Archives for October, 2017 - Page 291

തടമുറ

വാള്‍കൊണ്ട് അന്യോന്യം ചെയ്യുന്ന ഒരു ആയോധനക്രമം. ഇതിനു പരിച ഉപയോഗിക്കാറില്ല. പതിനെട്ടു മുറകള്‍ ഉള്‍ക്കൊള്ളുന്ന വായ്ത്താരികള്‍ തടമുറയ്ക്കുണ്ടത്രെ.
Continue Reading

തകില്

വലുപ്പം കൂടിയ ഒരുതരം ചര്‍മവാദ്യം. പ്‌ളാവുകൊണ്ടുള്ളതായിരിക്കും തകിലിന്റെ കുറ്റി. അതിന് വണ്ണം കൂടുതല്‍ വേണം. ഉയരം കുറവാണ്. കാളത്തോലോ മാന്‍തോലോ കൊണ്ടാണ് കുറ്റി പൊതിയുക. വരിയുവാന്‍ മുണ്ടനാരോ ചണനാരോ പിരിച്ച കയറായിരിക്കും.പാട്ടിനോടനുബന്ധപ്പെട്ടോ, അതല്ലാതെയോ തകിലുപയോഗിക്കും. നാഗസ്വരക്കച്ചേരിയില്‍ തകിലാണു ചര്‍മവാദ്യം.
Continue Reading

ജ്ഞാനസ്‌നാനം

ക്രൈസ്തവരുടെ കൂദാശ (ശുദ്ധീകരണകര്‍മ്മം)കളിലൊന്ന്. നവജാതശിശുവിനെ മാതാപിതാക്കള്‍ പള്ളിയില്‍ കൊണ്ടുചെല്ലും. വൈദികന്‍ ആ ശിശുവിന്റെ നെറ്റിയില്‍ കുരിശടയാളം വരച്ച് ക്രിസ്തീയ സമൂഹത്തിലെ അംഗമാക്കുന്ന കര്‍മ്മമാണത്. വിശുദ്ധതൈലം ശിശുവിന്റെ നെറ്റിയില്‍ പുരട്ടും. ദൈവത്തിന്റെ മകനോ മകളോ ആയി ആത്മീയജനനം നല്‍കുന്ന കൂദാശയാണ് ജ്ഞാനസ്‌നാനം. മാമോദീസ…
Continue Reading

ജീവിത എഴുന്നള്ളത്ത്

ഉല്‍സവത്തോടനുബന്ധിച്ചുള്ള എഴുന്നള്ളത്ത്. പറക്കെഴുന്നളളിപ്പാണിത്. തടികൊണ്ടുള്ള കണ്ണാടി ബിംബമാണ് 'ജീവിത'. തകിടും സ്വര്‍ണാഭരണങ്ങളും പട്ടുംകൊണ്ട് അത് അലങ്കരിക്കും. ജീവിത ഒരു തണ്ടില്‍ പിടിപ്പിക്കുന്ന പതിവുണ്ട്. അത് രണ്ട് ബ്രാഹ്മണര്‍കൂടി എഴുന്നള്ളിച്ച് ആഘോഷപൂര്‍വം ഭവനങ്ങളിലെല്ലാം പോകും. പറയില്‍ നെല്ലും അരിയും വെച്ച് അവിടങ്ങളില്‍ സ്വീകരിക്കും.…
Continue Reading

ജീവ

ജീവതാളം, പടയണിയിലെ ജീവതാളക്കൊട്ടില്‍ വിവിധ താളങ്ങളും ചൊല്‍ക്കെട്ടുകളും സമന്വയിപ്പിച്ചുകാണാം. തപ്പില്‍ ജീവ കൊട്ടുന്നത് പിഴയ്ക്കരുത്. കാവുണര്‍ത്തലിനും അവസാനച്ചടങ്ങായ കൊട്ടിക്കേറ്റത്തിനും ജീവ കൊട്ടും. കൈമണി ഉപവാദ്യമായി ഉപയോഗിക്കാം.
Continue Reading

