Archives for October, 2017 - Page 288

താലികെട്ടുകല്യാണം

കന്യകമാരെ പുരസ്‌കരിച്ചു നടത്തുന്ന ഒരു മംഗളകര്‍മം. കന്യകയുടെ കഴുത്തില്‍ താലി കെട്ടുകയെന്നതാണ് മുഖ്യചടങ്ങ്. കെട്ടുകല്യാണം,താലിക്കല്യണം എന്നീ പേരുകള്‍കൂടി ഇതിനുണ്ട്. സാധാരണ കല്യാണത്തിന് മുന്‍പാണ് താലികെട്ടുകല്യാണം നടത്തുക.ഋതുവാകുന്നതിനു മുന്‍പേ ഈ കര്‍മം നടത്താറുണ്ട്. താലികെട്ടുകല്യാണം മരുമക്കത്തായ സമ്പ്രദായക്കാര്‍ക്കിടയിലാണ് കൂടുതല്‍ നടപ്പുള്ളതെങ്കിലും, മക്കത്തായസമ്പ്രാദായക്കാര്‍ക്കിടയിലും കാണാം.…
Continue Reading

താലി

കല്യാണത്തിന് വധുവിന്റെ കഴുത്തില്‍ അണിയുന്ന ആഭരണം. കവണത്താലി,മലത്തിത്താലി, കമുത്തിത്താലി,ഇളക്കത്താലി, പപ്പടത്താലി,നാഗപടത്താലി,കുമ്പളത്താലി,പൊക്കന്‍ത്താലി,ചെറുതാലി എന്നിങ്ങനെ താലി പലവിധമുണ്ട്. മംഗല്യസൂചകമാണ് താലി.താലികെട്ടുന്നതില്‍ സമുദായങ്ങള്‍ തമ്മില്‍ വ്യത്യാസമുണ്ട്.നമ്പൂതിരിമാര്‍ക്കിടയില്‍ കന്യകയുടെ പിതാവാണ് താലികെട്ടുന്നത്.മുഹൂര്‍ത്തത്താലി കെട്ടി അലങ്കരിച്ച കന്യകയെ പിതാവ് വരന് ദാനം ചെയ്യുന്നു. മറ്റു മിക്ക സമുദായങ്ങളിലും വരന്‍…
Continue Reading

താലപ്പൊലി

അനുഷ്ഠാനപരവും ആരാധനാപരവുമായ ഒരു ചടങ്ങ്. ഒരുതാല(തളിക)ത്തില്‍ അരിയും പൂക്കുലയും ഉടച്ച നാളികേരവും വെച്ച്,തേങ്ങമുറികളില്‍ നെയ്യൊഴിച്ച് തിരി കത്തിച്ചുവയ്ക്കും. ശുഭ്രവസ്ത്രാലങ്കാരച്ചേലോടുകൂടിയ കന്യകമാര്‍ ആ താലങ്ങള്‍ കൈകളിലേന്തി കുരവയിട്ടുകൊണ്ട് ദേവീക്ഷേത്രങ്ങളില്‍ വന്ന് പ്രദക്ഷിണം ചെയ്യുന്ന ചടങ്ങാണ് താലപ്പൊലി.ഭദ്രകാളിയെ പ്രീണിപ്പിക്കാനുള്ള ഒരു അനുഷ്ഠാനമുറയാണ് താലപ്പൊലി. പെണ്‍കുട്ടികള്‍ക്ക്…
Continue Reading

താരാട്ടുരീതി

ഒരു ഗാന(പാട്ടു)രീതി. ഓമനത്തിങ്കള്‍ക്കിടാവോ...' എന്നാരംഭിക്കുന്ന, ഇരയിമ്മന്‍ തമ്പിയുടെ രചനയാണ് ഈ രീതിയ്ക്ക് സാഹിത്യലോകത്ത് പ്രാചുര്യമുണ്ടാക്കിയത്.
Continue Reading

തായംപിടി

അണ്ടലൂര്‍ കാവിലും മറ്റും കണിയാന്‍ സമുദായക്കാര്‍ നടത്തി വരുന്ന ഒരു ചടങ്ങ്. ദൈവത്താര്‍, അങ്കക്കാരന്‍,ബപ്പുരയന്‍ എന്നീ തെയ്യങ്ങളുടെ മുടിവയ്ക്കുന്ന വേളയിലാണ് 'തായംപിടി' നടത്തുക. തലയില്‍ തുണിയിട്ടുകൊണ്ട് ഒളിച്ചുകളിപോലെ മറഞ്ഞും വെളിവായും കൊണ്ട് നടത്തി വരുന്ന ഒരു മുറയാണത്. താത്വികമായി മായയെ പ്രതിനിധീകരിക്കുന്നതാണ്…
Continue Reading

