Archives for October, 2017 - Page 277

പതിനെട്ടുസംഘം

കേരള ബ്രാഹ്മണരുടെ കലാനിര്‍വഹണമായ ചാത്തിരാങ്കക്കളി. പതിനെട്ടു സംഘങ്ങള്‍ ഉണ്ടായിരുന്നു. കോഴിക്കോടിനും ആലപ്പുഴയ്ക്കുമിടയിലുള്ള പ്രദേശങ്ങളിലാണ് ആ സംഘങ്ങള്‍ നിലനിന്നിരുന്നത്. ചാത്തിരാങ്കക്കാരുടെ മുഖ്യ ആരാധ്യദേവത, തൃക്കാരിയൂരപ്പനാണെങ്കിലും, ശാസ്താവ്, ഭഗവതി, വേട്ടയ്‌ക്കൊരുമകന്‍ തുടങ്ങിയ ദേവീദേവന്മാരില്‍ ഒരാളെക്കൂടി ഓരോ സംഘവും പരദേവതയായി ആരാധിച്ചുപോന്നിരുന്നു.
Continue Reading

പതിനെട്ടു സമ്പ്രദായം

മന്ത്രിവാദരംഗത്തുള്ള പ്രസിദ്ധങ്ങളായ പതിനെട്ടു രീതികള്‍. കാളകാട്, കാട്ടുമാടം, കല്ലൂര്, ചേന്നാസ്, അടികച്ചേരി, കണിയാട്ടം, കക്കാട്, കുഴിമന, പുതുക്കോടന്‍, പുതുമന, മുത്തമന, കല്ലക്കാട് തുടങ്ങിയ മന്ത്രവാദികളെ പരശുരാമന്‍ തന്നെ കല്‍പിച്ചുവെന്നാണ് ഐതിഹ്യം. കേരളത്തില്‍ ഇന്നും വിവിധ സമ്പ്രദായങ്ങള്‍ മാന്ത്രിക രംഗത്തുണ്ട്. അവരുടെ ഉപാസനാമൂര്‍ത്തികളും…
Continue Reading

പതിനെട്ടുവാദ്യങ്ങള്‍

കേരളത്തിലെ വാദ്യസമുച്ചയത്തില്‍ പതിനെട്ടു വാദ്യങ്ങള്‍ പ്രധാനപ്പെട്ടവയായിരുന്നു. പതിനെട്ടുവാദ്യവും ചെണ്ടക്കു താഴെ എന്ന പഴഞ്ചൊല്ല് പതിനെട്ടു വാദ്യസങ്കല്പം ഉണ്ടായിരുന്നതിന് തെളിവാണ്. ചെണ്ട, തിമില, ഇടയ്ക്ക, വീക്കന്‍, മരം, തൊപ്പിമദ്ദളം, ശംഖ്, ചേങ്ങില, ഇലത്താളം, കൊമ്പ്, കുഴിത്താളം, ഇടുമുടി, വീരാണം, നന്തുണി, കരടിക, പടഹം,…
Continue Reading

പതിനെട്ടാചാരം

പ്രാചീന കേരളത്തില്‍ രാജാക്കന്മാര്‍ക്ക് കല്‍പിക്കപ്പെട്ടിരിക്കുന്ന പ്രധാന ആചാരങ്ങള്‍. കേരളോല്‍പ്പത്തിയില്‍ ഈ ആചാരങ്ങളെപ്പറ്റി സൂചനയുണ്ട്. രാജ്യപരിപാലനം, കാലും കോലും, കണയും, ചുങ്കവും, വിരുത്തിയും, ഏഴയും, കോഴയും, ആനയും, വീരചങ്ങല, വിരുത്, വാദ്യം, നേമവെടി, നെറ്റിപ്പട്ടം, പടവീട്, പറക്കുംകൂത്ത്, മുന്നില്‍ത്തളി, ചിരുതൈ വിളി എന്നിവയാണ്…
Continue Reading

പതിനാറുവിളക്ക്

അന്തര്‍ജനങ്ങള്‍ കഴിക്കുന്ന ഒരു പൂജ. ചോറൂണ്, ഉപനയനം, പിറന്നാള്‍, വേളി തുടങ്ങിയ അടിയന്തരങ്ങള്‍ക്കാണിത് പതിവ്. പത്മമിട്ട് പതിനാറു വിളക്ക് കത്തിച്ചുവച്ച് പതിനാറ് നിവേദ്യം കഴിക്കും.
Continue Reading

പതിനാറടിയന്തിരം

നായന്‍മാരില്‍ ചില വിഭാഗക്കാര്‍ നടത്താറുള്ള പരേതക്രിയ. മരിച്ച പുല പോകുന്ന ദിവസം ചെയ്യുന്ന കര്‍മ്മവും അതുമായി ബന്ധപ്പെട്ട സദ്യയും മാറ്റും.
Continue Reading

പതിനാലു പൂജ

അയ്യപ്പന്‍ തീയാട്ട് ഉദയാസ്തമയക്കൂത്തായി നടത്തുമ്പോള്‍ രാവിലെ അണിഞ്ഞൊരുങ്ങിയ വേഷം സന്ധ്യയ്‌ക്കേ അഴിക്കുകയുള്ളൂ. ആ വേഷം ശിവമുദ്ര പിടിച്ച് പതിനാല് വന്ദനം ചെയ്യും. അതിന് പതിനാലു പൂജ എന്നാണ് പറയുക.
Continue Reading

പതികം

സ്തുതിപരമായ പദ്യഖണ്ഡങ്ങള്‍. ദേവതകളെ സ്തുതിക്കുന്ന പത്തു പദ്യഖണ്ഡങ്ങള്‍ വീതമുള്ള പാട്ട് എന്നാണ് തമിഴില്‍ 'പതിക' ത്തിനര്‍ത്ഥം. തെയ്യത്തിന് പാടാറുള്ള തോറ്റംപാട്ടുകളില്‍ 'പതികം' എന്ന ഒരിനമുണ്ട്. എന്നാല്‍ തോറ്റംപാട്ടിലെ പതികത്തില്‍ പത്തുവീതം പദ്യഖണ്ഡങ്ങള്‍ കാണുന്നില്ല. 'കതുവനൂര്‍ വീരന്‍തോറ്റ'ത്തില്‍ 'പതിക'മുണ്ട്. മന്നപ്പന്റെ കഥ സംക്ഷിപ്തമായി…
Continue Reading

പതക്കറ്റ

കൊയ്ത്തുകാര്‍ക്ക് കൂലികൊടുക്കുന്ന കറ്റ. പന്ത്രണ്ട് കൊയ്താല്‍ ഒരു കറ്റ കൊയ്ത്തുകാര്‍ക്ക് കിട്ടും. അവര്‍ക്കു ലഭിക്കേണ്ട പതക്കറ്റയ്ക്ക്, ധാരാളം കതിരുള്ള സ്ഥലത്തുനിന്നാണ് അവര്‍ കൊയ്യുക. പതക്കറ്റ കെട്ടുമ്പോഴും പ്രത്യേകം ശ്രദ്ധിക്കണം. സാധാരണ കറ്റയില്‍നിന്നും കിട്ടുന്നതിനേക്കാള്‍ നെല്ല് പതക്കറ്റയില്‍നിന്നും ലഭിക്കും. കൊയ്ത്തിനു കൂലിയായി ചിലേടങ്ങളില്‍…
Continue Reading