Archives for October, 2017 - Page 269

മറക്കുട

അന്തര്‍ജ്ജനങ്ങള്‍ എടുക്കാറുണ്ടായിരുന്ന ഓലക്കുട. വളരെ വിസ്താരമുള്ള പരന്ന കുടയാണ് ഉത്തരകേരളത്തില്‍ നിലവിലുണ്ടായിരുന്ന മറക്കുട. തെക്കന്‍ കുടയ്ക്ക് വിസ്താരം കുറവാണ്. കണിയാന്മാരാണ് മറക്കുട ഉണ്ടാക്കുക.
Continue Reading

പുടമുറി കല്യാണം

പുടകൊടുപ്പുപോലുള്ള ഒരു വിവാഹസമ്പ്രദായം. പുടകൊടുക്കുക മാത്രമല്ല, അത് മുറിക്കുക കൂടി ചെയ്യും. മുറിച്ചപുടവയ്ക്ക് അവകാശികള്‍ ഉണ്ട്.പുടമുറികല്യാണത്തിന് നീലേശ്വരം മുതല്‍ തുറശേ്ശരി വരെ പ്രചാരമുണ്ടായിരുന്നതായി ഡോ. ഗുണ്ടര്‍ട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റുള്ളിടങ്ങളില്‍ പുടകൊടുപ്പ് എന്നാണ് പറയുക. പുടമുറികല്യാണം കഴിഞ്ഞതിന്റെ പിറ്റേന്നാള്‍ വധുവിനെ വരന്റെ ഗൃഹത്തിലേക്ക്…
Continue Reading

പുങ്ങന്‍

പുംസവനം ഗര്‍ഭിണികളെ പുരസ്‌കാരിച്ച് ഏഴാം മാസത്തിലോ ഒമ്പതാം മാസത്തിലോ നടത്താറുള്ള സംസ്‌കാരകര്‍മ്മം. ഗര്‍ഭിണികളെ കോടിവസ്ത്രം ഉടുപ്പിക്കുന്ന ചടങ്ങും ചിലര്‍ക്കിടയില്‍ പതിവുണ്ട്. മധുരപലഹാരമുണ്ടാക്കിക്കൊടുക്കും. ബന്ധുമിത്രാദികളെ ക്ഷണിച്ചുവരുത്തും. ചുങ്ങനോടനുബന്ധിച്ച് കെന്ത്രോന്‍പാട്ട്, കന്നല്‍ക്കൂത്ത് തുടങ്ങിയ മാന്ത്രിക ബലികര്‍മ്മങ്ങള്‍ കഴിപ്പിക്കുന്ന പതിവും ഉണ്ടായിരുന്നു.
Continue Reading

പീലിമുടി

തെയ്യം തിറകള്‍ക്കു ധരിക്കുന്ന മുടികളില്‍ ഒരിനം. വക്കില്‍ ചുറ്റും പീലിത്തഴകൊണ്ട് അലങ്കരിച്ചതും പിന്നില്‍ പ്രത്യേക ആകൃതിയിലുമുള്ള മൊട്ടുള്ളതുമായ പീലിമുടിയാണ്. വേട്ടയ്‌ക്കൊരുമകന്‍. ഊര്‍പ്പഴച്ചി, കരിന്തിരിനായര്‍, കന്നിക്കൊരു മകന്‍, പാക്കാന്‍ തെയ്യം എന്നിവയ്ക്ക് ഉപയോഗിക്കുന്നത്. കരിയാത്തന്‍, പരദേവത, കൊലോന്‍ എന്നീ തിറകള്‍ പ്രത്യേകതരം പീലിമുടികള്‍…
Continue Reading

പിച്ചാങ്കുഴല്‍

സേചനം ചെയ്യുവാന്‍ ഉപയോഗിക്കുന്നതും സിറിഞ്ചിന്റെ തത്വമനുസരിച്ചുള്ളതുമായ ഒരു ഉപകരണം. മുളക്കഷണവും ചെറിയൊരു മരക്കമ്പും കൊണ്ടു പീച്ചാങ്കുഴല്‍ നിര്‍മ്മിക്കാം. ഗ്രാമീണരായ കുട്ടികള്‍ പീച്ചാങ്കുഴല്‍ ഉപയോഗിച്ച് വെള്ളം തെറിപ്പിച്ച് കളിക്കാറുണ്ട്. ചെടികളും വള്ളികളും നനയ്ക്കുവാനും ഉയരത്തില്‍ സ്ഥിതിചെയ്യുന്ന മരങ്ങള്‍ക്ക് വെള്ളം തേവുന്നതിനും പീച്ചാങ്കുഴല്‍ ഉപയോഗിക്കും.
Continue Reading