താംബൂലചര്‍വണം

വെറ്റില,അടയ്ക്ക,ചുണ്ണാമ്പ്,പുകയില എന്നീ സാധനങ്ങള്‍ ചേര്‍ത്ത് മുറുക്കുന്ന പതിവുണ്ട്.ഭക്ഷണം കഴിഞ്ഞാല്‍ താംബൂലചര്‍വണം പതിവാണ്. ചര്‍വണം ചെയ്യുവാനുള്ള വെറ്റിലയും മറ്റും ഭര്‍ത്താവിന് ഭാര്യയാണ് ചുരുട്ടികൊടുക്കേണ്ടത്. സ്ത്രീകളുമായി അവിഹിതബന്ധം പുലര്‍ത്തുവാന്‍ തുനിയുന്നവര്‍ അവളുടെ മനോഗതി അറിയുവാന്‍ അവളോട് മുറുക്കുവാനുണ്ടോ എന്നാണ് ചോദിക്കുക. സാമൂഹിക ജീവിതത്തില്‍ താംബൂലചര്‍വണത്തിന്…
Continue Reading

താന്ത്രികപത്മങ്ങള്‍

പൂജാദികര്‍മ്മങ്ങള്‍ക്ക് അരിപ്പൊടി, മഞ്ഞള്‍പ്പൊടി,കരിപ്പൊടി,ചുകപ്പുപൊടി മുതലായവകൊണ്ട് ചിത്രീകരിക്കുന്ന കളം. പത്മത്തില്‍ ദേവതാസങ്കല്‍പം ചെയ്ത് പൂജനടത്തും. അഷ്ടദളം, സ്വസ്തികമാല,അര്‍ധസ്വസ്തികം, ്വസ്തിക ചക്രമാല, സ്വസ്തിക പത്മചക്രം,സ്വസ്തിക സര്‍വതോഭദ്രം,ശക്തിമണ്ഡലം,നാന്തകശക്തിചക്രം,വീരാളി,ദണ്ഡ്,ശക്തിദണ്ഡ്,ശ്രീചക്രം,ദുര്‍ഗാചക്രം,മായാചക്രം,പുഷ്പകമാല,ഭദ്രകം,സര്‍വതോഭദ്രം,ചക്രാബ്ജം എന്നിങ്ങനെ പത്മങ്ങള്‍ പലപ്രകാരത്തിലുണ്ട്.താത്രികവിദ്യയുമായി പത്മങ്ങള്‍ക്ക് ബന്ധമുണ്ട് . തന്ത്രസമുച്ചയം,ശേഷസമുച്ചയം,തന്ത്രാര്‍ണവം,തന്ത്രസാരം,പ്രപഞ്ചസാരം തുടങ്ങിയ ഗ്രന്ഥങ്ങളില്‍ പത്മങ്ങളെക്കുറിച്ചു പരാമര്‍ശങ്ങളുണ്ട്.ഋജുരേഖകളും വൃത്തങ്ങളും ത്രികോണങ്ങളും…
Continue Reading

തറവാട്

മൂലകുടുംബം. ആരുഢമായഭവനം. അതിലുള്ള അംഗങ്ങള്‍ ഓഹരി വാങ്ങിയോ,അല്ലാതെയോ വേറെ ഭവനം കെട്ടി താമസിക്കുകയാണെങ്കില്‍ അതിനെ 'തറവാട്' എന്ന് പറയാറില്ല. മക്കത്തായ സമ്പ്രദായപ്രകാരം ആണ്‍മക്കള്‍ക്കും മരുമക്കത്തായ സമ്പ്രദായപ്രകാരം പെണ്‍മക്കള്‍ക്കുമാണ് തറവാടിന് അവകാശം. തറവാട്ടില്‍ പ്രായംകൂടിയ ആളാണ് തറവാട്ടുകാരണവര്‍. തറവാടിന്റെ ഭരണച്ചുമതലയും നിയന്ത്രണവും കാരണവര്‍ക്കായിരിക്കും.…
Continue Reading

തറ

പണ്ട് ഭരണനിര്‍വഹണത്തിന്റെ ഒരു ഘടകമായിരുന്നു തറ. നാടുകളില്‍ കരകളും കരകളില്‍ തറകളും ഉണ്ടായിരുന്നു. ദേശം, തറ, കര എന്നിവ പര്യായങ്ങളായിരുന്നു. കന്നുകാലികള്‍ക്കു മേയുവാനും, നായാട്ടു നടത്താനും കളികളിലേര്‍പ്പെടുവാനും പ്രത്യേകം സ്ഥലങ്ങള്‍ നീക്കിവയ്ക്കാറുണ്ടായിരുന്നു. തറക്കൂട്ടങ്ങളാണ് അത്തരം പൊതുസ്ഥലങ്ങളെ രക്ഷിച്ചുപോന്നത്. ആണ്ടുതോറും ഓണത്തല്ല് മുതലായവ…
Continue Reading

തളക്കാണം

നാടുവാഴിഭരണകാലത്ത് ചുമത്താറുണ്ടായിരുന്ന നികുതിസമ്പ്രദായങ്ങളിലൊന്ന്. പന, തെങ്ങ് എന്നിവയില്‍ കയറി മദ്യമെടുക്കുന്നവര്‍ തളക്കാണം കൊടുക്കണമായിരുന്നു.
Continue Reading