ജപമാല

മന്ത്രസാധനയ്ക്ക് ഉപയോഗിക്കുന്ന മാല. നൂറ്റിയെട്ട് മണികള്‍ ഉള്ള മാല ഉത്തമവും സര്‍വ്വസിദ്ധികരവുമാണ്. നൂറുമണികള്‍ ഉളളത് സൗഖ്യകാരണമാണ്. അമ്പത്തിനാലുമണികള്‍ ഉള്ള മാല അഭീഷ്ടകരം. മുപ്പതുമണികള്‍ ഉള്ളത് ധര്‍മവൃദ്ധികരമാണ്. ഇരുപത്തഞ്ചുള്ളത് മോക്ഷസാധനം. ആഭിചാരക്രിയാദികള്‍ക്ക് പതിനഞ്ചു മണികള്‍ ഉള്ളത് മതി. രുദ്രാക്ഷമാലകൊണ്ട് ജപിച്ചാല്‍ സര്‍വകാമസിദ്ധിയും രത്‌നമാലയായാല്‍…
Continue Reading

ജട്ടികന്‍

വൈദികേതര സങ്കല്‍പത്തിലുള്ള ഒരു ദേവത. ഉത്തരകേരളത്തിലെ ചില ബ്രാഹ്മണഗൃഹങ്ങളില്‍ ഈ ദേവതയെ ആരാധിക്കുന്നുണ്ട്. അവര്‍ ജട്ടികനെ ശാസ്താവായിട്ടാണ് പൂജിക്കുന്നത്. കെട്ടിക്കോലമില്ലാത്തൊരു ദേവതയാണിത്. കൊട്ടും പാട്ടുമൊന്നും ജട്ടികന് കേട്ടുകൂടത്രേ. അതിനാല്‍ ഈ ദേവതയെ പരിപാലിക്കുന്ന തറവാടുകളില്‍ മറ്റു ദേവതകള്‍ക്കും കെട്ടിക്കോലം പതിവില്ല.
Continue Reading

ചോഴികെട്ട്

ആതിരോല്‍സവവുമായി ബന്ധപ്പെട്ട് പുരുഷന്‍മാര്‍ അവതരിപ്പിക്കുന്ന വിനോദകല. മധ്യകേരളത്തിലുള്ള കലാപ്രകടനമാണ് ചോഴികെട്ട്. ഇതിന് 'ചോഴിക്കളി' എന്നും പറയും. മകയിരംനാളില്‍ പാതിരയ്ക്ക് ഈ കളി തുടങ്ങും. ചെണ്ട,ഇലത്താളം എന്നിവയാണ് വാദ്യോപകരണങ്ങള്‍. യമന്‍, ചിത്രഗുപ്തന്‍, ചോഴികള്‍, മുത്തിയമ്മ എന്നീ വേഷങ്ങളാണ് ചോഴിക്കളിയില്‍ ഉണ്ടായിരിക്കുക. യമന്റെ ഭൂതഗണങ്ങളെന്ന…
Continue Reading

ചോപ്പ്

ചുവന്ന പട്ട്. ഭദ്രകാളിക്കാവുകളില്‍ ഭക്തന്‍മാര്‍ വഴിപാടായി സമര്‍പ്പിക്കുന്ന ചുവന്ന പട്ടിന് 'ചോപ്പ്' എന്നാണ് പറയുക. ചുകപ്പ് എന്നതിന്റെ പ്രാകൃതരൂപമാണത്. കാളിക്കാവുകളിലും ഭഗവതീക്ഷേത്രങ്ങളിലും. നിശ്ചിതസംഖ്യ കൊടുത്താല്‍ ആ ചുകപ്പ് നമുക്ക് തരും. അത് തൃപ്പടിമേല്‍ സമര്‍പ്പിക്കുന്നതിന് 'ചോപ്പ് ഒപ്പിക്കല്‍ ' എന്നാണ് പറയുക.
Continue Reading

ചോതിയാന്‍വിദ്യ

മനുഷ്യന് ഇഷ്ടാനുസരണം പരുന്തോ,പശുവോ,കോഴിയോ മറ്റോ ആയിമാറാനും പിന്നീട് പൂര്‍വ്വസ്ഥിതിയിലേക്കുതന്നെ തിരിച്ചുവരാനുമുള്ള വിദ്യയാണ് ചോതിയാന്‍വിദ്യ. മേല്‍ക്കൂലോം വാഴും കണ്ണന്റെ പാട്ടുകഥയില്‍ ഇത്തരത്തിലുളള ആള്‍മാറാട്ടവിദ്യ പറയുന്നുണ്ട്.തച്ചോളി ഉദയനന്‍, തേവര് വെള്ളയന്‍,കാരിക്കുരിക്കള്‍ തുടങ്ങിയവര്‍ ചോതിയാന്‍ വിദ്യപഠിക്കുവാന്‍ ചോയിക്കളരിയ്ക്കുപോയതായി പാട്ടുകളില്‍ കാണാം.
Continue Reading