Archives for October, 2017 - Page 282
തെയ്യംകൂടല്‍
തെയ്യാട്ടം നടത്തുന്ന കാവിലോ, തറവാട്ടിലോ കോലക്കാരന്‍ തലേദിവസം വന്ന് പടഹാദിയായി ചടങ്ങുകള്‍ ആരംഭിക്കും. ഇതിന് 'തെയ്യംകൂടല്‍'എന്നാണ് പറയുക. തെയ്യം കൂടിയാല്‍ നാട്ടുകാര്‍ വീട് വൃത്തിയാക്കി വിളക്കു വയ്ക്കും.
തൃക്കൂട്ടം
തീയരുടെ സമുദായത്തിലെ ഭരണപരമായ ഒരു ഘടകം. നാലു 'കഴക'ങ്ങള്‍ ചേര്‍ന്നതാണ് ഒരു തൃക്കൂട്ടം. 'അച്ചന്‍'മാരാണ് ഇതിന്റെ ചുമതലക്കാര്‍. ഏതെങ്കിലും കാവുമായി ബന്ധപ്പെട്ടാണ് തൃക്കൂട്ടം ഉണ്ടാവുക. തൃക്കൂട്ടം സമ്മേളിക്കുന്നത് 'കൊട്ടിലി'ലാണ്. അണ്ടല്ലൂര്‍, പയ്യന്നൂര്‍ എന്നീ കൊട്ടിലുകള്‍ പ്രശസ്തങ്ങളത്രെ.
തൂവക്കാരന്‍
രോഗദേവതകളിലൊന്ന്. വണ്ണാന്‍മാര്‍ തൂവക്കാരന്റെ തെയ്യം കെട്ടിയാടാറുണ്ട്. ഈ പുരുഷദേവതയെക്കൂടാതെ തൂവക്കാളി എന്ന സ്ത്രീദേവതയുമുണ്ട്.
തൂണി
ഒരു അളവുപാത്രം. ഒന്നര ഇടങ്ങഴി ധാന്യംകൊള്ളും. കൂമ്പാതെ അളക്കണം. മരംകൊണ്ടാണ് തൂണി ഉണ്ടാക്കുന്നത്. അളക്കുവാന്‍ ഒരു തരം കൊട്ടയും ഉപയോഗിക്കും.
തൂക്കുവിളക്ക്
തൂക്കിയിടുവാനുള്ള ചങ്ങലയും കൊളുത്തുമുള്ള വിളക്ക്. ഓടുകൊണ്ട് വാര്‍ത്തയുണ്ടാക്കുന്നു. ക്ഷേത്രങ്ങളിലും കാവുകളിലും പഴയ തറവാടുകളിലും ഇവ ഉണ്ടാകും.
തൂക്കക്കാവ്
തൂക്കം എന്ന അനുഷ്ഠാനം നടത്തുന്ന കാവുകളെ തൂക്കക്കാവ് എന്നു പറയും. ദക്ഷിണകേരളത്തിലെ ചില ഭഗവതിക്കാവുകള്‍ ഈ ഗണത്തില്‍പ്പെടുന്നു. വെളിച്ചപ്പാട് തുള്ളല്‍, കോഴിബലി തുടങ്ങിയ കര്‍മങ്ങള്‍ ഇത്തരം കാവുകളില്‍ സാധാരണമത്രെ.
തുള്ളല്‍വായ്ത്താരി
പാട്ടിനും കൊട്ടിനുമെന്നപോലെ തുള്ളി(നൃത്ത)ലിനും വായ്ത്താരി പ്രയോഗം കാണാം. പടയണി,കോലംതുള്ളല്‍ തുടങ്ങിയവയില്‍ അത്തരം വായ്ത്താരികളുണ്ട്.
തുളസികല്യാണം
കാസര്‍കോട് ജില്ലയില്‍ വസിക്കുന്ന മറാഠികള്‍ വര്‍ഷതോറും നടത്താറുള്ള ഒരു ചടങ്ങ്. തുളസിത്തറ ശുദ്ധികരിച്ച് അലങ്കരിക്കും. നിലവിളക്കും തളികയിലരിയും പുഷ്പങ്ങളും വയ്ക്കുകയും ചെയ്യും. പഴയ തുളസിച്ചെടി മാറ്റി, പുതിയ ചെടി നടും. ഐശ്വര്യദായകമായ ഒരു പുണ്യകര്‍മ്മമായി ഇതിനെ അവര്‍ കാണുന്നു.
തുമ്മാന്‍
വെറ്റില, അടയ്ക്ക, (പാക്ക്), ചുണ്ണാമ്പ്, പുകയില എന്നീ മുറുക്കു സാധനങ്ങള്‍. 'തിന്‍മാന്‍' എന്ന പദമാണ്' തുമ്മാന്‍'. ആയത്. 'തുമ്മാന്‍കൊടുക്കുക'(താംബൂലദാനം) ഒരു ഉപചാരമാണ്. ബന്ധുമിത്രാദികളുടെ അടുത്ത് വിശേഷാവസരങ്ങളില്‍ തുമ്മാന്‍ കൊണ്ടുപോവുകയെന്നത് ബഹുമാനസൂചകമായ ഒരു ആചാരമാണ്. പണ്ട് വിവാഹത്തിന് കാരണവന്‍മാര്‍ക്കും മറ്റും വെറ്റില, പഴുക്ക…
തീയാട്ടുണ്ണി
ഭദ്രകാളിത്തീയാട്ട് നടത്തുന്ന ഒരു അന്തരാള വിഭാഗം. പഴയ തിരുവിതാംകൂര്‍– കൊച്ചി പ്രദേശത്താണ് തീയാട്ടുണ്ണികള്‍ എറെയും. പരശുരാമനില്‍നിന്നും ഇടതുകൈ കൊണ്ട് പന്തം വാങ്ങിയതിനാല്‍ ബ്രാഹ്മണരില്‍നിന്നും വേര്‍തിരിച്ചു നിറുത്തപ്പെട്ട 'ഉണ്ണി'യെ ഉപനയനം, സമാവര്‍ത്തനം, വേളി എന്നിവ കഴിപ്പിച്ച് ക്ഷേത്രപരിസരത്തുതന്നെ മഠം കെട്ടി താമസിപ്പിക്കുകയും, എല്ലാ…
