Archives for October, 2017 - Page 28

എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍

ജനനം പത്തനംതിട്ട ജില്ലയിലെ കടമ്പനാട്. കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദവും ബി. എഡും നേടി. ന്യൂയോര്‍ക്കിലെ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് അധ്യാപനത്തിലും കെമിക്കല്‍ എഞ്ചിനീയറിംഗിലും മാസ്റ്റര്‍ ബിരുദം. നീലഗിരി സ്റ്റെയിന്‍സ് ഹൈസ്‌കൂളിലും കടമ്പനാട് ഹൈസ്‌കൂളിലും അദ്ധ്യാപികയായിരുന്നു. അമേരിക്കയിലെത്തി ഉന്നത വിദ്യാഭ്യാസം നേടിയതിന് ശേഷം…
Continue Reading

ഗംഗാ സുരന്‍ (ഡോ. ഗംഗാ സുജാതന്‍)

ജനനം 1962 ല്‍ കൊല്ലം ജില്ലയില്‍. ഡോക്ടറാണ്. ഇപ്പോള്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രാക്ടീസ് ചെയ്യുന്നു. ആനുകാലികങ്ങളില്‍ കഥകളും നോവലെറ്റുകളും എഴുതുന്നു. ഗൃഹലക്ഷ്മി ചെറുകഥാ മത്സരത്തില്‍ 2000 ല്‍ പ്രോത്സാഹന സമ്മാനം കിട്ടി. 2005 ല്‍ നവാഗത നോവലിസ്റ്റുകള്‍ മാതൃഭൂമി ബുക്‌സ്…
Continue Reading

ഫാരിസ. എം.

ജനനം തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്. പി.എം.ലത്തീഫാ ബീവിയും എം.മുഹമ്മദ് ബഷീറും മാതാപിതാക്കള്‍. കൈരളി വിദ്യാഭവനില്‍ പഠിച്ചു. കൃതി 'സ്‌നേഹക്കൂട്'(കവിത)
Continue Reading

എല്‍സ (എല്‍സമ്മ ഈശോ മുക്കാടന്‍)

    ജനനം 1953 ജനുവരി 15 ന് കോട്ടയം ജില്ലയില്‍. ബിരുദപഠനത്തിനുശേഷം ആനുകാലികങ്ങളില്‍ സബ് എഡിറ്ററായി. അബുദാബിയില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന അറേബ്യ മാഗസിനിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കൃതികള്‍. 'ശിശിര സന്ധ്യകള്‍'. വൈക്കം: ഹോബി പബ്ലിഷേഴ്‌സ്, 1980 'നയോമി'. കൊച്ചി: ക്യാപ്‌സ്യൂള്‍ പബ്ലിക്കേഷന്‍,…
Continue Reading

ഏലിയാമ്മ ഐപ്പ്

ജനനം 1924 ആഗസ്റ്റ് 21 ന് കോട്ടയത്തെ ചെങ്ങളത്ത് മങ്ങാട്ട് കുടുംബത്തില്‍. കൊച്ചയ്പ് എബ്രഹാമിന്റെ മകള്‍. സാമൂഹികസാംസ്‌കാരിക സംഘടനകളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. കൃതികള്‍ 'കലവറ'. 1999 'നാട്ടറിവും ഗൃഹചികിത്സയും'.  കറന്റ് ബുക്‌സ്, 2002.
Continue Reading

ഗായത്രി (ഗായത്രി രവീന്ദ്രബാബു)

ജനനം 1957 മാര്‍ച്ച് 10 ന് കൊല്ലം ജില്ലയിലെ വെട്ടിക്കവലയില്‍. കെ.ശിവദാസന്റെയും ലളിതമ്മയുടേയും മകള്‍. ആനുകാലികങ്ങളില്‍ എഡിറ്ററായും ആകാശവാണി അനൗണ്‍സറായും സ്‌ക്രിപ്റ്റ് റൈറ്ററായും പ്രവര്‍ത്തിച്ചിരുന്നു. ശില്പിമാഗസിന്‍.കോമിന്റെ എഡിറ്ററായി രണ്ടുവര്‍ഷം സേവനം അനുഷ്ഠിച്ചു. ഇപ്പോള്‍ കേരള യൂണിവേഴ്‌സിറ്റി പ്രകാശന വിഭാഗത്തില്‍ പ്രൂഫ് റീഡര്‍.…
Continue Reading