പിള്ളതൈലം

ഒടിപ്രയോഗവും മറ്റ് ക്ഷുദ്ര മന്ത്രവാദവും നടത്തുവന്‍ ഉണ്ടാക്കുന്ന ഒരുതരം മാന്ത്രികയെണ്ണ. ഗര്‍ഭസ്ഥ ശിശുവിന്റെ ചോര ഈ മരുന്നുണ്ടാക്കാന്‍ ആവശ്യമാണ്. ഒടിയന്മാര്‍ മരുന്നും മന്ത്രവും ഉപയോഗിച്ച ഗര്‍ഭിണികളെ പുറത്തുവരുത്തി വയറുപിളര്‍ന്ന് ശിശുക്കളെ കൊണ്ടുപോകുന്ന കാലം ഉണ്ടായിരുന്നുവത്രെ. പറയര്‍, നായാടികള്‍, ഉള്ളാടര്‍ തുടങ്ങിയ വര്‍ഗക്കാര്‍…
Continue Reading

പിള്ളതിന്നി

ഗര്‍ഭിണികളെ ബാധിച്ച് ഗര്‍ഭഛിദ്രമുണ്ടാക്കുന്ന ഒരു ദുര്‍ദേവത. കളമ്പാട്ട് കെന്ത്രോന്‍പാട്ട്, തെയ്യാട്ട്, മലയന്‍കെട്ട് തുടങ്ങിയ ബലികര്‍മ്മങ്ങള്‍ മുഖേന ഈ ദേവതയെ അകറ്റാം, മലയന്‍കെട്ട്, തെയ്യാട്ട് എന്നിവയ്ക്കു ഈ ദേവതയുടെ കോലം കെട്ടിയാടുന്ന പതിവുണ്ട്. പാലോചന്ദ്രന്‍ എന്ന ദേവതയ്ക്ക് ഉച്ചമലക്കോട്ടയിലെ കന്യാവില്‍ ഉണ്ടായ മൂന്നു…
Continue Reading

പിഷാരടി

അമ്പലവാസി വിഭാഗങ്ങളില്‍പ്പെട്ടവര്‍. ഇവര്‍ മരുമക്കത്തായികളാണ്. സന്യാസകര്‍മ്മം പൂര്‍ത്തിയാക്കാതെ ഓടിപ്പോയ ഒരു ബ്രാഹ്മണന്റെ സന്താനപരമ്പരയാണ് പിഷാരടികളെന്നൊരൈതീഹ്യമുണ്ട്. അങ്ങനെയുണ്ടായ ഈ സമുദായത്തിന് ക്ഷേത്രങ്ങളില്‍ മാലകെട്ടുക, പൂക്കള്‍ തയ്യാറാക്കുക തുടങ്ങിയ കഴകവൃത്തി കല്‍പിക്കപ്പെട്ടു. ഈ സമുദായത്തിലെ സ്ത്രീകളെ പിഷാരസ്യാര്‍ എന്നാണ് പറയുക. പിഷാരകന്മാരുടെ ഭവനത്തെ പിഷാകം…
Continue Reading

പിശാച്

സദ്ഗതി ലഭിക്കാത്ത പരേതാത്മാവ് വിഹിതമായ അപരക്രിയകള്‍ ചെയിതില്ലെങ്കില്‍ പിശാചത്വം വഹിക്കുമെന്നാണ് പറയപ്പെടുന്നത്. മിക്ക മതക്കാരും പിശാചില്‍ വിശ്വസിക്കുന്നവരാണ്. മനുഷ്യരെ നശിപ്പിക്കുവാന്‍ പിശാചുക്കള്‍ അന്വേഷിക്കുന്നുവെന്ന് ക്രൈസ്തവ വിശ്വാസം. പിശാചിന്റെ ബാധയുണ്ടാകുമെന്ന് ഹിന്ദുക്കള്‍ വിശ്വസിക്കുന്നുണ്ട്. മന്ത്രവാദ വിഷയത്തില്‍ ബാധകളെ ഗൃഹങ്ങളായി തിരിക്കാറുണ്ട്. പിശാചു ഗൃഹത്തില്‍പ്പെട്ട…
Continue Reading