Archives for October, 2017 - Page 290
തരിപ്പണം
ഉണക്കലരി വറുത്ത് തരിയാക്കിയത്. പലകര്‍മ്മങ്ങള്‍ക്ക് തരിപ്പണം വേണം. ഗണപതിഹോമത്തിനുള്ള അഷ്ടദ്രവ്യങ്ങളില്‍ തരിപ്പണം ഉള്‍പ്പെടും. ചില മാന്ത്രികകര്‍മ്മങ്ങള്‍ക്കും തരിപ്പണം ഉപയോഗിക്കാറുണ്ട്.
തമ്പേറ്
ഒരുതരം ചര്‍മവാദ്യം, പറപോലുള്ളത്. പതിനെട്ടു വാദ്യങ്ങളില്‍പ്പെട്ടതാണ് തമ്പേറ്. തുള്ളല്‍പ്പാട്ടുകളില്‍ പരാമര്‍ശിക്കുന്നുണ്ട്.
തമ്പുരാനൂട്ട്
തെക്കന്‍തിരുവിതാംകൂറിലെ ചില ക്ഷേത്രങ്ങളില്‍ നടത്താറുള്ള അനുഷ്ഠാനകര്‍മ്മം. കണിയാനാശാന്മാരാണ് തമ്പൂരാനൂട്ട് നടത്തുക. നന്തുണി കൊട്ടിപ്പാടുകയും ചെയ്യും. ദേവാസുരയുദ്ധവും നടന്ന അടര്‍ക്കളത്തിലെ രുധിരത്തില്‍നിന്ന് പൊട്ടിമുളച്ച ഉലകുടപെരുമാള്‍ തമ്പുരാന്‍, ഇലഞ്ഞിക്കല്‍ തമ്പുരാന്‍, മൂവോട്ട് മല്ലന്‍തമ്പുരാന്‍, അയണി (അശണി)യൂട്ടു തമ്പുരാന്‍ മുതലായവര്‍ കീഴ്‌ലോകത്തേക്കിറങ്ങി. അതില്‍ അയണിയൂട്ടു തമ്പുരാന്‍…
തപ്പട്ട
ഒരുതരം ചര്‍മ്മവാദ്യം. പ്‌ളാവ്, കുമിഴ് എന്നിവയാണ് കുറ്റിയുണ്ടാക്കുവാന്‍ ഉപയോഗിക്കുക. കുറ്റി പൊതിയുന്നത് മാന്‍തോലുകൊണ്ടാണ്. കുറുമര്‍ തുടങ്ങിയ ചില ആദിവാസി വിഭാഗങ്ങള്‍ തപ്പട്ട ഉപയോഗിക്കുന്നുണ്ട്.
തന്ത്രി
ക്ഷേത്രം, കാവ് തുടങ്ങിയ സ്ഥാനങ്ങളില്‍ പ്രതിഷ്ഠ, കലശം, ശുദ്ധികര്‍മ്മം തുടങ്ങിയ താന്ത്രികകര്‍മ്മങ്ങള്‍ ചെയ്യുന്ന ബ്രാഹ്മണര്‍. കൂടാതെ, പന്ത്രണ്ടു തന്ത്രിമാരെ പരശുരാമന്‍ ഏര്‍പ്പെടുത്തിയിരുന്നു. താന്ത്രികകര്‍മ്മം ചെയ്യുന്നവരെയെല്ലാം തന്ത്രി എന്നു പറയുന്നു. ബ്രാഹ്മണേതരരിലും തന്ത്രിമാരുണ്ട്.
