Archives for October, 2017 - Page 278

പണിക്കര്‍

ഒരു സമുദായം. നായന്മാര്‍ക്ക് തുല്യമായ സമുദായപദവി ഉള്ളവരാണ് പണിക്കര്‍ സമുദായക്കാര്‍. ആയുധവിദ്യ പഠിച്ചവര്‍ക്ക് 'പണിക്കര്‍' എന്ന സ്ഥാനപ്പേര് നല്‍കാറുണ്ട്. ഉത്തരകേരളത്തില്‍ പൂരക്കളി ആശാന്മാപൂരക്കളിപ്പണിക്കര്‍ എന്നാണ് വിളിക്കുന്നത്. മലയന്‍ തുടങ്ങിയ ചില കലാപാരമ്പര്യമുള്ള വര്‍ഗക്കാര്‍ക്കും 'പണിക്കര്‍' എന്ന് ആചാരപ്പേരുണ്ട്. കഥകളി വിദ്ഗ്ദ്ധന്മാര്‍ക്കും മറ്റും…
Continue Reading

പണയം

കടം വാങ്ങുന്ന പണത്തിന് ഉറപ്പായി സ്വര്‍ണമോ, പാത്രമോ, സ്വത്തോ നല്‍കല്‍. സ്വത്ത് പണയംവച്ച് പണം വാങ്ങുമ്പോള്‍ പ്രമാണം എഴുതണം. അതാണ് 'പണയാധാരം'. സ്വത്ത് പണയമെഴുതിയ പണം വാങ്ങുന്നത് പല പ്രകാരമാകാം. അതിലൊന്നാണ് കൈവശപ്പെടുത്തി പണയം. നിശ്ചിതവര്‍ഷം സ്വത്ത് കൈവശംവച്ച് ലഭിക്കുന്ന ആദായം…
Continue Reading

പണം

ഒരുതരം പഴയ നാണയം. തിരുവിതാംകൂര്‍ രാജഭരണകാലത്ത് നാലു 'ചക്രം' വിലയുള്ളതാണ് ഒരു 'പണം'. 'പണ'മെന്ന പേരില്‍ ചെറിയ വെള്ളിനാണയവും (വെള്ളിപ്പണം) സ്വര്‍ണ്ണനാണയ (സ്വര്‍ണപ്പണം) വും ഉണ്ടായിരുന്നു. ചില പഴയ തറവാടുകളില്‍ വിഷുവിന് കണികാണുവാന്‍ ഇത്തരം 'പണ'ങ്ങള്‍ ഉപയോഗിക്കാറുണ്ട്. മലബാര്‍ പ്രദേശത്ത് ഒരു…
Continue Reading

പണപ്പലക

പണ്ട് രാജഭരണകാലത്ത് നടപ്പുണ്ടായിരുന്ന ഒരുതരം ചെറുനാണയമാണ് രാശിപ്പണം. തിരുവിതാംകൂറില്‍ നാലുചക്രം വിലയുണ്ടായിരുന്ന നാണയമായിരുന്നു അത്. ചെറിയ നാണയങ്ങള്‍ എളുപ്പത്തില്‍ എണ്ണിത്തീര്‍ക്കാന്‍ കഴിയാത്തതിനാല്‍ അവയുടെ എണ്ണം കണക്കാക്കുവാന്‍ 'കുഴിപ്പലക'യാണ് ഉപയോഗിച്ചിരുന്നത്. അത്തരം പലകയ്ക്കാണ് പണപ്പലക എന്നു പറയുന്നത്. പണപ്പലകയില്‍ 'പണം' കൃത്യമായി അടങ്ങുന്ന…
Continue Reading

പട്ടും വളയും

കലാകാരന്മാര്‍ക്കും നിര്‍മാണവിദഗ്ധര്‍ക്കും മറ്റും പട്ടും വളയും നല്‍കി ആദരിക്കുന്ന പതിവുണ്ടായിരുന്നു. നാടുവാഴികളാണ് അവ സമ്മാനിച്ചിരുന്നത്. ചില ക്ഷേത്രങ്ങളില്‍ നിന്നുകൂടി ഇവ നല്‍കിവന്നിരുന്നു. കൊട്ടുമ്പുറം, കൊട്ടില്‍, കോട്ട, കൊട്ടാരം എന്നിവ ഉത്തര കേരളത്തില്‍ പ്രശസ്തങ്ങളായിരുന്നു. കുഞ്ചന്‍ നമ്പ്യാരുടെ തുള്ളല്‍പ്പാട്ടുകളില്‍ പട്ടും വളയും നല്‍കുന്നതിനെപ്പറ്റി…
Continue Reading

