Archives for October, 2017 - Page 274
പറണേറ്
തെക്കന്‍ തിരുവിതാംകൂറിലെ കാളിക്കാവുകളില്‍ ദേവീപ്രീത്യര്‍ത്ഥം നടത്തുന്ന അനുഷ്ഠാനകല. മുടിയേറ്റുമായി പറണേറിന് സാദൃശ്യമുണ്ട്. ചടങ്ങുകള്‍ക്ക് ചില വ്യത്യാസം കാണും. കൊയ്ത്തുകഴിഞ്ഞ പാടത്ത് പന്തല്‍കെട്ടി ഭദ്രകാളിയെ സങ്കല്പിച്ച് ആരാധന നടത്തുന്നു. മുടിപ്പുര എന്ന പേരിലാണ് ആ പന്തല്‍ അറിയപ്പെടുന്നത്. അവിടെവെച്ച് തോറ്റംപാട്ടുകള്‍ പാടും. അതിനു…
പറക്കുട്ടി
കുട്ടിച്ചാത്തന്റെ സങ്കല്പഭേദങ്ങളിലൊന്ന്. പെരുമണ്ണാന്മാര്‍ പറക്കുട്ടിയുടെ തിറ കെട്ടും. നായാടികള്‍ പറക്കുട്ടിയുടെ ഉപാസകരാണ്.
പറ
നെല്ലും മറ്റും അളക്കുവാന്‍ ഉപയോഗിക്കുന്ന അളവുപാത്രം. പ്‌ളാവ് തുടങ്ങിയ മരം കുഴിച്ചുണ്ടാക്കുന്നതാണ് പറ. പറയില്‍ ധാന്യം നിറച്ച് ഒരു ഉരുണ്ട വടി കൊണ്ട് വടിക്കുകയാണ് അളക്കുന്ന രീതി. പറയുടെ വലിപ്പത്തിന് പ്രദേശിക ഭേദമുണ്ട്. പത്തിടങ്ങഴിയാണ് ഒരു പറ. എന്നാല്‍ വടക്കേ മലബാറില്‍…
പാഴൂര്‍ പടിപ്പുര
മികച്ച ജ്യോതിഷ പാരമ്പര്യമുള്ള ഒരു ഭവനം. ഇതിനെപ്പറ്റി ഒരൈതിഹ്യം നിലവിലുണ്ട്. ജ്യോതിഷപണ്ഡിതനായ തലക്കുളത്തൂര്‍ ഭട്ടതിരി തനിക്ക് അധപ്പതനം ഉണ്ടാകുമെന്ന് മുന്‍കൂട്ടി അറിഞ്ഞു. ജാതകഫലം പരീക്ഷിക്കണമെന്ന് അദ്ദേഹം തീരുമാനിച്ചു. പാഴൂരില്‍ താമസിച്ചു നിശ്ചിത ദിവസം ചില സുഹൃത്തുക്കളുടെ നിര്‍ബന്ധപ്രകാരം പാഴൂര്‍ പുഴയില്‍ വഞ്ചിക്കളിയില്‍…
പഴുത്തടവന്‍
തെയ്യം കെട്ടിയാടുന്ന മലയസമുദായത്തില്‍പ്പെട്ട പ്രഗല്‍ഭരായ കലാകാരന്മാര്‍ക്ക് രാജാക്കന്മാരോ പ്രഭുക്കന്മാരോ നല്‍കിവന്നിരുന്ന ആചാരപ്പേര്. .പുരസ്‌കാരം നേടിയവരില്‍ മുന്‍പന്‍ എന്നാണ് ആ പദത്തിന്റെ അര്‍ത്ഥം. ഇന്ന് പഴുത്തടവന്‍മാര്‍ അംഗുലീപരിമിതരാണ്.
