Archives for October, 2017 - Page 268
മാതിര
കാസര്‍കോടു ജില്ലയിലെ കോപ്പാള സ്ത്രീകളുടെ ഒരു നൃത്തവിശേഷമാണ് മാതിര. രണ്ടാം വിളവെടുപ്പിനുശേഷം ഭവനം തോറും നൃത്തസംഘം ചെന്ന് അവതരിപ്പിക്കും. എട്ടോളം സ്ത്രീകള്‍ നൃത്തംചെയ്യും. ദോള് എന്ന വാദ്യോപകരണം വാദനം ചെയ്യുന്നത് പുരുഷനായിരിക്കും. മാതിരക്കളിക്ക് പാട്ടുപാടും. നൃത്തമാരംഭിക്കുമ്പോള്‍ വീട്ടിലുള്ളവര്‍ മുറത്തില്‍ നെല്ലുകൊണ്ടുവയ്ക്കും. നൃത്തം…
മാണിക്കപ്പോതി
മങ്കരച്ചാമുണ്ഡിയാല്‍ നിഗ്രഹിക്കപ്പെട്ട മാണിക്കമെന്ന സ്ത്രീയുടെ സങ്കല്‍പത്തില്‍ കെട്ടിയാടുന്ന തെയ്യം. വെള്ളാവ് ചെമ്പകയില്ലത്തെ തമ്പുരാനും പത്‌നിയായ മാണിക്കവും ദൂരയാത്ര പോകയായിരുന്നു. ഗര്‍ഭവതിയായ മാണിക്കത്തിന് വഴിയില്‍ വച്ച് ദാഹം തോന്നി. നദിയില്‍ വെള്ളംകുടിക്കാന്‍ ചെന്ന മാണിക്കം ചാമുണ്ഡിയുടെ കൈയില്‍ അകപ്പെട്ടു. മാണിക്കപ്പോതിയെ കെട്ടിയാടുന്നത് ഉത്തരകേരളത്തിലെ…
മാണിക്കചെമ്പഴുക്ക
ചെമ്പഴുക്കാകളിയ്ക്കു പാടിവരുന്ന ഒരു പാട്ട്. 'മാണിക്കച്ചെമ്പഴുക്ക' എന്നത് ആ കളിയുടെ പേരായും പറയാറുണ്ട്. ആവര്‍ത്തന സ്വഭാവമുള്ള ആ പാട്ടില്‍ പാഠഭേദങ്ങള്‍ കാണാം. 'ആര്‍കൈയിലാര്‍കൈയിലെ മാണിക്കച്ചെമ്പഴുക്ക ഓടുന്നുണ്ടോടുന്നുണ്ടേ മാണിക്കച്ചെമ്പഴുക്ക ഒന്നു വലത്തു വന്നേ മാണിക്കച്ചെമ്പഴുക്ക.....' എന്നിങ്ങനെ പാടും. ഇങ്ങനെ എത്ര പ്രാവശ്യം പാടുവാന്‍…
മാട്ട്
പ്രാകൃത മന്ത്രവാദങ്ങളിലൊന്ന്. കുടുംബകലഹം, രോഗബാധ, ധനനാശം, ബന്ധുവിരോധം തുടങ്ങിയവ ഉണ്ടാക്കുവാന്‍ 'മാട്ട്' കൊണ്ട് കഴിയും. കോഴിത്തലയറുത്ത്, രോമം, എല്ല്, അരി, കുരുതി തുടങ്ങിയവ ജപിച്ച് ചെമ്പുപാത്രത്തില്‍ സ്ഥാപിക്കുക അതിന്റെ ഭാഗമാണ്. 'മാട്ട്' നീക്കുവാന്‍ പാരമ്പര്യമന്ത്രവാദികള്‍ കര്‍മം ചെയ്യുമ്പോള്‍ ഉറഞ്ഞുതുള്ളുകയും, ഓടിനടന്ന് ആവക…
മാടമ്പിത്തട്ട്
എണ്ണയൊഴിച്ച് കത്തിക്കുന്ന ഒരുതരം വിളക്ക്. ഓടുകൊണ്ടോ, ഇരുമ്പുകൊണ്ടോ അതിന്റെ തട്ട് ഉണ്ടാക്കാം. മാടമ്പിത്തട്ടിന്റെ കാല് മരം കൊണ്ടുള്ളതായിരിക്കും. ഊട്ടുപുരകളിലും അടുക്കളയിലും മറ്റും ഭക്ഷണസമയത്ത് വെളിച്ചം കാണാന്‍ മാടമ്പിത്തട്ട് കത്തിച്ചുവയ്ക്കാറുണ്ടായിരുന്നു.