പട്ടുകച്ച

ചില തെയ്യംതിറകള്‍ ധരിക്കുന്ന അരച്ചമയങ്ങളിലൊന്ന്. പൂക്കച്ച എന്നും അതിനു പേര്‍ പറയും. അരയില്‍ ചേര്‍ന്ന് അത് തൂങ്ങിനില്‍ക്കും. കഥകളിയിലെ പട്ടുവാല്‍ പോലെയാണിത്.
Continue Reading

പട്ടിണിക്കഞ്ഞി

മരിച്ചാല്‍ കഴിക്കുന്ന കഞ്ഞി. സാധാരണയായി പന്ത്രണ്ടാം ദിവസം രാത്രിയിലാണ് ഈ കഞ്ഞി പതിവ്. ശവസംസ്‌കാരത്തില്‍ പങ്കെടുത്തവര്‍ക്കുള്ള ഭക്ഷണമാണത്. ചില സമുദായക്കാര്‍ കഞ്ഞിയില്‍ നാളികേരം ചിരവിച്ചേര്‍ക്കാറുണ്ട്. നായന്മാരില്‍ ചില ഉപവിഭാഗക്കാരുടെയും മറ്റു കീഴ്ജാതിക്കാരുടെയും ഇടയിലാണ് ഈ ആചാരം നിലവിലുള്ളത്. കര്‍മ്മം ചെയ്യുന്ന പിണ്ഡകര്‍ത്താക്കള്‍…
Continue Reading

പടിയരഞ്ഞാണം

കഥകളി തുടങ്ങിയ കലകള്‍ക്ക് ഉടുപ്പിനു മേലെ ധരിക്കുന്ന ചമയം. തകിടും വര്‍ണ്ണച്ചില്ലും കൊണ്ട് ഭംഗിവരുത്തിയ ഏലസ്‌സും മണികളും അടങ്ങിയതാണിത്.
Continue Reading

പടിപ്പുര

ഭവനത്തിന്റെ മുന്‍ഭാഗത്ത് പണിയാറുള്ള ഉപഭവനം. പടി, കുറ്റിപ്പടി, പടിമാളിക എന്നൊക്കെ തരഭേദം. ഭേദപ്പെട്ട തറവാടുകളിലെക്കെ പടിപ്പുര കാണാം. അങ്കണത്തില്‍ നിന്ന് അഞ്ചോ ആറോ, ഏഴോ ദണ്ഡ് കഴിഞ്ഞ പടിപ്പുര പണിയാമെന്നാണ് തച്ചുശാസ്ത്രവിധി. വടക്കന്‍പാട്ടുകഥകളില്‍ പടിപ്പുരകളെക്കുറിച്ചുള്ള പരമാര്‍ശമുണ്ട്. പണ് സഞ്ചാരികള്‍ക്കും മറ്റും കയറിയിരിക്കുവാന്‍…
Continue Reading

പടിഞ്ഞാറ്റ

പടിഞ്ഞാറ്റി. നാലുകെട്ടുഭവനത്തിന്റെ പടിഞ്ഞാറെ ഭാഗം. ധനം സൂക്ഷിക്കുവാനും പൂജാദികള്‍ കഴിപ്പാനും ഈ അറയാണ് ഉപയോഗിക്കുക. ദേവതകളെ പടിഞ്ഞാറ്റയില്‍ വച്ചു പൂജിക്കും. ചില സമുദായക്കാര്‍ മുഖ്യ കിടപ്പറയായി പടിഞ്ഞാറ്റ ഉപയോഗിക്കാറുണ്ട്. വടക്കാന്‍ പാട്ടുകഥകളില്‍ കിടപ്പുമുറിയായിട്ടാണ് പടിഞ്ഞാറ്റ ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. ഉര്‍വരതയുടെയും കേന്ദ്രസ്ഥാനമായി പടിഞ്ഞാറ്റ സങ്കല്‍പ്പിക്കപ്പെടുന്നുണ്ട്.…
Continue Reading