Archives for October, 2017 - Page 280
പഞ്ചാമൃതം
നിവേദ്യത്തിനും അഭിഷേകത്തിനും ഉപയോഗിക്കുന്നത്. ശര്‍ക്കര (ആറുഭാഗം), തേന്‍ (അഞ്ചുഭാഗം), പാല് (നാലുഭാഗം), മുന്തിരിങ്ങ (മൂന്ന്), പശുവിന്‍ നെയ്യ് (രണ്ട്്ഭാഗം), എന്നിവ ചേര്‍ത്തുണ്ടാക്കുന്നു. പഞ്ചസാര, തേന്‍, കദളിപ്പഴം, നെയ്യ്, പാല് എന്നിവ ചേര്‍ത്തും പഞ്ചാമൃതം ഉണ്ടാക്കാമെന്ന് വിധിയുണ്ട്. സുബ്രഹ്മണ്യന് നിവേദ്യത്തിനും അഭിഷേകത്തിനും പഞ്ചാമൃതം…
പഞ്ചാംഗം
തിഥി, വാരം, നക്ഷത്രം, യോഗം, കരണം എന്നീ അഞ്ച് അംഗങ്ങളോടു കൂടിയത് എന്ന് പഞ്ചാംഗത്തിനര്‍ത്ഥം. ജനങ്ങളുടെ നിത്യജീവിതത്തില്‍ പഞ്ചാംഗം അനിവാര്യ ഘടകമാണ്. വിവിധ കര്‍മ്മങ്ങള്‍ക്കുള്ള മുഹൂര്‍ത്തങ്ങള്‍, കാര്‍ഷികപ്രവര്‍ത്തനങ്ങള്‍ക്കുള്ള നല്ല നാളുകള്‍, പ്രസിദ്ധമായ ഉത്സവാഘോഷങ്ങളുടെ സൂചനകള്‍, യാത്രയ്ക്കും ചികിത്സയ്ക്കും മറ്റും ഉചിതമായ സമയം.…
പഞ്ചലോഹം
ചെമ്പ്, വെളുത്തീയം, സ്വര്‍ണ്ണം, വെള്ളി, ഇരുമ്പ് എന്നിവയാണ് പഞ്ചലോഹം. പഞ്ചലോഹം കൊണ്ട് വിഗ്രഹങ്ങള്‍, കൊടിമരം, ദീപസ്തംഭം, വിളക്ക് മുതലായവ നിര്‍മ്മിക്കാറുണ്ട്. പഞ്ചലോഹക്കൂട്ടുകൊണ്ട് വിഗ്രഹങ്ങളും മറ്റും വാര്‍ക്കുമ്പോള്‍, ഓരോ ലോഹവും എത്രവീതം എടുക്കണമെന്ന് പ്രമാണമുണ്ട്. ഏഴുഭാഗം വെള്ളിയും പതിനെട്ടുഭാഗം വെളുത്തീയവും ആറുഭാഗം ചെമ്പും…
പഞ്ചഗവ്യം
ഗോമൂത്രം, അതില്‍ പകുതി ചാണകം, എഴിരട്ടി പാല്, മൂന്നിരട്ടി തൈര്, ഗോമൂത്ര തുല്യം നെയ്യ് എന്നിവ മന്ത്രപൂര്‍വ്വം കൂട്ടിച്ചേര്‍ത്തത്. ശുദ്ധികര്‍മ്മങ്ങള്‍ക്ക് പഞ്ചഗവ്യം നെയ്യ് കാച്ചി സേവിക്കുന്ന പതിവുമുണ്ട്. ബുദ്ധിമാന്ദ്യം, അപസ്മാരാദിരോഗങ്ങള്‍ എന്നിവ മാറുവാന്‍ പഞ്ചഗവ്യം നെയ്യ് കാച്ചി, പഞ്ചാക്ഷരിമന്ത്രം ജപിച്ച് സേവിക്കുവാന്‍…
പഞ്ചകോലം
പടയണിയിലെ പ്രധാനപ്പെട്ട അഞ്ചു കോലങ്ങള്‍. ഗണപതിക്കോലം, മറുതാക്കോലം, പക്ഷിക്കോലം, യക്ഷിക്കോലം, മാടന്‍കോലം എന്നിവയാണവ. ആരംഭ ദിവസങ്ങളിലൊന്നും അഞ്ചുകോലങ്ങള്‍ പതിവില്ല.
