Archives for October, 2017 - Page 267

മാരിമാറ്റല്‍

വസൂരി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ പിടിപ്പെട്ടാല്‍ ഗ്രാമപ്രദേശങ്ങളില്‍ നടത്തപ്പെടാറുണ്ടായിരുന്ന അനുഷ്ഠാനച്ചടങ്ങുകള്‍. ഉത്തരകേരളത്തിലെ മിക്ക ഗ്രമങ്ങളിലും മാരിമാറ്റാന്‍ പ്രത്യേക സ്ഥലം നീക്കിവെക്കപ്പെട്ടിരിക്കുന്നു. മാരി മാറ്റുന്ന സ്ഥലം എന്ന് ഇന്നും അവയെക്കുറിച്ച് പറയാറുണ്ട്. ബലിയും കോലം കെട്ടിയാടലുമൊക്കെ മാരിമാറ്റലിന്റെ ചടങ്ങുകളില്‍പ്പെട്ടതാണ്.
Continue Reading

മായാജാലം

കണ്‍കെട്ടുവിദ്യ. മറ്റുള്ളവര്‍ക്ക് അത്ഭുതം തോന്നിക്കുന്ന അത്ഭുതവിദ്യ. അങ്കോലത്തൈലത്തിന്റെ പ്രയോഗം ഇതില്‍ മുഖ്യമായി ആവശ്യമുണ്ടെന്ന് പല ഗ്രന്ഥങ്ങളില്‍ നിന്നും വ്യക്തമാകുന്നുണ്ട്. താമരയുടെ വിത്തെടുത്ത് അങ്കോലത്തൈലത്തില്‍ ഇട്ടശേഷം അതു വെള്ളത്തിലിട്ടാല്‍ താമരപ്പൂവ് ഉണ്ടാകും. മാങ്ങയുടെ അണ്ടിയില്‍ ആ തൈലം ഒരുതുള്ളി പുരട്ടി കുഴിച്ചിട്ടാല്‍ ആ…
Continue Reading

മായന്‍കുട്ടി

ചുണ്ടങ്ങാപ്പൊയില്‍ മായന്‍കുട്ടി മതിലൂര്‍ കുരിക്കളുടെ ഒരു ശിഷ്യനാണ്. വലിയ അഭ്യാസിയായ അയാള്‍ തോക്കുകൊണ്ട് വെടിവയ്ക്കുന്നതിലും വിദഗ്ധനായിരുന്നു. പൊയ്ത്തില്‍ മതിലൂര്‍ കുരിക്കളുടെ അന്ത്യം വരുത്തിയ തച്ചോളി ഉദയനന്‍ പൊന്നിയത്ത് ആയുധമെടുക്കാന്‍ ചെന്നപ്പോള്‍ മായന്‍കുട്ടി ഒളിഞ്ഞിരുന്നു കൊണ്ട് ഉദയനന്റെ നേര്‍ക്ക് വെടിവെച്ചു. നെറ്റിത്തടത്തില്‍ വെടികൊണ്ട…
Continue Reading

മായയക്ഷിക്കോലം

പടേനിയിലെ ഒരു കോലം. 'മായയക്ഷിക്കോലം' എന്നും പറയും. തൊപ്പിക്കോലമാണ്. മായയക്ഷിക്കോലത്തിന് പ്രത്യേകം പാട്ടുണ്ട്.
Continue Reading

മാമോദീസ

ജ്ഞാനസ്‌നാനം ക്രൈസ്തവരുടെ കൂദാശകളിലൊന്ന്. ശിശുവിന്റെ നെറ്റിയില്‍ കുരിശ് വരച്ച് ക്രിസ്തീയ സമൂഹത്തിലേക്ക് സ്വാഗതംചെയ്യുകയും, രക്ഷകനായ ക്രിസ്തുവിലൂടെ ശക്തിപ്രാപിക്കുവാനായി വൈദികന്‍ ശിശുവിന്റെ നെഞ്ചില്‍ തൈലം പുരുട്ടുകയും, പ്രാര്‍ഥിക്കുകയും ചെയ്യുന്ന കര്‍മം.  
Continue Reading

മാമാങ്കം

പ്രാചീനകാലത്ത് ഭാരതപ്പുഴയുടെ തീരത്തുള്ള തിരുനാവായില്‍വെച്ച് പന്ത്രണ്ടു വര്‍ഷം കൂടുമ്പോള്‍ നടത്താറുണ്ടായിരുന്ന ആഘോഷം. മാഘമാസത്തിലെ മകം നക്ഷത്രം മുഖ്യദിനമായിരുന്നു. 'മാഘമക'മത്രെ 'മാമാങ്ക'മായത്. മാമാങ്കം ആദിചേര ചക്രവര്‍ത്തികമാരുടെ കാലംതൊട്ടേ ആരംഭിച്ചിരുന്നു. രക്ഷാപുരുഷനാകാനുള്ള ചേരചക്രവര്‍ത്തിയുടെ അധികാരം വള്ളുവക്കോനാതിരിക്ക് ലഭിച്ചതോടെ സാമൂതിരി തുടങ്ങിയ കേരളത്തിലെ മറ്റു രാജാക്കന്മാര്‍ക്ക്…
Continue Reading

