Archives for October, 2017 - Page 264

മൂലക്കൂട്ട

നാലുമൂലകളുള്ള കൂട്ട. മുളപ്പാളികള്‍ കൊണ്ടാണ് നിര്‍മിക്കുക. സാധനങ്ങള്‍ സൂക്ഷിക്കുവാന്‍ ഉപയോഗിക്കും. കരിമ്പാലന്‍മാരും മറ്റും ഇത്തരം കുട്ടകള്‍ ഉണ്ടാക്കി വരുന്നു.
Continue Reading

മുറിയടന്ത

കോട്ടയം, ഇടുക്കി, കൊല്ലം, എന്നീ ജില്ലകളിലെ മലവര്‍ഗക്കാരായ ഉള്ളാടന്‍മാരുടെ തലവന്റെ സ്ഥാനപ്പേര്. പാരമ്പര്യമുറയ്ക്കാണ് 'മൂട്ടുകാന്നി' സ്ഥാനം ലഭിക്കുന്നത്. ഒരു മൂട്ടുകാണി മരിച്ചാല്‍ അയാളുടെ മകനാണ് മൂട്ടുകാണിയാകേണ്ടത്. ഈ വര്‍ഗത്തലവന്റെയും കുടുംബത്തിന്റെയും ചെലവ് മറ്റുള്ളവരാണ് വഹിക്കേണ്ടത്. മൂട്ടുകാണി, വെളിച്ചപ്പാടുകൂടിയാണ്. ദേവതകള്‍ ആവേശിച്ച് അയാള്‍…
Continue Reading

മുറിമരുന്ന്

മുറിവിനും ചതവിനുമുള്ള ചികില്‍സാരീതികളും മരുന്നുകളും നാടന്‍ പാരമ്പര്യത്തിലുണ്ട്. കളരിയുമായി ബന്ധപ്പെട്ട ചികില്‍സാപദ്ധതിയിലും ഇത്തരം മരുന്നുകള്‍ കാണാം. ശരീരാവയവങ്ങള്‍ മുറിഞ്ഞ് വേര്‍പ്പെട്ടാല്‍പ്പോലും ചേര്‍ത്ത് തുന്നി, മരുന്നു വെച്ചുകെട്ടി ഭേദപ്പെടുത്തുന്ന നാടന്‍ ചികില്‍സാരീതി നിവിലുണ്ടായിരുന്നു. ആലത്തൂര്‍നമ്പി, ഊരാളി കോമന്‍ വൈദ്യന്‍ തുടങ്ങിയവരെക്കുറിച്ച് വടക്കന്‍പാട്ടികഥകളില്‍ പരാമര്‍ശിക്കുന്നുണ്ട്.
Continue Reading

മുറിച്ചെണ്ട

ഒരുതരം ചര്‍മവാദ്യം. ഒരു ഭാഗത്തുമാത്രം തോലുള്ളതും, ചെണ്ടയുടെ പകുതിയില്‍ കുറഞ്ഞ നീളം ഉള്ളതുമാണ് മുറിച്ചെണ്ട. ഇത് കൈയിലെടുത്ത് നടന്നു കൊട്ടാം. കോഴിക്കോടു ജില്ലയിലെ പാണന്‍മാര്‍ക്കിടയിലും മറ്റും ഈ വാദ്യമുണ്ട്.
Continue Reading

മുഴക്കോല്‍

ആശാരിമാരും മറ്റും അളവിനു പ്രമാണമായി ഉപയോഗിക്കുന്നത്. നാള വ്യത്യാസംകൊണ്ട് ഇത് ഒന്‍പതു പ്രകാരമാകാം. ശ്രീപരമേശ്വരനാണ് ഇതിനു രൂപകല്‍പന ചെയ്തതെന്നാണ് പുരാവൃത്തം. ഇരുപത്തിയഞ്ച് അംഗുലം നീളമുള്ള കോല്‍ പ്രാജാപത്യവും ഇരുപത്താറുളളത് ധനുര്‍മുഷ്ടിയും, ഇരുപേത്തഴുള്ളത് ധനുഗൃഹവും, ഇരുപത്തെട്ടുള്ളത് പ്രാച്യവും, ഇരുപത്തൊന്‍പതുള്ളത് വൈപൂല്യവും, മുപ്പത്തൊന്നുള്ളത് പ്രകീര്‍ണവുമാണെന്നു…
Continue Reading

