ജനനം 1957 മാര്‍ച്ച് 10 ന് കൊല്ലം ജില്ലയിലെ വെട്ടിക്കവലയില്‍. കെ.ശിവദാസന്റെയും ലളിതമ്മയുടേയും മകള്‍. ആനുകാലികങ്ങളില്‍ എഡിറ്ററായും ആകാശവാണി അനൗണ്‍സറായും സ്‌ക്രിപ്റ്റ് റൈറ്ററായും പ്രവര്‍ത്തിച്ചിരുന്നു. ശില്പിമാഗസിന്‍.കോമിന്റെ എഡിറ്ററായി രണ്ടുവര്‍ഷം സേവനം അനുഷ്ഠിച്ചു. ഇപ്പോള്‍ കേരള യൂണിവേഴ്‌സിറ്റി പ്രകാശന വിഭാഗത്തില്‍ പ്രൂഫ് റീഡര്‍.

കൃതികള്‍

'കുറേക്കൂടി നിറങ്ങള്‍' (1992)
മൃതിലഹരി' (2000)
'മഴനിഴല്‍' (2007)

അവാര്‍ഡ്

ഭോപ്പാല്‍ മലയാള സാഹിത്യവേദി പുരസ്‌കാരം
ബോംബെ കേരളീയ സമാജം
അറ്റ്‌ലസ് ഏഷ്യാനെറ്റ് ലിറ്റററി അവാര്‍ഡ് 2002
ഭാവനാ ആര്‍ട്ട്‌സ് സൊസൈറ്റി ദുബായ്