Archives for October, 2017 - Page 270
പിതൃപൂജ
പൂര്‍വികാരാധന. പരേതാത്മാക്കളുടെ പ്രീതികൊണ്ട് മറ്റുള്ളവര്‍ക്കു ശ്രേയസ്‌സുണ്ടാകുമെന്ന വിശ്വസവും അവരോടുള്ള സ്‌നേഹാദരങ്ങളും പൂജ്യപൂജാവ്യതിക്രമമുണ്ടായാല്‍ അനര്‍ത്ഥമുണ്ടാകുമെന്ന ഭയവുമാണ്. പിതൃപൂജയുടെ അടിസ്ഥാനം. പ്രാക്തന ഗോത്രവര്‍ഗ്ഗക്കാര്‍ക്കിടയില്‍ മാത്രമല്ല, പരിഷ്‌കൃതസമൂഹങ്ങള്‍ക്കിടയിലും പലവിധ പിതൃപൂജാക്രമങ്ങള്‍ നിലവിലുണ്ട്. പൂര്‍വ്വികാരായ പിതൃക്കളെ ദേവതകളായി പ്രത്യേക സ്ഥാനങ്ങളില്‍ കുടിയിരുത്തി ആരാധന നടത്തുന്നവരുമുണ്ട്. ഉത്തരകേരളത്തില്‍ പരേതരായ…
പിണ്ഡം
മരിച്ചയാളുടെ പിണ്ഡകര്‍ത്താക്കള്‍ ചെയ്യേണ്ട പരേതക്രിയ, ഓരോ സമുദായത്തിനും ഓരോ പ്രകാരമാണ് ഇതിന്റെ ചടങ്ങുകള്‍. ബ്രാഹ്മണര്‍ പത്തുദിവസം പുറത്തുബലിയിട്ട് പതിനൊന്നാം ദിവസം പിണ്ഡകര്‍മ്മം നടത്തുന്നു. ചില സമുദായക്കാര്‍ പന്ത്രണ്ടാം ദിവസവും ചിലര്‍ പതിമൂന്നാം ദിവസവുമാണ് പിണ്ഡം നടത്തുക. ഉണക്കലരി വേവിച്ച് എള്ളും നെയ്യും…
പിണ്ടിവിളക്ക്
അലക്, വാഴപ്പോള എന്നിവ കൊണ്ടുണ്ടാക്കിയ ഗോപുരത്തില്‍ കോത്തിരികളും കര്‍പ്പൂരവും കത്തിച്ചുവെയ്ക്കുന്നതാണ് പിണ്ടിവിളക്ക്. താലപ്പൊലിക്ക് ചില ക്ഷേത്രങ്ങളില്‍ താലമെടുക്കുന്ന കന്യകമാരുടെ നിരയ്ക്കു മധ്യത്തിലൂടെ പിണ്ടിവിളക്കുമായി ആണ്‍കുട്ടികള്‍ നീങ്ങും. പൊന്‍കുന്നത്തു പുതിയ കാവില്‍ ഈ പരിപാടി ഉണ്ട്.
പിട്ടന്‍
വയനാടന്‍ കുറിച്യരില് മുഖ്യകാരണവസ്ഥാനം വഹിക്കുന്ന ആള്‍. തറവാട്ടുകാരണവന്‍മാരുടെ പ്രതിനിധിയാണ് പിട്ടന്‍. കാരണവന്മാരില്‍നിന്നും പ്രാപ്തനായ ഒരാളെ തിരഞ്ഞെടുക്കും. അനേകം കുടുംബങ്ങളുടെ സാമൂഹിക നേതൃത്വം പിട്ടനാണ്. സമൂഹത്തിന്റെ പൊതുവായ ആത്മീയ കാര്യങ്ങളുടെയും സാമൂഹിക കാര്യങ്ങളുടെയും നേതൃത്വം പിട്ടനാണ്. തെറ്റുചെയ്ത അംഗങ്ങള്‍ക്ക് പിഴ കല്‍പ്പിക്കാന്‍ അയാള്‍ക്ക്…
പിടാരന്‍
കേരളത്തിലെ ശക്തേയ ബ്രാഹ്മണര്‍, പിടാരന്‍ എന്ന് വായ്‌മൊഴിരൂപം. കാവില്‍ മൂസ്‌സത് എന്നും ഇവരെ വിളിക്കും. പിഷാരകന്‍ എന്ന പദമാണ് പിടാരന്‍ എന്നായത്. കൊയിലാണ്ടിയിലെ പിഷാരിക്കാവില്‍ പൂജ നടത്തുന്നത് പിഷാരകന്മാരാണ്. കളരിവാതുക്കല്‍, തിരുവര്‍ കാട്ടുകാവ് മന്നമ്പുറത്തുകാവ് (നീലേശ്വരം), ശ്രീപോര്‍ക്കൊലിക്കാവ് (കടത്തിനാട്), ഇരിക്കൂര്‍ക്കാവ് എന്നിവിടങ്ങളില്‍…
പിഞ്ഞാണെഴുത്ത്
മാപ്പിളമാര്‍ക്കിടയില്‍ നിലവിലുണ്ടായിരുന്ന ഒരു മാന്ത്രികപ്രയോഗം. മന്ത്രവാദികള്‍ ഉറുക്കെഴുതാറുള്ളപോലെ മന്ത്രപ്രയോഗമറിയുന്നാള്‍ വെളുത്ത പിഞ്ഞാണത്തിലാണെഴുതുക. അരിവറുത്തു കരിച്ചപൊടിയില്‍ കസ്തൂരി, കുങ്കുമം, പനിനീര് എന്നിവ ചേര്‍ത്താണ് പിഞ്ഞാണെഴുത്തിനുള്ള മഷിയുണ്ടാക്കുന്നത്. മുളച്ചീന്താണ് എഴുത്തുകോല്‍. ഖുര്‍ആനിലെ വാക്യങ്ങളാണ് പ്രായേണ മന്ത്രങ്ങളെഴുതുന്നത്. രോഗം, ഗര്‍ഭരക്ഷ, ബാധോപദ്രവം തുടങ്ങിയവയ്‌ക്കൊക്കെ മന്ത്രം എഴുതും.
