ആ വീണ വായിക്കുന്നത്. പുള്ളുവര്‍ പാടുമ്പോഴെല്ലാം വീണ ഉപയോഗിക്കും. പുള്ളുവര്‍ പാടുന്നതേ വീണ പാടൂ. എന്നൊരു പഴഞ്ചൊല്ലുണ്ട്. പുള്ളുവവീണയില്‍ക്കൂടിയുള്ള താളം…
പുള്ളുപീഡ
പുള്ളുപക്ഷികളെക്കൊണ്ട് ശിശുക്കള്‍ക്കുണ്ടാകുന്ന ബാധ. പക്ഷിപീഡ, ബാലപീഡ എന്നാക്കെപ്പറയും. പുള്ളുപീഡ നീക്കുവാന്‍ വംശപാരമ്പര്യമുള്ളവരാണ് പുള്ളുവര്‍. മലയര്‍, വണ്ണാന്‍ തുടങ്ങിയ മറ്റു സമുദായക്കാരും പുള്ളുപീഡ നീക്കുവാന്‍ വര്‍ണപ്പൊടികള്‍ കൊണ്ട് കളങ്ങള്‍ ചിത്രീകരിക്കും.
