Archives for October, 2017 - Page 263

വട്ടക്കണ്ണിട്ടെഴുത്ത്

തെയ്യാട്ടത്തിന്റെ രംഗത്തുള്ള ഒരു മുഖത്തെഴുത്തുരീതി. തൊണ്ടച്ചന്‍ തെയ്യത്തിന് വട്ടക്കണ്ണിട്ടെഴുത്താണ്. വണ്ണാന്മമാരാണ് ഇതെഴുതുന്നത്.
Continue Reading

വടിതല്ല്

മധ്യകേരളത്തിലെ ദളിതര്‍ക്കിടയില്‍ പ്രചാരമുള്ള വിനോദകല. രണ്ടുപേര്‍ക്കു പങ്കെടുക്കാം. താളനിബന്ധമായ ചുവടെടുപ്പുകളോടെ വടികൊണ്ട് അടിക്കുകയും തടുക്കുകയുമാണ് 'വടിതല്ലി'ന്റെ സ്വഭാവം. കളിക്ക് താളമേളക്കൊഴുപ്പ് നല്‍കുവാന്‍ ചെണ്ടകൊട്ടും. കളരിപ്പയറ്റിലെ വടിപ്പയറ്റിനെ അനുസ്മരിപ്പിക്കുന്നതാണ് ഈ കല.
Continue Reading

മൗലിദുകള്‍

ഇസ്‌ളാമികളുടെ ഗൃഹങ്ങളില്‍ പരേതരുടെ സ്മരണാര്‍ഥം ആണ്ടു കഴിക്കല്‍ച്ചടങ്ങ് നടക്കുമ്പോള്‍ പരായണം ചെയ്യുന്നതാണ് മൗലിദുകള്‍. പഴയകാലങ്ങളില്‍ പണ്ഡിതന്‍മാര്‍ എഴുതിയ ഗാനങ്ങളും ഖുര്‍ആന്‍, ഹദീസ് വാക്യങ്ങളും ക്രോഡീകരിച്ചവയാണവ. പ്രവാചകമാരുടെയും മറ്റും ജന്‍മത്തോടനുബന്ധിച്ച കാര്യങ്ങള്‍ അവയിലുണ്ടാകും. ഇവ പാരായണം ചെയ്യുന്നത് പുണ്യകര്‍മ്മമായി കരുതപ്പെടുന്നു. ഭവനങ്ങളില്‍ ഇത്…
Continue Reading

മോന്തിക്കോലം

ഉത്തരകേരളത്തിലെ വേലന്‍മാര്‍ കെട്ടിയാടുന്ന ഒരു തെയ്യം. ചാമുണ്ഡി. കുണ്ടോറപ്പന്റെ ദാസിയായിരുന്ന ഒരു കാലമുണ്ടായിരുന്നുവത്രെ. ആ അവസ്ഥയെ പ്രതിനിധികരിക്കുന്ന കോലമാണ് മോന്തിക്കോലം.
Continue Reading

മോക്ഷപ്പലക

മോക്ഷപ്പകിട' എന്ന ഒരു ആധ്യാത്മിക വിനോദത്തെപ്പറ്റി മുകളില്‍ സൂചിപ്പിച്ചു. ചില പഴയ തറവാടുകളില്‍ ആ കളിക്ക് കരുക്കള്‍ നിരത്തുവാനുള്ള പലക കാണാം. നൂറ്റെട്ട് കള്ളികളുള്ള കളിക്കളം രേഖപ്പെടുത്തിയ ആ പലകയെ 'മോക്ഷപ്പലക' എന്നാണ് പറയുക. എട്ട് കവടികള്‍കൊണ്ടാണ് കളിക്കുക. മലര്‍ന്നുവീണ കവടിയാണ്…
Continue Reading

മൊഴിചൊല്ലല്‍

ഇസ്‌ളാം–മതക്കാരുടെ വിവാഹമോചന സമ്പ്രദായം. 'തലാക്ക്' എന്നാണ് അവര്‍ക്കിടയിലുള്ള വ്യവഹാരം. വിവാഹമോചനം വേണമെന്നു തോന്നിയാല്‍ പ്രമാണിമാരുമായി ബന്ധപ്പെട്ട വ്യക്തികള്‍ കൂടിച്ചേര്‍ന്ന് ആലോചിക്കും. തലാഖു ചൊല്ലുന്നുവെന്ന് പുരുഷന്‍ മൂന്നു പ്രാവശ്യം പറയണം. മൊഴിചൊല്ലിയാലും നിശ്ചിതകാലം ഭര്‍ത്ത്യഗൃഹത്തില്‍ വസിക്കാം. അതിനിടയില്‍ പ്രശ്‌നം തീര്‍ന്നാല്‍ ഉപേക്ഷിക്കണമെന്നില്ല. മൊഴിചൊല്ലിയാല്‍…
Continue Reading