പിഞ്ഞാണം
എല്ലാ വിഭാഗക്കാരും പിഞ്ഞാണം ഉപയോഗിക്കും. വെള്ളിപ്പിഞ്ഞാണം, ചെമ്പുപിഞ്ഞാണം, ഓട്ടുപിഞ്ഞാണം എന്നിവ സാധാരണയായി ഉപയോഗിച്ചുവരുന്നവയാണ്. നിവേദ്യ പദാര്‍ത്ഥങ്ങളാക്കുവാനും മറ്റും ഇവ ഉപയോഗിക്കും. മണ്ണുകൊണ്ടുള്ള പിഞ്ഞാണവും കുപ്പിപ്പിഞ്ഞാണവുമാണ് ഇന്ന് കറി വിളമ്പുവാനും മറ്റും ഉപയോഗിച്ചുവരുന്നത്. മാപ്പിളമാരുടെ ഭവനങ്ങളില്‍ വലിയ പിഞ്ഞാണങ്ങള്‍ കാണാം. കറി കൂടുതല്‍…
പിച്ചാന്‍കത്തി
പിച്ചാത്തി, പീച്ചാങ്കത്തി, പേനക്കത്തി തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു. പണ്ടത്തെ ജനങ്ങളുടെ സന്തത സഹചാരിയാണ് പിച്ചാത്തി. നിത്യജീവിതത്തില്‍ പല ആവശ്യങ്ങള്‍ക്കും അതുവേണം. ആചാരപ്പെട്ട സ്ഥാനികര്‍, അന്തിത്തിരിയന്‍, കോമരം തുടങ്ങിയവര്‍ പിച്ചാങ്കത്തി എടുക്കും. പിച്ചാന്‍കത്തി നിര്‍മാണത്തിന് പല പ്രദേശങ്ങളിലും പേരുകേട്ടതാണ്. പ്രത്യേകിച്ചും പയ്യന്നൂരില്‍ ഈ…
പാറകളി
ഒരുതരം കല്ലുകളി, ഏതാനും കല്ലുകള്‍ നിലത്തുവെച്ച് ഒരു കല്ല് മേലോട്ടിട്ട്, ഒരു കല്ല് പെട്ടെന്നെടുത്ത്, രണ്ടുംകൂടി മേലോട്ടിട്ട് മറ്റൊരു കല്ലുകൂടി എടുക്കും. ഇങ്ങനെ കല്ലുകള്‍ ആറേഴെണ്ണം എറിഞ്ഞും കൊത്തിയും കളിക്കും. ഇത്തരം കേരളത്തിലെ കൊത്തന്‍കല്ലുകളിയോട് സാദൃശ്യമുള്ളതാണ് ദക്ഷിണകേരളത്തിലെ പാറകളി.
പാവക്കൂത്ത്
മധ്യകേരളത്തിലെ ദേവിക്ഷേത്രങ്ങളില്‍ നടത്താറുള്ള ഒരു അനുഷ്ഠാനകല. പാലക്കാട്. പൊന്നാനി, ചിറ്റൂര്‍ എന്നീ പ്രദേശങ്ങളില്‍ പാവക്കൂത്തിന് ഇന്നും പ്രചാരമുണ്ട്. ധനുമാസം മുതലാണ് കൂത്ത് കഴിപ്പിക്കുന്നത്. രോഗനിവാരണം, ആപല്‍ഹരിഹാരം എന്നിവയ്ക്കുവേണ്ടി ഭഗവതിക്കാവുകളില്‍ വഴിപാടായി ഇതു നടത്താം. ചില ക്ഷേത്രങ്ങളില്‍ രണ്ടും മൂന്നും ആഴ്ചക്കാലം പാവക്കൂത്ത്…