ഫൗസിയ യൂനുസ്

ജനനം 1989 ല്‍ തിരുവനന്തപുരം ജില്ലയില്‍. സ്‌കൂള്‍ വിദ്യാഭ്യാസം തിരുവനന്തപുരം സെന്റ് തോമസ് റസിഡന്‍ഷ്യല്‍ സ്‌കൂളില്‍. ഇപ്പോള്‍ മണിപ്പാലിലുള്ള കസ്തൂര്‍ബ മെഡിക്കല്‍ കോളേജില്‍ എം. ബി. ബി. എസ് വിദ്യാര്‍ത്ഥിനി. ആറാം വയസ്സുമുതല്‍ കഥകളും ചിത്രങ്ങളും രചിച്ചു തുടങ്ങി. സ്‌കൂള്‍ വിദ്യാര്‍ത്ഥിനി…
Continue Reading

ഫാബി ബഷീര്‍

പ്രശസ്ത സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാര്യയും സാഹിത്യകാരിയുമായിരുന്നു ഫാബി ബഷീര്‍ എന്ന ഫാത്തിമ ബീവി. അരീക്കോട് കോയക്കുട്ടി മാസ്റ്ററുടെയും പുതുക്കുടി പറമ്പില്‍ തൊണ്ടിയില്‍ ഖദീജയുടെയും ഏഴു മക്കളില്‍ മൂത്തവളായി 1937 ജൂലൈ 15നാണ് ഫാത്തിമ ബീവി ജനിച്ചത്. പത്താംതരത്തില്‍ പഠിക്കുമ്പോഴായിരുന്നു…
Continue Reading

എല്‍സി താരമംഗലം

    മലയാളിയാണെങ്കിലും എല്‍സി താരമംഗലം വളര്‍ന്നതും ജീവിക്കുന്നതും മൈസൂറിലാണ്. സ്വപ്രയത്‌നത്താല്‍ മലയാളം പഠിച്ചു. കഥകള്‍ എഴുതിതുടങ്ങിയത് മലയാളത്തിലാണ്. ഇംഗ്‌ളീഷില്‍ കവിതകള്‍ എഴുതുന്നു. മൈസൂറിലെ റീജിയനല്‍ കോളേജ് ഏഫ് എജ്യുക്കേഷനില്‍ ഇംഗ്‌ളീഷ് സാഹിത്യത്തിന് പഠിക്കുമ്പോള്‍ യു.ആര്‍ അനന്തമൂര്‍ത്തി അധ്യാപകനായിരുന്നു. അനന്തമൂര്‍ത്തിയുടെ മേല്‍നോട്ടത്തില്‍ എല്‍സി…
Continue Reading

ദ്രൗപതി. ജി. നായര്‍ സാഹിത്യരത്‌നം

ജനനം 1936 ഒക്ടോബര്‍ 20 ന് തൃശൂരിലെ ചാലക്കുടിയില്‍. എം.എ. (ഹിന്ദി), ബി.എഡ്. ബിരുദങ്ങള്‍. സീനിയര്‍ തിരുവാതിരക്കളി ആര്‍ട്ടിസ്റ്റാണ്. ഹയര്‍സെക്കന്ററി സ്‌കൂളില്‍ അധ്യാപികയായി തുടങ്ങി.  എന്‍.എസ്.എസ്. ഇരിങ്ങാലക്കുടയിലെ പ്രിന്‍സിപ്പല്‍ ആയി വിരമിച്ചു. കൃതികള്‍ തിരുവാതിരയും സ്ത്രീകളുടെ മറ്റ് വ്രതാനുഷ്ഠാനങ്ങളും (2004) കേരളീയ…
Continue Reading