Archives for October, 2017 - Page 275
പരുന്താട്ടം
പറയരുടെയും മറ്റുമിടയില്‍ പ്രചാരത്തിലുള്ള കലാപ്രകടനം. പരുന്തുവേഷമണിഞ്ഞ് ചെയ്യുന്ന നര്‍ത്തനമാണത്. ചിലേടങ്ങളില്‍ പരുന്തുകളി എന്ന പേരിലാണ് കലാപ്രകടനം കാണുന്നത്.
പരിഷവാദ്യം
ഉത്സവകാലങ്ങളിലും മറ്റും രാത്രിയിലെ എഴുന്നള്ളിപ്പിനോടനുബന്ധിച്ച് ക്ഷേത്രങ്ങളില്‍ നടത്തപ്പെടുന്നത്. നാഗസ്വര പ്രദക്ഷിണം, കേളി, കൊമ്പുപറ്റ്, കുഴല്‍പ്പറ്റ് എന്നിവയ്ക്കുശേഷം ചെണ്ടമേളത്തോടെ പ്രദക്ഷിണം നടത്തും. പിന്നീടാണ് പരിഷവാദ്യം. മൂന്ന് വീക്കന്‍ ചെണ്ട, മൂന്ന് തിമില, രണ്ട് ഇലത്താളം., ഒരു ചേങ്ങില എന്നിവയാണ് അതിനാവശ്യം. മേളക്കൊഴുപ്പുള്ളതാണ് പരിഷവാദ്യം.
പരിച
ആയുധാഭ്യാസമുറകള്‍ക്ക് ഉപയോഗിക്കുന്ന ഒരുപകരണം. അങ്കത്താരിക്ക് പരിച അത്യാവശ്യമാണ്. ചെമ്പ്, ഇരുമ്പ്, തൂത്തനാകം, മരം, ചൂരല്‍ എന്നിവകൊണ്ട് പരിച ഉണ്ടാക്കാറുണ്ട്. വൃത്താകൃതിയിലും ദീര്‍ഘാകൃതിയിലും ഉള്ള പരിചയുണ്ട്. വാളുകൊണ്ടുള്ള വെട്ടു തടുപ്പാന്‍ പരിച ഉപയോഗിക്കും. പരിചമുട്ടിക്കളി, തെയ്യംതിറ തുടങ്ങിയ പല ദൃശ്യകലകള്‍ക്കും വാളും പരിചയും…
പരവര്‍
പരവര്‍ എന്ന സമുദായത്തില്‍പെട്ടവര്‍ ദക്ഷിണകേരളത്തിലും ഉത്തരകേരളത്തിലെ കാസര്‍കോടു ജില്ലയിലുമുണ്ട്. എന്നാല്‍ ആചാരങ്ങളിലും ആരാധനയിലും ഭാഷയിലും ഇവര്‍ വിഭിന്നരാണ്. മണ്ണാന്മാരും പരവരും ഒരേ വിഭാഗക്കാരാണെന്ന ഒരഭിപ്രായമുണ്ട്. ഇത് ദക്ഷിണകേരളത്തിലെ പരവര്‍ക്കുമാത്രമേ യോജിക്കുകയുള്ളൂ്. കൊട്ടി, സണ്ണയാര്, കിന്നിത്താര്‍, പ്‌ളാടക്കച്ചാമുണ്ഡി എന്നീ തെയ്യങ്ങള്‍ പരവര്‍ കെട്ടുന്നു.…
പരവത്തിരി
ഭയപരിഹാരാര്‍ത്ഥമായി ചെയ്യുന്ന മാന്ത്രികകര്‍മ്മം. ഒരു തേങ്ങ, മൂന്നുപിടി മലര്, മൂന്ന് ഉരുളച്ചോറ് എന്നിവ ഈ കര്‍മ്മത്തിന് വേണം. കുട്ടികള്‍ക്കുണ്ടാകുന്ന ഭയം മുതലായ ഉപദ്രവങ്ങള്‍ നീക്കുവാനാണ് പരവത്തിരി നടത്തുന്നത്. വാഴക്കൈ മുറിച്ചെടുത്ത് അതിന്റെ തലയ്ക്ക് ഒരു തിരശ്ശീല ചുറ്റി എണ്ണയില്‍ മുക്കി കത്തിക്കും.…
പരവ
