Archives for October, 2017 - Page 266
മീന്‍കൂട്
മത്സ്യബന്ധനത്തിന് കുറിച്യരും മറ്റും ഉപയോഗിക്കുന്ന ഉപകരണം. ഞെട്ടിപ്പനയുടെ ഈര്‍ക്കില്‍ കൊണ്ടോ, തെങ്ങോലയുടെ ഈര്‍ക്കില്‍ കൊണ്ടോ ഉണ്ടാക്കും. മത്സ്യം ഉള്ളില്‍ക്കടന്നാല്‍ പുറത്തേക്ക് പേകാന്‍ പറ്റില്ല.
മീനാക്ഷിക്കല്യാണം
പാലക്കാട്ടും മറ്റുമുള്ള പരദേശബ്രാഹ്മണര്‍ വളര്‍ത്തിയെടുത്ത ഒരു നാടകമാണ് മീനാക്ഷിക്കല്യാണം. കഥകളിയും നാടകവും യോജിപ്പിച്ചുണ്ടാക്കിയതാണ് അത്. തമിഴ്–മലയാളത്തിലുള്ള സംഗീതനാടകമാണത്. കഥ, ഹാലാസ്യമാഹാത്മ്യത്തില്‍ നിന്നെടുത്തിട്ടുള്ളതാണ്. പുരുഷവേഷങ്ങള്‍ക്ക് കഥകളിവേഷങ്ങളോട് സാമ്യമുണ്ട്. സ്ത്രീവേഷങ്ങള്‍ക്ക് നാടകങ്ങളോടാണ് അടുപ്പം. പുരുഷവേഷം രംഗത്തു വരുമ്പോള്‍ ചെണ്ട, മദ്ദളം, ഇലത്താളം, ചേങ്ങില എന്നിവയും,…
മീനഭരണി
ഭദ്രകാളി, ശ്രീകുരുംബ തുടങ്ങിയ ദേവിമാരുടെ ക്ഷേത്രങ്ങളില്‍ പ്രധാനപ്പെട്ട ദിവസമാണ്. ഉത്സവം, പാട്ട്, താലപ്പൊലി തുടങ്ങിയവ അന്നു നടക്കും. കൊടുങ്ങല്ലൂര്‍ ഭരണി എന്നു പറയുന്നത് മീനഭരണിക്കാണ്. ചീറുമ്പക്കാവുകളില്‍ ഭരണിക്ക് പാട്ടുത്സവം പതിവുണ്ട്.
മിഴാവ്
കൂത്തിനും കൂടിയാട്ടത്തിനും ഉപയോഗിക്കുന്ന വാദിത്രം. മിഴാവ് ഒരു ദേവവാദ്യമാണ്. പരശുരാമന്‍ ഏര്‍പ്പെടുത്തിയതാണ് ഈ വാദ്യമെന്നാണ് ഐതിഹ്യം. വലിയ ചെമ്പുപാത്രത്തിന് തോലു പൊതിഞ്ഞാണ് മിഴാവുണ്ടാക്കുന്നത്. മിഴാവ് ഉയര്‍ത്തിവയ്ക്കുവാന്‍ പ്രത്യേകം മരക്കൂടുണ്ടായിരിക്കും. കൂത്തമ്പലത്തില്‍ വേദിയുടെ പിന്‍ഭാഗത്ത് ഇരുവശങ്ങളിലും ഇതിന് പ്രത്യേക സ്ഥാനമുണ്ടായിരിക്കും. നമ്പ്യാരാണ് മിഴാവ്…
മാറ്റുവീശല്‍
കാളിയൂട്ടിലെ ഒരനുഷ്ഠാന നര്‍ത്തനം. ഇതിനു വെള്ളാട്ടകളി എന്നും പറയും. കൈകള്‍കൊണ്ട് ഉത്തരീയം നീട്ടിപ്പിടിച്ച് നര്‍ത്തനം ചെയ്യുന്നതിനാലാണ് മാറ്റു വീശല്‍ എന്നു പറയുന്നത്. വണ്ണാത്തിമാരും, പൊന്നറ പണിക്കമ്മാരുമാണ് മുഖ്യമായും ഇതില്‍ ഏര്‍പ്പെടുന്നത്.
