Archives for October, 2017 - Page 276
പന്തല്‍പറ്റ്
വയനാട്ടിലെ കുറിച്യര്‍ക്കിടയില്‍ നടപ്പുള്ള താലികെട്ടുകല്യാണം. ആറു ദിവസത്തോളം ഈ ഗാര്‍ഹികോത്സവം നീണ്ടുനില്‍ക്കും. അവസാനദിവസം സദ്യ നടത്തും. പാട്ടും നര്‍ത്തനവുമൊക്കെ അതിന്റെ ഭാഗമായുണ്ടാകും. വിവാഹപ്രായമാകുന്നതിനു മുമ്പുള്ള ഒരു ചടങ്ങാണിത്. പിട്ടന്‍, അമ്മാവന്‍, അമ്മാവന്റെ മകന്‍, വെളിച്ചപ്പാട് എന്നിവരില്‍ ആരെങ്കിലുമാണ് കന്യകയുടെ കഴുത്തില്‍ താലികെട്ടുക.…
പന്തല്‍
തൂണുകള്‍ കുഴിച്ചിട്ട് പടങ്ങുകള്‍വെച്ച് നിര്‍മ്മിക്കുന്ന പുര. പന്തല്‍ സാധാരണയായി പരന്ന പുരയായിരിക്കും എന്നാല്‍ മഴക്കാലത്തും മറ്റും മോന്താഴപ്പന്തല്‍ തന്നെ കെട്ടാറുണ്ട്. വിവാഹം, തിരണ്ടുമങ്ങലം തുടങ്ങിയ അടിയന്തിരങ്ങള്‍ക്ക് ഗൃഹങ്ങളില്‍ മുന്‍വശം പന്തലിടും. ന ിലം കിളച്ചടിച്ച് ചാണകം മെഴുകി വൃത്തിയാക്കും. കല്യാണപ്പന്തലിന് പാലയുടെ…
പന്തയക്കളി
പന്തയം വെച്ചുകൊണ്ടുള്ള പല ക്രീഡകളും പ്രാചീനകാലം തൊട്ടേ നിലവിലുണ്ടായിരുന്നു. ദ്യൂതം ഒരു പന്തയക്കളിായണ്. ഇതിഹാസ പുരാണാദികളില്‍ പന്തയങ്ങളും ബലപരീക്ഷണങ്ങളും സൂചിപ്പിക്കപ്പെട്ടിട്ടുണ്ട്. പന്തയം പറഞ്ഞുകൊണ്ട് ചൂതുകളിക്കുന്നതിനെപ്പറ്റി വടക്കന്‍ പാട്ടുകളില്‍ ആഖ്യാനം ചെയ്തുകാണാം. ക്ഷുല്‍മകം, മുഷ്ടി തുങ്ങിയവ പന്തയക്കളികളായി പരിഗണിക്കാം. പന്തയക്കളികളില്‍ ഏര്‍പ്പെട്ടാല്‍ ചിലപ്പോള്‍…
പന്തടിച്ചുകളി
സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ഒരു വിനോദം. ചെറിയ പന്ത് തുടര്‍ച്ചയായി അടിച്ചുകളിക്കുമ്പോള്‍, തുടര്‍ച്ചയായി അടിക്കാന്‍ കഴിയാതെപോയാല്‍ പരാജയപ്പെടും. നിശ്ചിത പ്രാവശ്യം തുടര്‍ച്ചയായി പന്തടിച്ചാല്‍ ഒന്നു വട്ടംകറങ്ങിയശേഷം വീണ്ടും അടിക്കും, വളരെ ചെറിയ പന്താണെങ്കില്‍ 'ചെണ്ടടിച്ചുകളി' എന്നു പറയും.
പദപ്രശ്‌നം
ഒരുതരം ഭാഷാവിനോദം. പതിനാറോ ഇരുപത്തഞ്ചോ, അറുപത്തിനാലോ, നാല്പത്തൊമ്പതോ കള്ളികളുള്ള സമചതുരത്തില്‍ ചില അക്ഷരങ്ങള്‍ അവിടവിടെ കുറിച്ചിരിക്കും. ശേഷം അക്ഷരങ്ങള്‍ പൂരിപ്പിക്കുകയാണ് വേണ്ടത്. ചില ചോദ്യങ്ങള്‍ ഉണ്ടായിരിക്കും. അതിനുള്ള ഉത്തരമാണ് പൂരിപ്പിക്കേണ്ടത്. വലത്തോട്ടും കീഴ്‌പോട്ടും പൂരിപ്പിക്കേണ്ടിവരും. ആലോചനാശക്തിയും പദസമ്പത്തും വിജ്ഞാനവും വര്‍ധിക്കുവാന്‍ സഹായകം.
