Archives for October, 2017 - Page 279
പടകളി
തൃശൂര്‍, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളില്‍ പുലയര്‍ നടത്തുന്ന നേര്‍ച്ചകൊട്ടു ഉത്സവത്തിന്റെ ഭാഗമായി, അതിനു മുന്നോടിയായി നടത്തപ്പെടുന്ന ചടങ്ങ്, കുരുത്തോല കൊണ്ടലങ്കരിച്ച ഓലക്കുടയുമെടുത്ത് വാദ്യഘോഷത്തോടെ ഭവനംതോറും കയറിയിറങ്ങുകയാണ്. പടിക്കളിയുടെ സ്വഭാവം. സ്ത്രീകളുടെ മുടിയാട്ടവും ഒപ്പമുണ്ടാവും. ഉത്സവത്തിനാവശ്യമായ നെല്ല് ലഭിക്കുവാനുള്ള ഒരു മാര്‍ഗ്ഗം…
പടവീരന്‍
ഒരു യോദ്ധാവിന്റെ സ്മരണാര്‍ത്ഥം ആരാധിക്കപ്പെടുന്ന ദേവത. അച്ചന്‍താട്ടു കുരുമാടത്തില്‍ കൊപ്പളാട്ടു കോപ്പള മാണിയമ്മയുടെ മകനായിട്ടാണ് പടവീരന്‍ ജനിച്ചതെന്നു തോറ്റംപാട്ടില്‍നിന്നും ഗ്രഹിക്കാം. എരുവീട്ടില്‍ കുരിക്കളാണ് അവനെ വിദ്യപഠിപ്പിച്ചത്. ഗുരുക്കളും ശിഷ്യരും പൊയ്തതു നടത്തിയപ്പോള്‍് കുരിക്കളുടെ മൂക്കില്‍നിന്നും വായില്‍ നിന്നും രക്തം പൊഴിയത്തക്ക വിധമുള്ള…
പടയേറ്റ്
വൃശ്ചികമാസത്തിലെ കാര്‍ത്തികനാളില്‍ കാരാട്ടുകാവില്‍ച്ചെന്ന് നടത്തുന്ന വിനോദപരമായ ചടങ്ങ്. കരിന്തളത്തെ ഇളയച്ചന്റെ മേല്‍നോട്ടത്തിലാണ് വ്രതമെടുത്ത വ്യക്തികള്‍ കാരാട്ടുകാവില്‍ച്ചെന്ന് ശുചീകരണ പ്രവൃത്തികള്‍ ചെയ്യുന്നത്. അവര്‍ മടക്കയാത്രയില്‍ അവിടെ സമൃദ്ധയായിക്കിട്ടുന്ന കാരക്കായകള്‍ ഉടുമുണ്ടിന്റെ മട്ടത്തില്‍ നിറച്ചാണ് വരി. കരിന്തളം കളരിക്കു സമീപത്തുള്ള വയലില്‍ എത്തിയാല്‍ ഒരു…
പടയണി
ദക്ഷിണകേരളത്തില്‍, പ്രത്യേകിച്ചും മധ്യതിരുവിതാംകൂറില്‍ നിലവിലുള്ള പ്രാചീനകല. പടശ്രേണി എന്ന പദമായിരിക്കണം പടയണി (പടേനി) എന്നായത്. ഭദ്രകാളീ (ദേവി) ക്ഷേത്രങ്ങളില്‍ നടത്തുന്ന ഒരു അനുഷ്ഠാനകലയാണത്. ദാരികനെ വധിച്ചിട്ടും കോപം തീരാതിരുന്നു കാളിയെ ശമപ്പെട്ടുത്താന്‍ ശ്രീപമേശ്വരനും ദേവന്മാരും കോലംകെട്ടി തുള്ളിയതിന്റെ സ്മരണയാണ് ഈ കലാരൂപമെന്നാണ്…
പടമലനായര്‍
ചേരമാന്‍ പെരുമാളുടെ അകമ്പടിക്കാരനായിരുന്ന പടവീരന്‍. കേരളോല്‍പ്പത്തിയിലും പടനായരെക്കുറിച്ച് പറയുന്നുണ്ട്. പെരുമാളുടെ വഞ്ചനയ്ക്കിരയായി ശിക്ഷിക്കപ്പെടുകയുണ്ടായി. പുലയരുടെ ഒരു പാട്ടിലും വടക്കാന്‍ പാട്ടുകഥയിലും തോറ്റംപാട്ടിലും പടനായകരെക്കുറിച്ച് ആഖ്യാനം ചെയ്യുന്നുണ്ട്. കരിവഞ്ചാല്‍ ദൈവത്താന്‍ എന്ന തിറ പടമലനായരുടെ സ്മരണാര്‍ത്ഥം കെട്ടിയാടുന്നതാണ്.