പഴുക്കാത്തൂണ്
പഴുത്ത അടയ്ക്കകൊണ്ടുള്ള ഒരു അലങ്കരണം. ഉത്തരകേരളത്തിലെ ചില കോട്ടങ്ങളിലും കാവുകളിലും ഉത്സവത്തിന് പഴുക്കകള്‍കൊണ്ട് തൂണുകള്‍ അലങ്കരിക്കാറുണ്ട്. തൂണുകള്‍ക്ക് വാഴപ്പോളകള്‍ വെച്ചുകെട്ടിയശേഷം, വാഴനാരുകളില്‍ കോര്‍ത്ത പഴുക്കകള്‍ തൂണുകളില്‍ ചുറ്റി അലങ്കരിക്കും. രാമന്തളിയിലെ താവുരിയാട്ടു കോട്ടത്തും, ചെറുകുന്നിലെ ഉദയന്‍ മാടത്തും, മാതമങ്ങലത്തെ കുശവര്‍കോട്ടത്തും, കണ്ടങ്കാളിയിലെ…
പഴുക്കയേറ്
പലപ്പേടി, പറപ്പേടി, മണ്ണാപ്പേടി എന്നീ പ്രാചീനാചാരങ്ങളെ പഴുക്കയേറ് എന്ന പേരിലാണ് വടക്കന്‍ പാട്ടുകളിലും മറ്റും പരമര്‍ശിച്ചുകാണുന്നത്. വര്‍ഷത്തിലൊരിക്കല്‍ പറയന്‍, പുലയന്‍, മണ്ണാന്‍ മുതലായ ജാതിയില്‍പ്പെട്ടവര്‍ക്ക് നാടുവാഴിയുടെ അനുമതിയോടെ തന്നെ സ്വാതന്ത്ര്യമനുവദിച്ചിരുന്നു. ഉയര്‍ന്ന ജാതിക്കാരുടെ കുളങ്ങളില്‍ കുളിക്കുവാനും, കാവുകളില്‍ പ്രവേശിക്കുവാനും, വഴിയില്‍ കാണുന്ന…
പഴംനുറുക്ക്
നേന്ത്രപ്പഴം മുറിച്ച് വെല്ലം ചേര്‍ത്ത് വേവിച്ചതാണ് പഴം നുറുക്ക്. പഴംനുറുക്ക് പഞ്ചസാരയില്‍ മുക്കിയാണ് തിന്നുനത്. പഴം നുറുക്കും പഞ്ചസാരയും എന്നാണ് പറയുക. ഓണം, വിഷു തുടങ്ങിയ വിശേഷാവസരങ്ങളില്‍ പഴം നുറുക്ക് പ്രധാനമാണ്. ബ്രാഹ്മണര്‍ക്ക് ശ്രാദ്ധാതികര്‍മ്മങ്ങള്‍ക്കും പഴം നുറുക്ക് വിളമ്പണം.
പഴപ്രഥമന്‍
നേന്ത്രപ്പഴം കൊണ്ടുണ്ടാക്കിയ പ്രഥമന്‍. നല്ലപോലെ പഴുത്ത ഏത്തപ്പഴം വേവിച്ച് അരച്ച് വെല്ലം ചേര്‍ത്ത വരട്ടിയെടുക്കണം. ഇത് മൂന്‍കൂട്ടി ചെയ്യാം. പ്രഥമന്‍ ആവശ്യമായ ദിവസം വീണ്ടും അടുപ്പത്ത് വച്ച് തേങ്ങാപ്പാലും ആവശ്യമായ വെല്ലവും ചേര്‍ത്തിളക്കി പാകപ്പെടുത്തിയെടുക്കുന്നു. കൊട്ടത്തേങ്ങ ചെറുതായി നുറുക്കിയത് നെയ്യില്‍ വറുത്ത്…
പരുന്തിന്‍ചുവട്
പരുന്തിന്‍ ചടക്കം. കളരിയഭ്യാസമുറകളില്‍പ്പെട്ട ഒരടവ്. നിലത്തുനിന്ന് ഉയര്‍ന്ന്, കീഴോട്ടുള്ളതാണ. പ്രതിയോഗിയെ വെട്ടുന്നതാണ് ഈ അടവിന്റെ പ്രത്യേകത. കാക്കാചുവട്. പരുന്തിന്‍ചുവട് എന്നിവയെപ്പറ്റി വടക്കന്‍പാട്ടുകളിലുണ്ട്.