പദപൂരണി
കടംകഥകളില്‍ ഒരിനം. കടംകഥാവാക്യങ്ങളിലെ ചില പദങ്ങളിലെ ഏതാനും ഭാഗം ഊഹിച്ചറിയേണ്ട തരത്തിലുള്ളതാണിവ. 1879–ല്‍ ഫ്രന്‍സ് പ്രന്റാനോവ് പ്രസിദ്ധീകരിച്ച ഒരു ലഘുഗ്രന്ഥത്തില്‍ പദപൂരണികളായ പുതിയ കടംകഥകള്‍ക്കു മുപ്പതോളം മാതൃകകള്‍ ചേര്‍ത്തിട്ടുണ്ട്. ജര്‍മനിയിലും മറ്റും ഇത്തരം കടംകഥകള്‍ വിനോദോപാധികളാണ്. തമാശകളും കടംകഥകളും തമ്മിലുള്ള ബന്ധത്തെപ്പറ്റി…
പത്തായം
നെല്ലും മറ്റും സൂക്ഷിക്കുവാനുള്ള മരക്കൂട്. പത്തായം, കട്ടില്‍പത്തായം, നിലപ്പത്തായം, അറപ്പത്തായം എന്നിങ്ങനെ പത്തായം പല പ്രകാരമുണ്ട്. പത്തായത്തില്‍ നെല്ലിടുവാനും അതില്‍നിന്ന് നെല്ലെടുക്കുവാനും നല്ല സമയം നോക്കണമെന്നാണ് പണ്ടത്തെ നിയമം. ഭരണി, രോഹിണി, തിരുവാതിര, മകം, അത്തം, തിരുവോണം എന്നീ നാളുകളും എടവം,…
പത്താമുദയം
തുലാപ്പത്ത്. തുലാമാസത്തിലെ പത്തും പതിനൊന്നും തീയതികള്‍ കൃഷിക്കാരുടെ സുദിനമാണ്. ആ നാളുകളില്‍ സൂര്യോദയത്തിനു മുമ്പ് ദീപം കണികാണുകയും കന്നുകലികളെ ദീപം കാണിച്ചു ഭക്ഷണം കൊടുക്കുകയും ചെയ്യും. കന്നിവളക്കൊയ്ത്തു കഴിഞ്ഞ് രണ്ടാംവിള ആരംഭിക്കുന്നത് പത്താമുദയത്തോടുകൂടിയാണ്. പല നാടന്‍കാലകളുടേയും അരങ്ങേറ്റം നടക്കുന്നതും ആ സമയത്തുതന്നെയാണ്.…
പത്താക്ക്
കഴുത്തില്‍ക്കെട്ടുന്ന ഒരു പഴയ സ്വര്‍ണാഭരണം. മതഭേദമില്ലാതെ എല്ലാവരും പത്താക്ക് ധരിക്കാറുണ്ടായിരുന്നു. വിവാഹിതകളായ യുവതികള്‍ക്ക് ഈ ആഭരണത്തോട് വലിയ ഭ്രമമായിരുന്നു. കാശും പത്താക്കും ഒരു മാലപോലെ കോര്‍ത്തുകെട്ടുന്ന പതിവുമുണ്ടായിരുന്നു.
പത്തല്‍
മാപ്പിളമാര്‍ക്കിടയില്‍ പ്രാചുര്യമുള്ള ഒരുതരം പലഹാരം. പത്തിരി എന്നും പറയും. കുതിര്‍ത്ത അരി അരച്ച് ഇലയില്‍ വൃത്താകൃതിയില്‍ പരത്തി ഇരുമ്പിന്റെയോ മണ്ണിന്റെയോ ഓട്ടില്‍ ചുട്ടെടുക്കുന്നതാണ് പത്തല്‍. ഇല എടുത്തുകളയുകയില്ല. അത് തനിയേ പോകും. ചുട്ടെടുത്ത ഉടനെ, ചൂടാറുന്നതിനു മുമ്പേ, ഉപ്പിട്ട തേങ്ങാപ്പാലില്‍ ഇടും.