മാറ്റ്
കേരളത്തിലെ പ്രാചീനാചാരങ്ങളിലൊന്ന്. വണ്ണാത്തിയോ വേലത്തിയോ വയ്ക്കുന്ന തുണിയാണ് മാറ്റ്. ചത്താലും, പെറ്റാലും, ഋതുവായാലും ആശൗചം നീങ്ങുവാന്‍ മാറ്റുടുത്തു കുളിക്കണമെന്നാണ് പഴയ നിയമം. പ്രസവിച്ച സ്ത്രീകളുടെ അശുദ്ധിയും, മരിച്ചാലുള്ള പുലയും ഋതുവായാലുള്ള അശുദ്ധിയും നീങ്ങുവാന്‍ പല സമുദായക്കാരും മാറ്റുടുത്തു കളിക്കും. സവര്‍ണസമുദായക്കാര്‍ക്കിടയല്‍ മാറ്റുടുത്തു…
മാര്‍വട്ടം
മാര്‍മൂല. തെയ്യം, തിറ, കഥകളി, കൃഷ്ണനാട്ടം, കൂടിയാട്ടം തുടങ്ങിയ മിക്ക കലാനിര്‍വഹണങ്ങള്‍ക്കും സ്ത്രീവേഷത്തിനുള്ള ചമയങ്ങളിലൊന്നാണിത്. തെയ്യം തിറകള്‍ക്ക് മാര്‍വട്ടം മരംകൊണ്ടോ ലോഹംകൊണ്ടോ നിര്‍മിക്കും. കഥകളിയിലും മറ്റും മാര്‍മൂല കൊരലാരത്തോടു ബന്ധപ്പെട്ടതായിരിക്കും. സ്ത്രീവേഷത്തിനുള്ള കൊരലാരത്തെ മൂലക്കൊരലാരം എന്ന് പറയുന്നത് അതുകൊണ്ടാണ്. പുതിയഭഗവതി, കക്കര…
മാര്‍ക്കക്കല്യാണം
മുസഌങ്ങളുടെ ഒരു സംസ്‌കാരച്ചടങ്ങ്. ആണ്‍കുട്ടികളുടെ സുന്നത്ത് കല്യാണം. അഞ്ചുവയസ്‌സിനും പത്തു വയസ്‌സിനുമിടയിലാണ് ഈ കര്‍മം നടത്തേണ്ടത്. ഈ ചടങ്ങ് നബിയുടെ മാര്‍ഗത്തില്‍ അനുപേക്ഷണീയമാണ്. മതപരിവര്‍ത്തനം ചെയ്യുന്നവരും മാര്‍ക്കക്കല്യാണം നടത്തണമെന്നുണ്ട്.
മാസവ്രതം
മുസഌമുകള്‍ക്കു റംസാന്‍ മാസം വ്രതമാസമാണല്ലോ. അതു പോലെ മറ്റു വിഭാഗക്കാര്‍ക്കും വ്രതമാസങ്ങളാണ്. ആ മാസങ്ങളില്‍ ഒരു നേരം മാത്രം ചോറു ഭക്ഷിച്ച് വ്രതമെടുക്കുന്നവരുണ്ട്. ആ മാസത്തില്‍ പ്രാത:സ്‌നാനം ചെയ്യുന്നത് പുണ്യഫലമാണ്. കാര്‍ത്തിക മാസത്തില്‍ ചിലര്‍ വ്രതമെടുക്കും. മണ്ഡലകാലം വ്രതകാലമായി ഇന്ന് പലരും…
മാസപ്പിറവി
മലയാള മാസപ്പിറവി സൂര്യസംക്രമത്തെ അടിസ്ഥാനമാക്കിയാണെങ്കില്‍ മുസഌങ്ങളുടെ ഹിജ്‌റ വര്‍ഷം ചാന്ദ്രമാസങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. അവരുടെ അനുഷ്ഠാനങ്ങളും പ്രായേണ ചന്ദ്രന്റെ ഗതിയനുസരിച്ചുള്ളതാണ്. റംസാന്‍ വ്രതം ആരംഭിക്കണമെങ്കില്‍ ചന്ദ്രോദയം കാണണം. നേരിട്ടു കണ്ടില്ലെങ്കിലും വിശ്വാസയോഗ്യമായ അറിവ് മതി.