തണ്ണീര്‍കുടി
മാപ്പിളമാരുടെ വിവാഹനിശ്ചയച്ചടങ്ങിനെ തുടര്‍ന്നുള്ള ഒരു ചടങ്ങ്. വിവാഹനിശ്ചയത്തിന് ഇരുപക്ഷത്തുമുള്ള പ്രമാണിമാരും കാരണവന്മാരും പങ്കെടുക്കും. നിശ്ചയം കഴിഞ്ഞാല്‍ കല്യാണാഘോഷത്തിന്റെ ഓരോ ചടങ്ങുകള്‍ തുടങ്ങും. പെണ്ണിന്റെ ഭവനത്തില്‍ നിന്ന് പലതരം പലഹാരങ്ങള്‍ പാത്രങ്ങളിലാക്കി. കന്യകമാര്‍ വഹിച്ചുകൊണ്ട് വരന്റെ ഭവനത്തിലേക്ക് പോകും. അപ്പം കൊണ്ടുപോകുന്ന ഈ…
തണ്ണീര്‍കുടി
മാപ്പിളമാരുടെ വിവാഹനിശ്ചയച്ചടങ്ങിനെ തുടര്‍ന്നുള്ള ഒരു ചടങ്ങ്. വിവാഹനിശ്ചയത്തിന് ഇരുപക്ഷത്തുമുള്ള പ്രമാണിമാരും കാരണവന്മാരും പങ്കെടുക്കും. നിശ്ചയം കഴിഞ്ഞാല്‍ കല്യാണാഘോഷത്തിന്റെ ഓരോ ചടങ്ങുകള്‍ തുടങ്ങും. പെണ്ണിന്റെ ഭവനത്തില്‍ നിന്ന് പലതരം പലഹാരങ്ങള്‍ പാത്രങ്ങളിലാക്കി. കന്യകമാര്‍ വഹിച്ചുകൊണ്ട് വരന്റെ ഭവനത്തിലേക്ക് പോകും. അപ്പം കൊണ്ടുപോകുന്ന ഈ…
തട്ടുവിളക്ക്
കാവുകളിലും ക്ഷേത്രങ്ങളിലും കത്തിച്ചുവയ്ക്കാന്‍ ഉപയോഗിക്കുന്ന ഒരുതരം വിളക്ക്. ഈ വിളക്കിന്റെ തട്ടുമാത്രമേ ഓടുകൊണ്ട് (വെള്ളി) വാര്‍ത്തെടുക്കുകയുള്ളൂ. കാലുകള്‍ മരംകൊണ്ടുള്ളതായിരിക്കും.
തട്ടുപറി
മാടായിക്കാവില്‍ പെരുംകലശത്തിന്റെ ഭാഗമായി നടത്താറുള്ള ഒരു ചടങ്ങ്. ഇടവമാസത്തിലാണ് കലശം. കലശം തുടങ്ങുന്ന ദിവസം ചെറുകുന്ന് വടക്കുമ്പാട് കോവിലകം ക്ഷേത്രത്തില്‍നിന്ന് തട്ട് വിദ്യഘോഷത്തോടെ എഴുന്നള്ളിച്ചുകൊണ്ടുവരും. വാഴത്തടകൊണ്ട് തേരു (ബലിപീഠം)ണ്ടാക്കി, അതില്‍ തെങ്ങിന്റെ പൂക്കുല വെച്ചതാണ് തട്ട്. വൈകുന്നേരം മൂന്നു മണിയോടുകൂടി എഴുന്നള്ളിപ്പുകാര്‍…
തടുത്തുതല്ല്
രണ്ടുപേര്‍ തമ്മിലുള്ള (ദ്വന്ദ്വ)യുദ്ധം. കളരി സമ്പ്രദായവുമായി ബന്ധപ്പെട്ട ഒരു ആയോധനമുറ. മത്സരിക്കുന്നവര്‍ വസ്ത്രം ഉടുത്തുകെട്ടും, തല്ലുക, തടുക്കുക എന്നിവയാണ് അതിന്റെ സമ്പ്രദായം. മധ്യവര്‍ത്തിയുണ്ടാവും. 'ചാതിക്കാരന്‍' എന്നാണ് വിളിക്കുക. ഓണം തുടങ്ങിയ ആഘോഷാവസരങ്ങളില്‍ പണ്ട് തടുത്തുതല്ല് നടത്തുമായിരുന്നു.
