Archives for October, 2017 - Page 292

ചൊല്‍വടിവ്

പാട്ടുകളും മറ്റും ചൊല്ലുന്ന വിവിധ സമ്പ്രദായങ്ങള്‍. ഒരേ പാട്ടുതന്നെ പല ചൊല്‍വടിവുകളില്‍ ചൊല്ലുവാന്‍ കഴിയും. സംഗീതശാസ്ത്രത്തില്‍ സ്വരസംയോഗത്തില്‍ പല ഉപാധികള്‍ ഉണ്ട്. ഗമകം,സംഗതി,ചിട്ടസ്വരം,ചൊല്‍ക്കെട്ടുസ്വരം തുടങ്ങി ഗാനത്തിന് സ്വരമാധുര്യം കൈവരുത്തുന്ന 'ഗാനാലങ്കാരങ്ങള്‍' പലതാണ്. താളത്തെയും രാഗത്തെയും സൂചിപ്പിക്കുവാനാണ് നാടന്‍പാട്ടുകളില്‍ 'ജതി'കള്‍ ഉപയോഗപ്പെടുത്തുന്നത്. പാടി…
Continue Reading

ചൊല്‍ക്കെട്ട് സ്വരം

ഗാനത്തിന് സ്വരമാധുര്യം ഉണ്ടാക്കുന്ന ഗാനാലങ്കാരങ്ങളിലൊന്ന്. ശാസ ്ത്രീയ സംഗീതത്തിലെന്ന പോലെ നാടന്‍ സംഗീതത്തിലും ചൊല്‍ക്കെട്ട് സ്വരം സര്‍വ്വസാധാരണമാണ്. ചിട്ടസ്വരത്തിന്റെ സ്ഥാനത്ത് സ്വരവും, ജതിയും ചേര്‍ന്നു വരുന്നതാണ് ചൊല്‍ക്കെട്ട് സ്വരം.
Continue Reading

കമ്പളം

തുളുനാടന്‍ പ്രദേശങ്ങളിലും വയനാട്ടിലും മറ്റും കാണുന്ന, പ്രത്യേകം തയ്യാറാക്കിയ നെല്‍കൃഷിസ്ഥലം. നദിക്കരയിലോ ചളിയുള്ള വയലിലോ സജ്ജമാക്കുന്ന വലിയ ചാലുകളാണ് കമ്പളം. അഞ്ഞൂറോ, ആയിരമോ അടി നീളം കാണും. പോത്തോട്ടത്തിനുവേണ്ടിയുള്ളതാണ് 'കമ്പള'ങ്ങള്‍. കമ്പളം നാട്ടി:വയനാട്ടിലും കുടകിലും മറ്റും ഞാറുനടുന്ന രീതി. വലിയ കൃഷിയുടമകള്‍…
Continue Reading

കമ്പടികളി

ദക്ഷിണകേരളത്തിലുള്ള ഒരുതരം കോല്‍ക്കളി. ഈരണ്ടു കോലുകള്‍ കളിക്കാര്‍ക്കു വേണം; കാര തുടങ്ങിയ ഉറപ്പേറിയ കമ്പുകളാണ്. ലളിതമായ വേഷവിധാനം. കമ്പുകള്‍ പരസ്പരം മുട്ടിയും ചുവടുകള്‍വച്ചും പാട്ടുകള്‍ പാടിയും വിളക്കിനുചുറ്റും വട്ടത്തില്‍ നിന്നുകൊണ്ട് കളിക്കും.
Continue Reading

കപ്നാടന്‍

പാണന്മാരുടെ തലവന്റെ സ്ഥാനപ്പേര്‍. തലവന്‍ മരിച്ചാല്‍ നാടുവാഴിയെയോ രാജാവിനെയോ വിവരമറിയിക്കണമെന്നാണ് നിയമം. വാളും പരിചയും മറ്റു ചില ആഭരണങ്ങളും മരിച്ച തലവന്റെ മകന് രാജാവ് സമ്മാനിക്കും. അവയെല്ലാം ധരിച്ചുകൊണ്ടാണ് മകന്‍ സംസ്‌കാരച്ചടങ്ങുകളില്‍ പങ്കുകൊള്ളേണ്ടത്. ക്രിയകള്‍ക്കുശേഷം, താനുണ്ടാക്കിയ കുടയുമെടുത്ത് അവന്‍ രാജാവിന്റെ മുന്‍പില്‍…
Continue Reading