പച്ചില ഭഗവതി
വലിയഭഗവതിയുടെ സങ്കല്പത്തിലുള്ള ഒരു ദേവത. വയനാട്ടിലെ വെള്ളമുണ്ടയിലും മറ്റും ഈ ഭഗവതിയുടെ ആരാധനാകേന്ദ്രങ്ങളുണ്ട്. പച്ചിലഭഗവതിയുടെ തെയ്യം കെട്ടിയാടിക്കപ്പെടാറുണ്ട്. വാഴയിലകൊണ്ടു പൊതിഞ്ഞ 'ഇലമുടി'യാണ് ഈ തെയ്യത്തിന് വേണ്ടത്.
പച്ചള് തെറ്റ്
പണ്ട് നിലവിലുണ്ടായിരുന്ന ഒരു നാടന്‍വിനോദം. പെണ്‍കുട്ടികളാണ് അതില്‍ ഏര്‍പ്പെട്ടിരുന്നത്. കയറുകളി പോലുള്ള ഒരു കളിയായിരിക്കാം. 'പച്ചള് തെറ്റ് കളിക്കുന്നോള്' എന്നിങ്ങനെയുള്ള പരാമര്‍ശങ്ങള്‍ വടക്കന്‍പാട്ടുകഥകളില്‍ കാണാം.
പച്ചത്തപ്പ്
തപ്പുവാദ്യം ചൂടിനു കാച്ചിയും കാച്ചാതെയും കൊട്ടാറുണ്ട്. കാച്ചിയെടുക്കാതെ കൊട്ടാറുണ്ട്. കാച്ചിയെടുക്കാതെ കൊട്ടുന്നതിന് 'പച്ചത്തപ്പ്' എന്നാണ് പറയുക. മേളപ്രയോഗത്തിന് തപ്പ് കാച്ചണം. പച്ചത്തപ്പിന്റെ നാദത്തിന് കാച്ചിക്കൊട്ടുന്നത്ര ഗുണമുണ്ടാവില്ല.
പച്ച തപ്പല്‍
വട്ട് കളിക്കുമ്പോള്‍ ഒരു കുഴിയുടെ അടുത്തുനിന്ന് മറ്റൊന്നിലേക്ക് ആദ്യം വട്ടുനീട്ടും. അതിന് 'പച്ച തപ്പുക' എന്നാണ് പറയുന്നത്. അവിടന്ന് അടുത്ത കുഴിയിലേക്കു നീട്ടുന്നതിനെ 'മുച്ച് തപ്പുക' എന്നുപറയും.
പച്ചകുത്ത്
മഷിപോലുള്ള ഒരുതരം രാസവസ്തു ത്വക്കിനടിയിലേക്ക് കുത്തിവെച്ച് ശരീരഭാഗങ്ങളെ അലങ്കരിക്കുന്നതിന് പച്ചകുത്ത് എന്നാണ് പറയുക. കൈകാലുകള്‍, മാറിടം, പുറം എന്നിവിടങ്ങളില്‍ മാത്രമല്ല, മുഖത്തുപോലും പച്ചകുത്തുന്ന പതിവുണ്ട്. ചില പ്രാകൃതവര്‍ഗ്ഗക്കാര്‍ക്കിടയില്‍ അനുഷ്ഠാനമായിട്ടാണ് ഇതിനെ വിവക്ഷിക്കുന്നത്. അവരുടെ ശാരീരികസംസ്‌കാരങ്ങളിലൊന്നാണത്. ഒരുകാലത്ത് ഗ്രാമീണരുടെയിടയില്‍ പച്ചകുത്തുകയെന്നത് ഒരു പരിഷ്‌ക്കാരമായി…
