Archives for October, 2017 - Page 281

പക്ഷിശാസ്ത്രം

പക്ഷികളെക്കൊണ്ട് ഭാവിഫലം നിര്‍ണയിക്കുന്ന വിദ്യ. പക്ഷിശാസ്ത്ര പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് അഗസ്ത്യമഹര്‍ഷിയാണെന്നാണ് ഐതിഹ്യം. തത്ത, പരുന്ത്, പുള്ള്, കാക്ക, കോഴി, മയില്‍ എന്നീ പക്ഷികളെക്കൊണ്ട് ഭാവിഫലം നോക്കുന്ന സമ്പ്രദായവുമുണ്ട്. ഏതായാലും തത്തകളെക്കൊണ്ട് ഫലം നോക്കുന്ന പതിവ് സര്‍വസാധാരണമാണ്. തത്തക്കൂടുകളുമായി തത്തമ്മശാസ്ത്രം പറയുവാന്‍ വരുന്ന…
Continue Reading

പക്ഷിപീഡ

ചെറിയ കുട്ടികള്‍ക്ക് കൈകാലുകള്‍ മെലിഞ്ഞ്. ആരോഗ്യം ക്ഷയിച്ച് ഗ്രഹണി തുടങ്ങിയ രോഗങ്ങള്‍ പിടിപെടുന്നത് പക്ഷിപീഡ കൊണ്ടാണെന്നാണ് പ്രാചീന വിശ്വാസം. ശിശുവിന്റെയോ ഗര്‍ഭവതിയുടെയോ തലയ്ക്കു മീതെ പുള്ളുപക്ഷി പറന്നുപോയാല്‍ ആ ശിശുവിന് പക്ഷിപീഡ ബാധിക്കും. പക്ഷിപീഡയ്ക്ക് പുള്ളുപീഡ, പുള്ളേറ്, പുളഅളുനോക്ക് എന്നീ പേരുകളും…
Continue Reading

പക്ഷിക്കോലം

കോലംതുള്ളല്‍ എന്ന അനുഷ്ഠാനകലയിലെ ഒരു കോലം. കുരുത്തോലകൊണ്ടുള്ള ചിറകുകളും പാളകൊണ്ടുള്ള ചുണ്ടുകളുമാണ് ഈ വേഷത്തിന്. കംസന്‍ ശ്രീകൃഷ്ണനെ കൊല്ലുവാന്‍ മായയായി പക്ഷിയെ അയച്ചുവെന്ന സങ്കല്പത്തിലുള്ളതാണ് പക്ഷിക്കോലം. രടയണിയിലും പക്ഷിക്കോലം പതിവുണ്ട്. പക്ഷിക്കോലം എന്ന ദേവതയ്ക്ക് പുള്ളുപീഡയില്‍ നിന്ന് ശിശുക്കളെ രക്ഷിക്കുകയെന്ന ധര്‍മ്മമുണ്ടത്രെ.…
Continue Reading

പക്ഷിക്കളം

പക്ഷിപീഡ നീക്കാന്‍ വണ്ണാന്‍മാരും പുള്ളുവരും മറ്റും നടത്തുന്ന മാന്ത്രിക കര്‍മ്മത്തിന് ചിത്രീകരിക്കാറുള്ള കളം. ഇത് അനുകരണ മന്ത്രവാദത്തിന് ഉദാഹരണമാണ്.
Continue Reading

തൊപ്പിപ്പാള

കവുങ്ങിന്റെ പാളകൊണ്ട് നിര്‍മ്മിക്കുന്ന തൊപ്പി. ഗ്രാമീണരായ കൃഷിക്കാരാണ് തൊപ്പിപ്പാള ധരിച്ചുകാണുന്നത്. തൊപ്പിപ്പാള സാധാരണമട്ടില്‍ പലരും ഉണ്ടാക്കുമെങ്കിലും ചില വര്‍ഗക്കാര്‍ തൊപ്പിപ്പാളയുടെ നിര്‍മാണത്തില്‍ പാരമ്പര്യ വൈദഗ്ധ്യം ഉള്ളവരാണ്. കാസര്‍കോട് ജില്ലയിലെ കോപ്പാളര്‍ പാളകൊണ്ട് കമനീയങ്ങളായ തൊപ്പികള്‍ ഉണ്ടാക്കും.
Continue Reading

