Archives for October, 2017 - Page 273

പാടിക്കെട്ടു കല്യാണം

നായന്മാര്‍ക്കിടയില്‍ നിലവിലുണ്ടായിരുന്ന താലികെട്ടുമങ്ങലം. ഋതുവാകുന്നതിനു മുന്‍പേ അത് നടത്തിയിരിക്കും. താലികെട്ടുമംഗലത്തിന് ചിലേടങ്ങളില്‍ പാടിക്കെട്ടുകല്യാണം എന്നു പറയും. ബ്രാഹ്മണിയമ്മയെക്കൊണ്ട് പാട്ടുപാടിക്കുന്ന ഒരു ചടങ്ങ് ആ സന്ദര്‍ഭത്തില്‍ പതിവുള്ളതുകൊണ്ടാണ് ആ പേര്‍ പറയുന്നത്. തറവാട്ടുശാഖകള്‍ ഉണ്ടെങ്കില്‍ അവിടങ്ങളിലെ കന്യകമാരെ തറവാട്ടിലേക്കു വരുത്തി, ഒന്നിച്ചാണ് കെട്ടുകല്യാണം…
Continue Reading

പാടിക്കുറ്റി

കുന്നത്തൂര്‍ പാടിയില്‍ ആരാധിക്കപ്പെടുന്ന ദേവത. മൂലംപെറ്റഭഗവതി എന്ന പേരില്‍ അവിടെ കോലം കെട്ടിയാടപ്പെടാറുണ്ട്. മുത്തപ്പന്‍ ദൈവത്തിന്റെ പുരാവൃത്തവുമായി ബന്ധപ്പെട്ട തായിയാണ് പാടിക്കുറ്റിയമ്മ.
Continue Reading

പാടം

വെളിച്ചെണ്ണ, എള്ളെണ്ണ തുടങ്ങിയവ നിറച്ചുവച്ച് സൂക്ഷിക്കുവാനുള്ള പാത്രം മണ്ണുകൊണ്ടാണ് പാടം സാധാരണയായി നിര്‍മ്മിക്കുക. അപൂര്‍വ്വം ചെമ്പുകൊണ്ടും പതിവുണ്ട്. ഉത്തരകേരളത്തില്‍ ഈ പാത്രം സര്‍വസാധാരണമായിരുന്നു. ഇന്ന് ഇത് നിര്‍മിച്ചുകാണുന്നില്ല.
Continue Reading

പാഞ്ഞുകളി

കുട്ടികളുടെ പല വിനോദങ്ങളും പാഞ്ഞുകളിയില്‍പ്പെടുന്നു. കിളിത്തട്ടുകളി, കാക്കയും പൊന്നും കളി, ആച്ചുകളി, ലാഹികളിസ സോഡികളി തുടങ്ങിയവയില്‍ പ്രതിയോഗിയുടെ സ്പര്‍ശനം ഏല്‍ക്കാതെ പാഞ്ഞുകളിക്കേണ്ടതായുണ്ട്.
Continue Reading

പാങ്കളി

പാലക്കാടു ജില്ലയിലെ പാണന്മാര്‍ അവതരിപ്പിക്കുന്ന കലാനിര്‍വഹണം. മലപ്പുറം ജില്ലയിലെ ചില ഭാഗങ്ങളിലും പാങ്കളി നടപ്പുണ്ട്. വിനോദപരമായ ഒരു കലാപ്രകടനമാണെങ്കിലും ആദ്യഭാഗത്ത് അനുഷ്ഠാനബന്ധം കാണാം. ചില ഭദ്രകാളി ക്ഷേത്രങ്ങളില്‍ വേലയ്ക്കു പതിനാലു ദിവസം നടത്തുന്ന ഏഴുവട്ടം കളി പാണന്മാരാണ് അവതരിപ്പിക്കുന്നത്. അതുകൊണ്ട് അതിനെ…
Continue Reading

പാക്കനാര്‍തോറ്റം

പറയിപെറ്റ പന്തിരികുലത്തിലെ വിഖ്യാതനായ പാക്കനാരുടെ ആസ്ഥാനം തൃത്താലയ്ക്ക് സമീപമാണ്. അവിടെ ഇപ്പോഴും പാക്കനാരുടെ വംശപരമ്പരയില്‍പ്പെട്ട പറയര്‍ വസിച്ചുപോരുന്നു. പാക്കനാരെ കുടിയിരുത്തിയ കോവിലും അവിടെ കാണാം. ആണ്ടുതോറും അവിടെ വേലയും പാട്ടും നടത്തിപ്പോരുന്നു.
Continue Reading

പറയെടുപ്പ്

ഭഗവതിക്കാവുകളിലും മറ്റും നടത്തുന്ന ഒരു വഴിപാട്. സമ്പന്ന കുടുംബങ്ങളില്‍ നിന്നും ആണ്ടുതോറും ക്ഷേത്രത്തിലേക്ക് നെല്ലും അരിയും സംഭാവനചെയ്യുന്ന ചടങ്ങാണ് പറയെടുപ്പ്. കാവുകളില്‍ നിന്ന് വെളിച്ചപ്പാടും പഠനക്കാരും വാദ്യഘോഷത്തോടുകൂടി നിശ്ചിത ഗൃഹങ്ങളില്‍ചെന്ന് നിറപറ സ്വീകരിക്കും. ഗൃഹങ്ങളില്‍ പ്രത്യേകസ്ഥലത്ത് കുരുത്തോലയും മറ്റും അലങ്കരിച്ച് വിളക്കുവെച്ച്,…
Continue Reading

പറയന്‍കളി

കാവുകളിലെ ഭരണിവേല തുടങ്ങിയ ഉത്സവങ്ങളുമായി ബന്ധപ്പെട്ട് പറയസമുദായക്കാര്‍ നടത്താറുള്ള ആട്ടവും നൃത്തവും, കാവുതീണ്ടല്‍ച്ചടങ്ങിന്റെ ഭാഗവമായും നടത്താറുണ്ട്. ദ്രുതഗതിയിലുള്ള ചുവടുവെപ്പുകളാണിതിനുണ്ടാവുക. കളിയുടെ അന്ത്യത്തില്‍ നിയന്ത്രണം വിട്ടുപോകുമ്പോള്‍ മറ്റുള്ളവര്‍ താങ്ങിയെടുക്കും. തൃശൂര്‍ ജില്ലയിലും പരിസരപ്രദേശങ്ങളിലും പറയന്‍കളി നിലവിലുണ്ട്.
Continue Reading

പറനിറപ്പ്

ഒരു മംഗളാചരണം പറയില്‍ നെല്ലും ഇടങ്ങഴിയില്‍ അരിയും നിറച്ചുവയ്ക്കും. വിവാഹാദി മംഗളകര്‍മങ്ങള്‍ക്കാണിത് പതിവ്. ദക്ഷിണകേരളത്തിലെ നായന്മാര്‍ക്കിടയില്‍ ശവം ദഹിപ്പിക്കുവാന്‍ കൊണ്ടുപോകുന്നതിന് മുന്‍പ് പറനിറയ്ക്കുന്ന ചടങ്ങുണ്ട്. മൂന്നുപറകളില്‍ നെല്ലും ഒരിടങ്ങഴിയില്‍ അരിയും നിറച്ച് ശവത്തിനടുത്തുവെക്കും. ആ സന്ദര്‍ഭത്തില്‍ കുടുംബക്കാരെല്ലാം അവിടെ ഉണ്ടായിരിക്കണമെന്നുണ്ട്.
Continue Reading