മാടം
കാവല്‍മാടം. കൃഷിസ്ഥലങ്ങളില്‍ അതിന്റെ സംരക്ഷണത്തിനു വേണ്ടി കാവല്‍ നില്‍ക്കുവാന്‍ ചെറുകുടിലുകള്‍ പണിയാറുണ്ട്. തൂണുകള്‍ നാട്ടി, ഭൂമിയില്‍നിന്ന് അല്‍പം ഉയര്‍ത്തിയാണ് 'മാടം'പണിതീര്‍ക്കുക.
മാടന്‍
ഭീകരരൂപിയായ ഒരു ദുര്‍ദേവത. ദക്ഷിണ തിരുവതാംകൂറിലും തമിഴ്‌നാട്ടിലും മാടന്റെ അധിഷ്ഠാനമായ 'മാടന്‍കോവിലു'കള്‍ കാണാം. ഈ ദേവതയുടെ ഉപാസകന്‍മാര്‍ 'മാടന്‍തുള്ളല്‍' നടത്താറുണ്ട്. മാടന്‍ ഒരു ഗ്രാമദേവത കൂടിയാണെന്ന് ചിലര്‍ കരുതുന്നു. 'മാട്' എന്ന തമിഴ് ശബ്ദത്തില്‍ നിന്നാണ് 'മാടന്‍'എന്ന പദത്തിന്റെ നിഷ്പത്തിയെന്നും, ശൈവാരാധനയുടെ…
മാഞ്ഞാളമ്മ
കാളിയുടെ പരിവാരദേവതകളിലൊന്ന്. വേതാളസങ്കല്‍പത്തിലുള്ളതാണെന്ന് വിശ്വസിക്കപ്പെടുന്നു. മാഞ്ഞാളമ്മയെ വണ്ണാന്‍മാര്‍ തെയ്യക്കോലമായി കെട്ടിയാടാറുണ്ട്. ഈ തെയ്യം നീളമുള്ള പൊയ്‌നാക്ക് ധരിക്കും.
മറുത
കോലംതുളളലിലും പടേനിയിലും മറുതാക്കോലം തുള്ളാറുണ്ട്. തള്ളമറുത, പിള്ളമറുത, പച്ചമറുതാ, പാണ്ടിമറുത, കാലകേശിമറുത, പണ്ടാരമറുത, ഈശാന്തല്‍മറുത എന്നിങ്ങനെ മറുത പലവിധമുണ്ട്. ഓരോ മലകളാണ് ഈ ദേവതകളുടെ സദേവത എന്നും ചിലര്‍കരുതുന്നു. മറുതയെ ഒരു ദേവതയായി സങ്കല്‍പിക്കുന്നവരുണ്ട്. പടേണിയില്‍ മറുതാക്കോലം ഒറ്റപ്പാളയിലാണ് ചിത്രീകരിക്കുന്നത്.
മറിച്ചുചൊല്ല്
ഒരുതരം ഭാഷാവിനോദം. നാക്കുപിഴകള്‍കൊണ്ട് സംഭവിക്കുന്ന അക്ഷരത്തെറ്റുകളോ, അക്ഷരമാറ്റങ്ങളോ വിനോദോപാധികളായിത്തീരും. 'നരകം'എന്ന പദം 'നകരം'എന്നും,'തുടര്' എന്നത് 'തുരട്' എന്നും ഉച്ചരിക്കപ്പെടുമ്പോള്‍ ചിരിക്കും വക നല്‍കും.ഇങ്ങനെ ഉച്ചരിക്കപ്പെടുന്ന പദങ്ങള്‍ മിക്കതും അര്‍ത്ഥശൂന്യങ്ങളാകാം. അകലം എന്നത് 'അലകം' എന്നും, ഉച്ചരിച്ചുപോകാറുണ്ട്. രണ്ടു പദങ്ങളുടെ ആദ്യക്ഷരങ്ങള്‍ അന്യോന്യം…