തേപ്പ്

മുഖത്തുതേപ്പ്. കഥകളി, തെയ്യം തുടങ്ങിയ മിക്ക കലകളിലും മുഖത്തുതേപ്പുണ്ട്. പച്ച, കത്തി എന്നിവയ്ക്ക് തേപ്പാണ്. തെയ്യങ്ങള്‍ക്ക് തേപ്പും എഴുത്തും. പതിവുണ്ട്. മഞ്ഞള്‍,അരിച്ചാന്ത്, ചുകപ്പ് തുടങ്ങിയവ തേപ്പിന് ഉപയോഗിക്കും. കുറുന്തിനി ഭഗവതി,കുറുന്തിനിക്കാമന്‍, കക്കരഭഗവതി, മുത്തപ്പന്‍, തിരുവപ്പന്‍ പുതിച്ചോന്‍, മുന്നായീശ്വരന്‍,കര്‍ക്കടോത്തി തുടങ്ങിയ പല തെയ്യങ്ങള്‍ക്കും…
Continue Reading

തേന്‍കുറുമര്‍

കുറുമരില്‍ ഒര വിഭാഗം. തേന്‍ശേഖണത്തില്‍ വൈദഗ്ധ്യമുള്ളവരാണ് തേന്‍കുറുമര്‍. പുല്‍പള്ളി, മുണ്ടക്കൈ, തിരുനെല്ലി,പാക്കം,ഏര്യപ്പള്ളി, മുത്തങ്ങ, കല്ലൂര് തുടങ്ങിയ(വയനാട്) പ്രദേശങ്ങളിലാണ് ഇവരെ കൂടുതല്‍ കാണുക. ഇവരെ കാട്ടുനായ്ക്കന്‍മാരെന്നും പറയും.
Continue Reading

തേങ്ങപിടി

പടുവിലായി ക്ഷേത്രത്തിലെ ഒരു ചടങ്ങ്. പുറം മിനുസപ്പെടുത്തിയ രണ്ടു തേങ്ങ പൂജിച്ച് ശാന്തിക്കാരന്‍ തേങ്ങയെറിയാന്‍ അവകാശപ്പെട്ട ആളെ ഏല്‍പ്പിക്കും. തേങ്ങ പിടിക്കുവാന്‍ അനേകം പേര്‍ തയ്യാറായി നില്‍ക്കും. അവര്‍ക്കുനേരെ തേങ്ങ എറിഞ്ഞുകൊടുക്കും. വലിയ മല്‍സരം നടക്കും. തേങ്ങ പിടിച്ച ആള്‍ അത്…
Continue Reading

തേങ്ങാക്കല്ല്

കേരളത്തിലെ കാവുകളിലും കോട്ട(അമ്പല)ങ്ങളിലും സ്ഥാനങ്ങളിലും മതിലിനകത്ത് തേങ്ങ പൊളിക്കുവാന്‍ (തേങ്ങ എറിയുവാന്‍) വേണ്ടി പ്രതിഷ്ഠിച്ചിട്ടുള്ള കല്ല്. അല്‍പം ഉയര്‍ന്ന തറയിലാണ് തേങ്ങാക്കല്ല് പ്രതിഷ്ഠിക്കുന്നത്. പ്രത്യേകാകൃതിയില്‍ കൊത്തിയെടുക്കുന്ന കരിങ്കല്ലാണത്. കാവുകളിലും സ്ഥാനങ്ങളിലും തേങ്ങാക്കല്ല് കാണാം. തെയ്യാട്ടക്കാവുകളില്‍ തെയ്യങ്ങള്‍ അതിന് പ്രദക്ഷിണം വയ്ക്കും. മീനമാസത്തിലെ…
Continue Reading

തെയ്യാടി

കുറിച്യസമുദായത്തിലെ ഒരു സ്ഥാനികന്‍. സാമുദായികകാര്യങ്ങളില്‍ പണിക്കര്‍മാര്‍, പിട്ടന്‍ എന്നിവരെപ്പോലെ തെയ്യാടിക്കും അധികാരവും നിയന്ത്രണശക്തിയുമുണ്ട്. അനുഷ്ഠാദികളിലെല്ലാം തെയ്യാടിയുടെ സാന്നിധ്യം ഉണ്ടാകണം. കണ്ണവത്ത് 'പണിക്കര്‍'മാരില്‍ നിന്നാണ്'തെയ്യാടി'യെ തിരഞ്ഞെടുക്കുക.
Continue Reading