കാളിയുടെ പരിവാരദേവത. ദേവാസുരയുദ്ധം കഴിഞ്ഞപ്പോള്‍ പോര്‍ക്കളത്തിലെ രക്തത്തില്‍ പൊടിച്ചുണ്ടായവരാണ് രുധിരമണ്ഡിയും പരവമക്കളും. ഒന്നു നൂറായിരം പരവമക്കളില്‍ മുന്‍കൂട്ടി മകള്‍, വീരപരവയാണ്. വീരപരവയ്ക്കു പുറമേ, പുള്ളിപ്പരവ, തീപ്പരവ, കോയ്പ്പരവ, കാലിപ്പരവ, നീര്‍പ്പരവ, പൊടിപ്പരവ, കോല്‍പ്പരവ, കളിപ്പരവ, മയില്‍പ്പരവ, എന്നിങ്ങനെ അനേകം പരവകള്‍ ഉണ്ടായത്രേ.…
പയറ്റുമുറകള്‍
പഴയ ആയോധനമുറകള്‍. ചേകോന്മാരുടെ മുറകള്‍ പ്രാക്തന സമ്പ്രദായങ്ങാണ്. ദ്രോണമ്പള്ളി, ചങ്ങമ്പള്ളി, ഉഗ്രവര്‍മന്‍, തുരുത്തിയാടന്‍, കടത്തനാടന്‍ തുടങ്ങിയ പല മുറകളും പ്രശസ്തങ്ങളാണ്. പഴയ പയറ്റുമുറകളില്‍ മെയ്പ്പയറ്റും അങ്കപ്പയറ്റും പ്രധാനം.
പന്നിക്കുത്ത്
വയനാട്ടിലെ ആദിവാസികളില്‍ ചിലരുടെ വിനോദം. പണിയര്‍ക്കിടയില്‍ ഇതിന് കൂടുതല്‍ പ്രചാരമുണ്ട്. ഇതൊരു മൃഗനായാട്ടല്ല. വാഴത്തടകളെ പന്നിയെന്ന് സങ്കല്പിച്ച് വലിയ ഈറ്റക്കമ്പ് കൊണ്ട് കുത്തിയുരുട്ടുകയാണ് അതിന്റെ സ്വഭാവം. ഇരു ചേരികളിലായിത്തിരിഞ്ഞ് പന്നിയെ വിളിക്കുന്ന പതിവുമുണ്ട്. വിഷുദിവസത്തെ സായാഹ്നവിനോദമായി ചില ക്ഷേത്രങ്ങളുടെ പരിസരങ്ങളില്‍ വെച്ച്…
പന്നികെട്ട്
ദക്ഷിണകേരളത്തില്‍, പ്രത്യേകിച്ചും മധ്യതിരുവിതാംകൂറില്‍ പ്രചാരമുള്ള വിനോദകല. പന്നികളുടെയും നായാട്ടുകാരുടെയും വേഷമണിഞ്ഞുകൊണ്ടുള്ള കളിയാണ് 'പന്നികെട്ട്.' വൈക്കോലും ഉണക്കിലയും മറ്റുമാണ് വേഷങ്ങള്‍ക്ക് വെച്ചുകെട്ടുക. ഈ പ്രാകൃതനൃത്തം രാത്രികാലങ്ങളിലാണ് പതിവ്. തിരുവാതിരോത്സവത്തിലും മറ്റും പന്നികെട്ടുകളി ചിലേടങ്ങളില്‍ പതിവുണ്ട്. പുരുഷന്മാരുടെ വിനോദമാണിത്.
പന്ത്രണ്ടുവിളക്ക്
ഓച്ചിറ പരബ്രഹ്മക്ഷേത്രത്തില്‍ വൃശ്ചികമാസം ഒന്നുമുതല്‍ പന്ത്രണ്ടു ദിവസം നടത്തപ്പെടുന്ന വിളക്കുത്സവം. മറ്റു ക്ഷേത്രങ്ങളിലും മണ്ഡലാരംഭത്തില്‍ വിളക്കുണ്ട്. ഈ ഉത്സവകാലത്ത് വ്രതശുദ്ധിയോടെ ഭക്തജനങ്ങള്‍ ഭജനമിരിക്കാറുണ്ട്. ഇത്തരക്കാര്‍ക്ക് വസിക്കുവാന്‍ ഓച്ചിറ പടനിലത്തിന്റെ വടക്കുപടിഞ്ഞാറു വശത്ത് കുടിലുകള്‍ നിര്‍മിച്ചിരിക്കും. രോഗശാന്തിക്കും. ഇഷ്ടകാര്യസിദ്ധിക്കും മറ്റുമായാണ്. അവിടെ ഭജനമിരിക്കുന്നത്.