മുട്ടറുക്കല്‍

ഒരു മാന്ത്രികകര്‍മം. മാന്ത്രികക്രിയകള്‍ നടത്തുമ്പോള്‍, ബാധിച്ച ദേവതകളില്‍ സ്വമേധയാ ഒഴിഞ്ഞു പോകാന്‍ തയാറുള്ള ദേവതകള്‍ കാണും. എന്നാല്‍, 'മറി' എന്ന ആഭിചാരക്രിയകൊണ്ട് തടസ്‌സപ്പെടുത്തുന്ന സന്ദര്‍ഭങ്ങളില്‍ ആ ബാധകളുടെ ഗമനമാര്‍ഗത്തിലുള്ള 'മറി' നീക്കണം. ആ കര്‍മമാണ് 'മുട്ടറക്കല്‍'. നാളികേരമുടയ്ക്കുക, ആട്, കോഴി മുതലായവയെ…
Continue Reading

മുളക്കൊട്ട്

മാരിയമ്മന്‍ കോവിലുകളിലെ ഒരു ഉര്‍വരതാനുഷ്ഠാനം. പാലക്കാടുജില്ലയിലാണ് കൂടുതല്‍ നടപ്പുള്ളത്. ധാന്യങ്ങളും പലതരം വിത്തുകളും മണ്‍പാത്രങ്ങളില്‍ മുളപ്പിക്കുന്ന ചടങ്ങാണ് മുളക്കൊട്ട്. ഇതിന് പാട്ടുപാടിക്കൊണ്ടുള്ള ചില നര്‍ത്തനങ്ങള്‍ നടത്താറുണ്ട്. ചെണ്ടയും ഉടുക്കുമാണ് പിന്നണിവാദ്യം. പാട്ടുപാടി മുളവരുത്തുകയെന്നാണ് സങ്കല്‍പം. അതിനാല്‍, പാട്ടും കൊട്ടും കളിയും ഒരാഴ്ചയിലധികം…
Continue Reading

മുളകയറ്റം

തിരുവനന്തപുരം ജില്ലയുടെ പല ഭാഗങ്ങളിലും ഓണക്കാലത്ത് ഏര്‍പ്പെടാറുള്ള ഒരു വിനോദം . ചെത്തിമിനുസപ്പെടുത്തി എണ്ണ പുരട്ടിയ മുളകള്‍ മുളകള്‍ കുഴിച്ചിടും. അതിന്റെ അറ്റത്ത് എന്തെങ്കിലും സമ്മാന വസ്തുക്കള്‍ കെട്ടിയിടുകയും ചെയ്യും. കളിയില്‍ ഏര്‍പ്പെടുന്നവര്‍ വഴുവഴുപ്പുള്ള മുളയില്‍ കയറി ആ വസ്തു എടുക്കണം.…
Continue Reading

മുഹൂര്‍ത്തത്താലി

വിവാഹമുഹൂര്‍ത്തത്തില്‍ വധുവിന്റെ കഴുത്തില്‍ കെട്ടുന്ന താലി. 'പൊഴുതുതാലി' എന്നും പറയും. മുഹൂര്‍ത്തത്താലി ഉണ്ടാക്കുവാന്‍ സ്വര്‍ണം ഉരുക്കുന്നതിനും മറ്റും മുഹൂര്‍ത്തം നോക്കണമെന്നുണ്ട്. ബ്രാഹ്മണര്‍ക്കിടയില്‍ വധുവിന്റെ പിതാവ് മുഹൂര്‍ത്തത്താലി വധുവിനെ അലങ്കരിക്കുകയാണ് ചെയ്യുന്നത്. മറ്റു പല സമൂഹങ്ങളിലും വരന്‍ വധുവിന്റെ കഴുത്തില്‍ കെട്ടും. സുമംഗലിയുടെ…
Continue Reading

മുന്നൂറ്റാന്‍

തിറ കെട്ടിയാടുന്ന ഒരു സമുദായക്കാരാണ് മുന്നൂറ്റാന്‍മാര്‍. തലശേ്ശരി, വടകര, കൊയിലാണ്ടി, എന്നീ താലുക്കുകളില്‍ അവര്‍ വസിച്ചു പോരുന്നു. കേരളോല്‍പത്തി എന്ന ഗ്രന്ഥത്തില്‍ മുന്നൂറ്റാന്‍മാരെക്കുറിച്ച് പരാമര്‍ശമുണ്ട്. മുന്നൂറ്റാന്‍മാര്‍ മുറമുണ്ടാക്കി കാവില്‍ കാണിക്കവയ്ക്കുന്ന പതിവ് ഇന്നുമുണ്ട്. ഈ ഐതിഹ്യത്തിന്റെ പൊരുള്‍ എന്തായാലും അഞ്ഞൂറ്റാന്‍മാരും മുന്നൂറ്റാന്‍മാരും…
Continue Reading