Archives for October, 2017 - Page 262

വയറാട്ടം

ഭഗവതീപ്രീണനാര്‍ത്ഥം ചെയ്തുവരാറുണ്ടായിരുന്ന ഒരു കര്‍മം. സാമൂതിരിരാജാവ് ഈ കര്‍മം ഗൂഢമായി നടത്തിവന്നിരുന്നു. വയറപ്പണിക്കന്മാരാണ് അതിന്റെ കര്‍മികള്‍. 'വയറത്തളം' എന്നൊരു സ്ഥലം ഈ കര്‍മം നടത്താന്‍ കോവിലകത്ത് സജ്ജീകരിക്കും. വയറവള്ളിക്ക് ഈ കര്‍മത്തില്‍ സ്ഥാനമുണ്ടെന്ന് പറയപ്പെടുന്നു.
Continue Reading

വയമ്പുകൊടുക്കല്‍

നവജാതശിശുവിന് വയമ്പും സ്വര്‍ണവും തേനില്‍ അരച്ച് കൊടുക്കുന്ന പതിവുണ്ട്. അതു കൊടുത്ത് തുടങ്ങുന്നത് നല്ല നേരത്തായിരിക്കണം. ബുധനാഴ്ചയും സാരസ്വതയോഗവും നന്ന്. അഷ്ടമരാശിക്കൂറ് അരുത്.
Continue Reading

വയനാടന്‍കാടര്‍

വയനാട്ടില്‍ മാത്രം കാണുന്ന ഒരു വിഭാഗക്കാര്‍. സ്ത്രീകളെ 'കാടത്തി'കള്‍ എന്നുംപറയും. കോട്ടയം തമ്പുരാന്റെ സേനാവിഭാഗത്തില്‍പ്പെട്ട നായന്മാരായിരുന്നു തങ്ങളുടെ പൂര്‍വികരെന്ന് കാടര്‍ വിശ്വസിക്കുന്നു. മുന്‍കാലങ്ങളില്‍ അവര്‍ മരുമക്കത്തായികളായിരുന്നു. ഇപ്പോള്‍ മക്കത്തായ സമ്പ്രദായം പിന്തുടര്‍ന്നുവരുന്നു. കൃഷിയാണ് മുഖ്യഉപജീവനമാര്‍ഗം. നായാട്ടുമുണ്ട്. ഋതുവായാല്‍ നാലുദിവസം ആശൗചം പാലിക്കും.…
Continue Reading

വണ്ണാത്തിപ്പോതി

ഭദ്രകാളിയാല്‍ വധിക്കപ്പെട്ട ഒരു പെരുവണ്ണാത്തിയുടെ സങ്കല്‍പത്തിലുള്ള തെയ്യം. മാവിലരും ചിങ്കത്താന്മാരും വണ്ണാത്തിഭഗവതിയെ കെട്ടിയാടിവരുന്നു. ഇവരുടെ പാട്ടുകളില്‍ ഈ ദേവതയെക്കുറിച്ചുള്ള കഥ പൂര്‍ണമായി ആഖ്യാനം ചെയ്യുന്നില്ല. പാണന്മാരുടെ ഭദ്രകാളിത്തോറ്റത്തില്‍ ആ കഥ വിസ്തരിച്ചു പ്രതിപാദിക്കുന്നുണ്ട്.
Continue Reading

വട്ടുകളി

1) ഗോലികളി, കോട്ടിക്കളി എന്നീ പേരുകളില്‍ അറിയപ്പെടുന്ന വിനോദങ്ങള്‍ക്കു തുല്യമായതാണ് വട്ടുകളി. നീട്ടിക്കളിക്കുവാന്‍ ഉപയോഗിക്കുന്ന കരുവാണ് 'വട്ട്'. ഉരുണ്ട വസ്തു എന്ന അതിന് അര്‍ത്ഥമുണ്ട്. കൊല്ലം, കൊട്ടാരക്കര എന്നീ പ്രദേശങ്ങളില്‍ ആ അര്‍ത്ഥത്തിലാണ് ഗോലിക്കളിക്ക് 'വട്ടുകളി' എന്ന് പേര്‍ പറയുന്നത്. 2)…
Continue Reading