കന്യാപ്പൂ

കാസര്‍കോടു ജില്ലയിലെ കോപ്പാളരും ചിറവരും നടത്തുന്ന ഒരു നൃത്തവിശേഷം. രണ്ടുവേഷക്കാരും ഒരു വായ്പ്പാട്ടുകാരനുമാണ് നൃത്തസംഘത്തിലുണ്ടാവുക. കന്യാപ്പൂ ജനിച്ചത് തുളുനാട്ടിലെ ഒരു മലയിലാണെന്നും ശിവനെ ആരാധിക്കുന്നുണ്ടെന്നും ഒരു പാട്ടില്‍ പറയുന്നു. കന്യാപ്പൂവിന്റെ ജന്മം കന്യാകുമാരിയിലാണെന്നും, അതുകൊണ്ടാണ് ആ പേര്‍ വന്നതെന്നും മറ്റൊരു പാട്ടില്‍…
Continue Reading

കന്നുപൂട്ട്

നെല്‍വയലുകളില്‍ കാളകളെ നുകത്തിനു പൂട്ടിക്കെട്ടി ഉഴുതുമറിക്കുന്നതിന് കന്നുപൂട്ട്, കാലിപൂട്ട് എന്നിങ്ങനെ പ്രാദേശികമായി വ്യവഹാരഭേദമുണ്ട്. നിലം ഉഴുതുമറിക്കാന്‍ കലപ്പയാണ് ഉപയോഗിക്കുക.
Continue Reading

കന്നിക്കെട്ട്

കരിമ്പാലര്‍ക്കിടയില്‍ നിലവിലുള്ള ഒരനുഷ്ഠാനകലാപ്രകടനം. തെയ്യാട്ടത്തോടനുബന്ധിച്ചാണ് കന്നികെട്ട് നടത്തുക. കരിമ്പാലരുടെ മുഖ്യ ആരാധ്യദേവത ചീര്‍മയാണ്. ചീര്‍മയെക്കുറിച്ചുള്ള ദീര്‍ഘമായ ഗാനം അവര്‍ പാടും. ആ പാട്ടില്‍ ഏഴു കന്നിമാരെ (ശ്രീമഹാദേവന്റെ പുത്രിമാരായ ദേവതകള്‍) ക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്.
Continue Reading

കന്നി

ഗര്‍ഭിണികളെയും മറ്റും ബാധിക്കുന്ന ഒരു ദേവത. വിമാനബാധകളില്‍പ്പെട്ടതാണിത്. കാമന്‍, കന്നി, ഗന്ധര്‍വന്‍ തുടങ്ങിയ ദേവതകളുടെ ബാധകൊണ്ട് ഗര്‍ഭം അലസിപ്പോകുമെന്നാണ് പഴയ വിശ്വാസം. കെന്ത്രോന്‍പാട്ടിലും മലയന്‍കെട്ടിലും, കന്നികെട്ടിപ്പുറപ്പെടാറുണ്ട്. ഉത്തരകേരളത്തിലെ വണ്ണാന്മാരും മലയരുമാണ് 'കന്നി' എന്ന ദേവതയുടെ കോലം കെട്ടുന്നത്.
Continue Reading

കനല്‍ക്കുത്ത്

ഗര്‍ഭബലിസംബന്ധമായ ഒരു അനുഷ്ഠാനകല. പുള്ളുവത്തികളാണ് ഇത് നടത്തിയിരുന്നത്. എന്നാല്‍ ഗര്‍ഭിണികള്‍ക്ക് ഒന്‍പതാം മാസത്തില്‍ കനലാടിക്കുന്ന പതുവുണ്ടെന്ന് ചില മന്ത്രവാദഗ്രന്ഥങ്ങളിലും സൂചനയുണ്ട്. വടക്കന്‍പാട്ടുകളിലും പുലയരുടെ ചില പാട്ടുകളിലും 'കന്നല്‍കളമ്പാട്ട്' 'എന്നൊരു പരാമര്‍ശം കാണുന്നു. കന്നല്‍കളമ്പാട്ട് ഇന്നും ദുര്‍ലഭമായി നടത്താറുണ്ട്.
Continue Reading