Archives for October, 2017 - Page 265

മുത്തിയൂട്ട്

കേരളത്തിലെ ക്രൈസ്തവര്‍ക്കിടയില്‍ നിലവിലുള്ള ഒരു നേര്‍ച്ച. ഗര്‍ഭിണികള്‍ക്കും ശിശുക്കള്‍ക്കും രോഗമോ മറ്റ് അസൂഖമോ ഉണ്ടായാല്‍ മുത്തിയൂട്ട് നടത്തും. യേശുവിന്റെ വളര്‍ത്തുപിതാവ്, മാതാവ്, യേശു എന്നിവരെ സങ്കല്‍പിച്ച് മൂന്ന് പാവപ്പെട്ടവര്‍ക്ക് ഭക്ഷണവും വസ്ത്രവും ദാനം ചെയ്യുകയും പ്രാര്‍ത്ഥന നടത്തുകയുമാണ് മുത്തിയൂട്ട്.
Continue Reading

മുത്താറിവെള്ളം

പണ്ട് ഉപയോഗിച്ചുവരാറുണ്ടായിരുന്ന ഒരുതരം പാനീയം, മുത്താറി അരച്ചുകലക്കി ചക്കരയോ വെള്ളമോ ചേര്‍ത്ത്, തെളിവെള്ളം ഊറ്റിയെടുത്തതാണത്, എല്ലാ പ്രായക്കാര്‍ക്കും ഉപയോഗിക്കാം.
Continue Reading

മുണ്ട്യന്‍

കന്നുകാലികളെ പീഡിപ്പിക്കുന്ന ഒരു വനദേവത. ഈ ദേവതയുടെ കോപംകൊണ്ട് കൃഷിക്കും കന്നുകാലികള്‍ക്കും നാശമുണ്ടാകുമെന്നാണ് പ്രാക്തവിശ്വാസം. പാലക്കാടുജില്ലയിലാണ് ഈ ദേവതയെ കൂടുതലായും ആരാധിച്ചു പോരുന്നത്. ആട്, കോഴി, മുതലായവയെ അറുത്ത് ബലിയര്‍പ്പിക്കുകയാണ് മുണ്ടിയനെ പ്രസാദിപ്പിക്കുവാനുള്ള കര്‍മം. കൂടാതെ 'മുണ്ടിയന്‍ പാട്ടും' നടത്തും. മുണ്ടിയന്റെ…
Continue Reading

മുട്ടുകാണി

കാണി വര്‍ഗത്തലവന്‍ 'കാണിമൂപ്പന്‍' എന്നും പറയും. മുട്ടുകാണിയുടെ അഭിപ്രായങ്ങളും തീരുമാനങ്ങളും മറ്റുള്ളവര്‍ അംഗീകരിക്കും. സാമുദായിക കാര്യങ്ങള്‍ 'പാട്ടപിര'യില്‍ വെച്ച് മുട്ടുകാണിയുടെ മേല്‍നോട്ടത്തിലാണ് തീരുമാനിക്കുക പതിവ്. സാമൂഹികച്ചടങ്ങുകള്‍ക്കും മുട്ടുകാണി നേതൃത്വം വഹിക്കണം. ഉള്ളാടരുടെ വര്‍ഗത്തലവനെയും 'മുട്ടുകാണി' എന്നു തന്നെയാണ് വിളിക്കുക.
Continue Reading

മുട്ടനിവേദ്യം

നാഗപ്രീതിക്കായുള്ള ഒരു വഴിപാട്. ചില നാഗക്കാവുകളില്‍ കോഴിമുട്ട സമര്‍പ്പിക്കാറുണ്ട്. കണ്ണൂര്‍ ജില്ലയിലെ പെരളശെ്ശരി സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ നാഗസങ്കല്‍പത്തിലുള്ള ഒരു സ്ഥാനമുണ്ട്. അവിടെ ഭക്തജനങ്ങള്‍ കോഴിമുട്ട കാണിക്കയായി സമര്‍പ്പിക്കാറുണ്ട്.
Continue Reading