വട്ടമുടി

തെയ്യം–തിറകള്‍ക്ക് ധരിക്കുന്ന മുടികളില്‍ ഒരിനം. ഭഗവതി, കാളി തുടങ്ങിയവര്‍ക്ക് മിക്കതിനും വട്ടമുടിയാണ്. ആലംകുളങ്ങര ഭഗവതി, കക്കരഭഗവതി, നരമ്പില്‍ഭഗവതി, പ്രമാഞ്ചേരി ഭഗവതി, പൊള്ളക്കരഭഗവതി തുടങ്ങിയവയെല്ലാം വട്ടമുടിത്തെയ്യങ്ങളാണ്. ചുറ്റും പീലിത്തഴപിടിപ്പിച്ച വട്ടമുടിയാണ് പുള്ളിക്കരിങ്കാളി, പുലിയിരുകാളി, പാറോഭഗവതി എന്നിവര്‍ക്കു വേണ്ടത്. കണ്ണങ്കാട്ടു ഭഗവതി, മുച്ചിലോട്ടു ഭഗവതി…
Continue Reading

വട്ടക്കളി–3

വിനോദപരമായ ചില വട്ടക്കളികളാണ് ഇനി പറയുവാനുള്ളത്. ചെറുമര്‍, പുലയര്‍, വടുകര്‍, കുറവര്‍, മുള്ളുക്കുരുവര്‍, തച്ചനാടന്മാര്‍, കളിനാടികള്‍, വയനാടന്‍ ചെട്ടികള്‍ എന്നിവര്‍ക്കിടയിലെല്ലാം വട്ടക്കളി എന്ന പേരിലുള്ള കളിയുണ്ട്. പാലക്കാട്ടു ജില്ലയിലെ വടുക്കരുടെ ഇടയില്‍ പരിചകളിക്ക് 'വട്ടക്കളി' എന്നാണ് പറയുന്നത്. പുലയരുടെ 'ചൊവടുകളി'യും വട്ടക്കളിയാണ്.…
Continue Reading

വട്ടക്കളി–2

കണ്യാര്‍കളിയില്‍ 'വട്ടക്കളി' എന്ന രംഗമുണ്ട്. ഓരോ ദിവസവും വട്ടക്കളി ഉണ്ടാകും. കളി സമാപിക്കുന്നതും വട്ടക്കളിയോടുകൂടിയാണ്. പന്തലിന്റെ നടുക്കുള്ള തൂണിനു സമീപം പീഠം. വാള്, നിലവിളക്ക് എന്നിവ വെച്ചിരിക്കും. അതിനു ചുറ്റുമാണ് കളി. അവിടെ വെളിച്ചപ്പാടിന്റെ നര്‍ത്തനവും പതിവുണ്ട്. വട്ടക്കളിക്ക് ഭഗവതിയെ സ്തുതിക്കുന്ന…
Continue Reading

വട്ടക്കളി–1

കേരളത്തിലെ ക്രിസ്ത്യാനികളുടെ ഇടയില്‍ കല്യാണത്തോടനുബന്ധിച്ച് 'വട്ടക്കളി' എന്ന വിനോദകലാപ്രകടനം പതിവുണ്ടായിരുന്നു. കല്യാണദിവസം തുടര്‍ന്നുള്ള രണ്ടു മൂന്നു ദിവസങ്ങളിലും ഇത്തരം കളികള്‍ ഉണ്ടാകും. ക്‌നായിത്തോമ്മാ കൊടുങ്ങല്ലൂരില്‍ ആസ്ഥാനമുറപ്പിച്ചതും പിന്നീട് മെത്രാന്മാര്‍ വന്നതും മറ്റുമാണ് വട്ടക്കളിക്കു പാടുന്ന മിക്ക പാട്ടുകളിലെയും പ്രതിവാദ്യം. ചില പാട്ടുകളില്‍…
Continue Reading