മേഷയുദ്ധം

ആടുകളെ യുദ്ധം പരിശീലിപ്പിച്ച് ചെയ്യിക്കുന്ന ഒരുതരം പ്രാണിദ്യുതം. പന്തയം വെച്ചും അല്ലാതെയും ഇത്തരം പോരുകള്‍ നടത്തുമായിരുന്നു. മേഷകുക്കുട ലാവകയുദ്ധ വിധികളെല്ലാം വര്‍ജിക്കേണ്ടതാണെന്നാണ് സ്മൃതികള്‍ പ്രസ്താവിക്കുന്നത്. ഹിതോപദേശാദികഥകളില്‍ മേഷയുദ്ധത്തിനിടയില്‍പ്പെട്ട് മരണം സംഭവിക്കുന്നതായി ചിത്രീകരിച്ചുട്ടുണ്ട്. വളരെ വാശിയോടെയാണ് ആടുകള്‍ പോര് നടത്തുക. വടക്കന്‍പാട്ടുകഥകളില്‍ മേഷയുദ്ധത്തെപ്പറ്റി…
Continue Reading

മെയ്യെഴുത്ത്

പല നാടന്‍കലകള്‍ക്കും. മാന്ത്രികാനുഷ്ഠാനകര്‍മങ്ങള്‍ക്കും മെയ്യെഴുത്തു പതിവുണ്ട്. മഞ്ഞള്‍, അരിചാന്ത്, കടുംചുകപ്പ്, മഷി, കരി, ചെങ്കല്ല്, മനയോല, ചായില്യം, ചന്ദനം മുതലായവയാണ് ഇതിന് ഉപയോഗിക്കുന്നത്. കലാപ്രകടനങ്ങള്‍ മിക്കതിനും ശരീരത്തില്‍ തേപ്പു മാത്രമെയുള്ളു. തെയ്യം, തിറ എന്നിവയ്ക്ക് ശരീരത്തില്‍ പ്രത്യേകരീതിയില്‍ എഴുതുന്ന സന്ദര്‍ഭങ്ങളുണ്ട്. കടുവാകളിക്ക്…
Continue Reading

മൂശേ്ശട്ട

മൂദേവി, ജ്യേഷ്ഠാഭഗവതി. ദാരിദ്രത്തിന്റെയും ഈതിബാധകളുടെയും ദേവത. പാലാഴിമഥനം ചെയ്യുമ്പോള്‍ ഉണ്ടായതത്രെ ഈ ദേവത. പാലക്കാടുജില്ലയിലെ തച്ചനാട്ടുകരയില്‍ ജ്യേഷ്ഠാഭഗവതിയുടെ ഒരു ക്ഷേത്രമുണ്ട്. മൂശേ്ശട്ടയെ ഭവനങ്ങളില്‍നിന്ന് അകറ്റുവാനെന്നുള്ള സങ്കല്‍പത്തില്‍ ചില അനുഷ്ഠാനങ്ങളും പാട്ടുകളുമുണ്ട്. കന്നിമാസത്തിലെ തൃക്കേട്ട, ചേട്ടാച്ചിയുടെ പിറന്നാളാണ്. ഉത്തരകേരളത്തില്‍, അന്ന് പ്രഭാതത്തില്‍ ഭവനങ്ങളില്‍…
Continue Reading

മൂശാരി

കമ്മാളരില്‍ ഒരു വിഭാഗക്കാര്‍ ശില്‍പജാതികളില്‍പ്പെട്ടവരാണ് മൂശാരിമാര്‍. ഓടുകൊണ്ടുള്ള വാര്‍പ്പുപണികളില്‍ ഏര്‍പ്പെട്ടുപോരുന്നു. ഇവര്‍ പണ്ട് കുടുമ ഒരു വശത്തേക്ക് കെട്ടിവയ്ക്കുക പതിവായിരുന്നു. കല്യാണത്തിനും മറ്റും ഇവര്‍ പാട്ടുകള്‍ പാടും. ഉത്തരകേരളത്തിലെ മൂശാരിമാര്‍ മീനപ്പൂരത്തിന് പൂരക്കളി നടത്താറുണ്ട്. പടക്കെത്തി ഭഗവതിയെ മൂശാരിമാരില്‍ ചിലര്‍ ആരാധിക്കാറുണ്ട്.
Continue Reading