പടക്കളി
രണ്ടു ചേരിയായി തിരിഞ്ഞ് കളിയായി ചെയ്യുന്ന യുദ്ധം.ഓണക്കാലത്തും മറ്റും നടത്താറുണ്ടായിരുന്ന ഓണത്തല്ല്, കയ്യങ്കാളി തുടങ്ങിയവ പടക്കളി തന്നെയാണ്. ഓണക്കാലത്തല്ലാതെയും ഈ യുദ്ധപ്രദര്‍ശനം പതിവുണ്ടായിരുന്നു. ആണ്ടിലൊരിക്കലോ രണ്ടും മൂന്നും വര്‍ഷങ്ങള്‍ കൂടുമ്പോഴോ വിനോദപരമായി പട വെട്ടാറുണ്ടായിരുന്നു. ഈ യുദ്ധക്കളിക്ക് ആയുധങ്ങള്‍ എടുക്കാറുണ്ടായിരുന്നില്ല. ചില…
പടകാളി
യുദ്ധദേവതയായ ഭദ്രകാളി. സംഘകാലത്തെ 'കൊറ്റവൈ' തന്നെയാണ് പടകാളി. വടക്കന്‍പാട്ടുകളില്‍ പല സന്ദര്‍ഭങ്ങളിലും പടകാളിമുറ്റത്തും ചെന്നിറങ്ങി ഭൂമിയും കൊട്ടു നെറുകേരി വെച്ചു എന്നിങ്ങനെ പടകാളിയെപ്പറ്റി പരാമര്‍ശം കാണാം. യുദ്ധത്തിനോ, പടയ്‌ക്കോ അങ്കത്തിനോ പോകുമ്പോള്‍ കാളിയുടെ ശ്രീകോവിലിനു മുന്നില്‍ തൊഴുതുവന്ദിക്കുക പതിവായിരുന്നു. കളരിയഭ്യാസികളുടെ കളരിയിലോ…
പട
പൂരക്കളിയിലെ ഉജ്വലമായൊരു രംഗം. പൂരക്കളിക്ക് എല്ലാ കാവുകളിലും പട പതിവില്ല. തീയസമുദായക്കാരുടെ ചില കഴകങ്ങളില്‍ ഈ രംഗം നിര്‍ബന്ധമാണ്. വീരകഥാഗാനങ്ങളാണ് ഇതിന് പാടുന്നത്. അങ്കം പടയുദ്ധം, പാടിക്കൡക്കുന്നത് ദേവീദേവന്മാര്‍ക്ക് ഇഷ്ടപ്രദമാണെന്ന് പാട്ടുകളില്‍ സൂചിപ്പിച്ചുകാണുന്നു.
പഞ്ചുരുളി
ശ്രീമഹാദേവന്റെ ഹോമകുണ്ഡത്തില്‍നിന്നുണ്ടായ എഴുവരിലൊരാളാണ് പഞ്ചുരുളിയമ്മ. കഠിനഭദ്രയാണ് ആ സര്‍വ്വേശ്വരി. മാന്ത്രികര്‍, പഞ്ചുരുളിയെ ഉപാസിക്കുന്നുണ്ട്. പന്നിമുഖിയമ്മയാണ് പഞ്ചുരുളി. സുഭനിശുംഭന്മാരോട് അംബിക യുദ്ധം ചെയ്യുമ്പോള്‍, ചാമുണ്ഡി, ബ്രാഹ്മി, വൈഷ്ണവി, കൗമാരി, വാരാഹി, മാഹേശ്വരി, ഇന്ദ്രാണി എന്നീ സപ്തമാതാക്കള്‍ സഹായത്തിനെത്തിയതായി ദേവി ഭാഗവതത്തിലും ദേവിമാഹാത്മ്യത്തിലും പറയാറുണ്ട്.…
പഞ്ചാരി
കേരളത്തില്‍ പ്രചാരമുള്ള ഒരു സവിശേഷ താളം. കഥകളി, വാദ്യമേളം തുടങ്ങിയവയില്‍ പഞ്ചാരിക്ക് പ്രാധാന്യമുണ്ട്. തിടമ്പുനൃത്തത്തിലെ നാലു താളങ്ങളിലൊന്നാണിത്. കുഞ്ചന്‍നമ്പ്യാരുടെ തുള്ളല്‍പ്പാട്ടുകളില്‍ ഈ താളത്തെക്കുറിച്ചുള്ള പരാമര്‍ശം കാണാം. കിരാതം തുള്ളലില്‍ പഞ്ചാരി അടക്കമുള്ള ഏഴു താളങ്ങളെ താളമാലിക പോലെ പ്രയോഗിച്ചിരിക്കുന്നു. ക്ഷേത്രങ്ങളില്‍ ഉത്സവകാലത്ത്…