മാപ്പിളത്തെയ്യങ്ങള്‍

അത്യുത്തര കേരളത്തിലെ തെയ്യാട്ടത്തിന്റെ രംഗത്ത് മാപ്പിള സമുദായത്തെ പ്രതിനിധീകരിക്കുന്ന തെയ്യങ്ങളുണ്ട്. ബപ്പുരിയന്‍, ആലിതെയ്യം, നെയ്ത്തിയാര്‍, കമ്പല്ലൂരിലെ മാപ്പിളതെയ്യം എന്നിവ അതിനുദാഹരണങ്ങളാണ്. ബപ്പുപരവനാണ് ബപ്പൂരിയന്‍ തെയ്യം. പുതിയഭഗവതിയാല്‍ നിഗ്രഹിക്കപ്പെട്ട ആലിയാണ് ആലിത്തെയ്യമായത്. കരിഞ്ചാമുണ്ഡിയുടെ കൈയില്‍ അകപ്പെട്ട മാപ്പിളയാണ് കമ്പല്ലുരിലെ മാപ്പിളത്തെയ്യം. ഒരു ഉമ്മത്തെയ്യമാണ്…
Continue Reading

മാന്ത്രികവിദ്യ

മന്ത്രവാദം ഒരു വിജ്ഞാനശാഖ കൂടിയാണ്. അതിന്റെ രഹസ്യങ്ങള്‍ അറിയുമ്പോള്‍ അത് രസപ്രദമായ അറിവ് പ്രദാനം ചെയ്യും. 'മന്ത്രവിദ്യ മഹാഗുപ്ത' മാണെന്ന് 'ദത്താത്രേയ മഹായന്ത്ര'ത്തിലും മറ്റും പറഞ്ഞിട്ടുണ്ട്. ഗുരുഭക്തിയുള്ളവര്‍ക്കേ അത് ഉപദേശിക്കാവൂ. പല മന്ത്രങ്ങളുടെയും. അന്ത്യത്തില്‍ ഗുരുവിനെ സ്മരിക്കുന്നതു കാണാം. മനുഷ്യരുടെ കാര്യപ്രാപ്തിക്കുവേണ്ടിയുള്ളതാണ്…
Continue Reading

മാന്ത്രികചതുരം

മാന്ത്രികയന്ത്രങ്ങളില്‍ ഒരിനം. അക്കവിട്ടം, അക്കപ്പടം തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന അക്കപ്പട്ടികകളാണ് മാന്ത്രികചതുരങ്ങള്‍. 'മാജിക് സ്‌ക്വയര്‍' എന്നാണ് പാശ്ചാത്യര്‍ പറയുക. മന്ത്രവാദങ്ങളുടെ ഇടയില്‍ ഈ വ്യവഹാരമില്ല. മാന്ത്രികഫലസിദ്ധിക്കുവേണ്ടി എഴുതപ്പെടുന്നതിനാല്‍ മറ്റുള്ളവര്‍ അങ്ങനെ വ്യവഹരിക്കുന്നുവെന്നു മാത്രം. മാന്ത്രികചതുരങ്ങള്‍ ഗണിതശാസ്ത്രത്തിലെ രസാവഹമായ അധ്യായമായിത്തീര്‍ന്നിട്ടുണ്ട്. സാധാരണമായി മാന്ത്രികചതുരങ്ങള്‍…
Continue Reading

മാന്ത്രികചക്രം

മന്ത്രവാദകര്‍മങ്ങള്‍ക്ക് ഭസ്മം കൊണ്ടോ പഞ്ചവര്‍ണപ്പൊടികൊണ്ടോ ചക്രങ്ങളും യന്ത്രങ്ങളും കുറിക്കാറുണ്ട്. ഭസ്മചക്രങ്ങളും ധൂളിചക്രങ്ങളും പ്രതിരൂപാത്മകമായ ആശയ ചൈതന്യം വഹിക്കുന്നു. മന്ത്രവാദം നടത്തുമ്പോള്‍ പിണിയാളെ 'ചക്ര'ങ്ങളിലോ 'കള'ങ്ങളിലോ ഇരുത്തും.
Continue Reading