മുടിപ്പുര

തിരുവനന്തപുരം ജില്ലയില്‍ പല ഭാഗങ്ങളിലും കാണുന്ന ദേവീക്ഷേത്രങ്ങള്‍ക്ക് മുടിപ്പുരക്ഷേത്രമെന്ന് പറയും. ഭദ്രകാളിക്ഷേത്രങ്ങളാണിവ. നായര്‍മാര്‍, ഈവര്‍, കമ്മാളര്‍ തുടങ്ങിയ സമുദായക്കാരുടെ വകയായി ഇത്തരം ആരാധനാലയങ്ങളുണ്ട്. പാട്ടുല്‍സവം, പൊങ്കാല തുടങ്ങിയവയാണ് മുടിപ്പുരകളിലെ മുഖ്യവിശേഷങ്ങള്‍, ഭദ്രകാളിയുടെ 'മുടി'വെച്ചു പൂജിക്കുന്നതുകൊണ്ടാവാം ആ പേര്‍ വന്നത്.  
Continue Reading

മുച്ചാണ്‍വടി

ചെറുവടി. കളരിപ്പയറ്റിലെ കോല്‍ത്താരി വിഭാഗത്തില്‍ മുച്ചാണ്‍വടിയാണ് ആയുധം. മൂന്നു ചാണ്‍ നീളമുണ്ടാകും ആ വടിക്ക്. അത് ഉരുച്ചിച്ചെത്തിയിരിക്കും. കാര, പുളി എന്നിവയുടെ കമ്പുകൊണ്ടാണ് മുച്ചാണ്‍വടി ഉണ്ടാക്കുക. തല, ചെന്നി, കോഷ്ഠം, വാരിഭാഗം, കാല്‍ തുടങ്ങിയ ഇടങ്ങളില്‍ വേഗത്തില്‍ അടവുകള്‍ പ്രയോഗിക്കുകയും തടുക്കുകയും…
Continue Reading

മുഖത്തെഴുത്ത്

ദൃശ്യകലകള്‍ മിക്കതിനും മുഖത്തെഴുത്ത് പതിവുണ്ട്. കഥകളി, കൃഷ്ണനാട്ടം, തുള്ളല്‍ക്കളി, കൂടിയാട്ടം, മുടിയേറ്റ് തുടങ്ങിയവയ്ക്കും നാടന്‍കലകള്‍ക്കും മുഖത്ത് തേപ്പ് പ്രധാനമാണ്. മനയോല, ചായില്യം തുടങ്ങിയവയാണു മുഖത്ത് തേയ്ക്കുവാന്‍ ഉപയോഗിക്കുക. എന്നാല്‍ നാടന്‍ കലകളില്‍ പലതിനും അരിച്ചാന്ത്, മഞ്ഞള്‍, കടുംചുകപ്പ്, കരി മുതലായവ ഉപയോഗിക്കും.…
Continue Reading

മുഖത്തുതേപ്പ്

കലാപ്രകടനങ്ങള്‍ മിക്കതിനും മുഖത്തുതേപ്പ് പതിവുള്ളതാണ്. മുഖാലങ്കരണങ്ങളെ മുഖത്തുതേപ്പ്, മുഖത്തെഴുത്ത്, വര എന്നിങ്ങനെ തരംതിരിക്കാം. കൃഷ്ണനാട്ടം, കഥകളി, കൂടിയാട്ടം തുടങ്ങിയവയില്‍ പച്ച, കരി, മഞ്ഞ തുടങ്ങിയവ മുഖത്ത് തേക്കും. കാര്‍ക്കോടകവേഷത്തിനും മറ്റും വരയാണ് പതിവ്. അഞ്ചു വര്‍ണങ്ങള്‍ കൊണ്ട് സര്‍പ്പാകൃതി വരയ്ക്കും. തെയ്യം–തിറയുടെ…
Continue Reading

മുക്കുടി

കര്‍ക്കടകമാസത്തിലെ ഒരു ഔഷധസേവ. ഇഞ്ചി, കുരുമുളക്, പച്ചമഞ്ഞള്‍, ആടലോടകവേര്, കുടകപ്പാലവേര് എന്നിവ മോരില്‍ അരച്ച് തിളപ്പിച്ചാണ് ആ പാനീയമുണ്ടാക്കുക. ഉദരസംബന്ധമായ രോഗങ്ങള്‍ക്കെല്ലാം പരിഹാരമത്രെയിത്. കുടിക്കുവാന്‍ സ്വാദില്ലാത്തതുകൊണ്ട് നിര്‍ബന്ധപൂര്‍വം കുടിപ്പിക്കേണ്ടിവരും.
Continue Reading