Archives for October, 2017 - Page 293

കനലാട്ടം

അനുഷ്ഠാനപരമായ അഗ്നിനൃത്തമാണ് കനലാട്ടം. തീയാട്ട്, തിറയാട്ടം, തെയ്യാട്ടം, കോമരാട്ടം മുതലായവയില്‍ കനലാട്ടം പതിവുണ്ട്. അയ്യപ്പന്‍ തീയാട്ടില്‍ കനലാട്ടം എന്ന രംഗമുണ്ട്. പ്‌ളാവിറക് മൂന്നു സ്ഥലത്ത് കൂട്ടി കനലാക്കും; പിന്നീട് ആ കനലിലാണ് കോമരമിളകി നൃത്തം ചെയ്യുന്നത്.
Continue Reading

കനലാടി

ആദിവാസികളായ അടിയാന്മാരുടെയും മറ്റും നാട്ടുമൂപ്പനെ കനലാടി എന്നാണ് പറയുക. സമൂഹത്തില്‍ കനലാടിക്ക് മാന്യമായ പദവിയുണ്ട്. മാന്ത്രികബലികര്‍മാദികളൊക്കെ ഇവരാണ് നടത്തുക.
Continue Reading

കത്തിവേഷം

കഥകളിയിലെ രാജസപ്രധാനങ്ങളായ വേഷക്കാര്‍. മുഖത്ത് കത്തിയുടെ ആകൃതിയിലുള്ള ചുട്ടി കത്തിവേഷങ്ങളുടെ പ്രത്യേകതയാണ്. ചുട്ടിയുടെ ആകൃതിയും കഥാപാത്രസ്വഭാവമനുസരിച്ച് കുറുംകത്തി, നെടുംകത്തി എന്ന് കത്തിവേഷങ്ങള്‍ രണ്ടുപ്രകാരമാണ്. രാവണന്‍, ദുര്യോധനന്‍, ശിശുപാലന്‍, കീചകന്‍, കംസന്‍ എന്നിവ കുറുംകത്തി വേഷങ്ങളും കിര്‍മീരന്‍, നിവാതകവചന്‍ തുടങ്ങിയവ നെടുംകത്തി വേഷങ്ങളുമാണ്.…
Continue Reading

കത്തിപ്പണം

തെങ്ങ് ചെത്തുന്ന തീയര്‍ മേലധികാരികള്‍ക്കും തമ്പുരാക്കന്മാര്‍ക്കും നല്‍കിവന്നിരുന്ന കരം. കത്തി യുടെ എണ്ണമനുസരിച്ചാണ് പണം നല്‍കേണ്ടത്. വീരപരാക്രമികളുടെ ചിലസാഹസകൃത്യങ്ങളെ ആദരിച്ചും കത്തിപ്പണം കൊടുത്തുവന്നിരുന്നു.
Continue Reading

കത്തപ്പുര

പരിശുദ്ധ ഖുര്‍ആന്‍ ഒരു പ്രാവശ്യം ഓതി (വായിച്ചു) തീര്‍ക്കുന്നതിനെ 'കത്തം ഓതല്‍' എന്നുപറയും. വ്രതമനുഷ്ഠിച്ചിരിക്കുന്ന റംസാന്‍മാസത്തിലും വിശേഷാവസരങ്ങളിലും 'കത്തം ഓതുക' പതിവത്രെ. മരണാനന്തരച്ചടങ്ങെന്ന നിലയിലും നടത്തും. ഖബറിനെ ഉള്‍പ്പെടുത്തിക്കൊണ്ട് നിര്‍മ്മിക്കുന്ന അത്തരം താല്‍ക്കാലികപുരയാണ് കത്തപ്പുര.
Continue Reading

കതിരുവേല

കതിരുകളി, കതിരുത്സവം എന്നിങ്ങനെ പലപേരുകളില്‍ അറിയപ്പെടുന്ന കതിരുവേല പാലക്കാടുജില്ലയിലെ പല പ്രദേശങ്ങളിലും കണ്ടുവരുന്നു. അനുഷ്ഠാനപരിവേഷമുള്ള കതിരുവേലയില്‍ ഏര്‍പ്പെടുന്നത് കര്‍ഷകരായ ചെറുമരാണ്. വൃശ്ചികമാസത്തിലാണ് കതിരുവേല.
Continue Reading

കതിരുവെക്കല്‍

'നിറ' എന്ന കതിരുപൂജയ്ക്ക് നെല്‍ക്കതിര്‍ വയലില്‍നിന്ന് കൊണ്ടുവന്ന് ആദ്യം ഒരു പ്രത്യേകസ്ഥലത്താണ് വയ്ക്കുക. പിന്നീട്, കതിരില്‍ കലശമാടിയിട്ടേ അകത്തുകയറ്റുകയുള്ളു.
Continue Reading

കതിരുപൂജ

ഇല്ലംനിറയ്ക്ക് നല്ല മുഹൂര്‍ത്തത്തിന് നെല്‍ക്കതിര്‍ അകത്തുകയറ്റി പൂജിക്കും. നെല്‍ക്കതിര്‍ ശ്രീഭഗവതിയാണെന്നാണ് സങ്കല്‍പ്പം. അതിനാല്‍, ശ്രീഭഗവതിപൂജയാണ് കതിരുപൂജ. അരിച്ചാന്തുകൊണ്ട് കളം അണിഞ്ഞാണ് കതിര്‍വയ്ക്കുക. കതിര്‍ അകത്തുകയറ്റുന്നതിന് മുന്‍പ് ഇളന്നീരാടി ശുദ്ധിവരുത്തും. മലര്‍, അവില്‍, ഇളനീര്‍, വെല്ലം, പഴം, ചുട്ടട എന്നിവയാണ് കതിരുപൂജയ്ക്കുള്ള നിവേദ്യസാധനങ്ങള്‍.…
Continue Reading

കതിരുകയറ്റല്‍

പുത്തന്‍നെല്‍ക്കതിര്‍ ഭവനത്തിനകത്തു കയറ്റുകയെന്ന മംഗളകരമായ ഒരു കര്‍മ്മം. കുറിച്യര്‍ തുടങ്ങിയ ആദിവാസികള്‍ നടത്തുന്ന ഉര്‍വരതാനുഷ്ഠാനപരമായ ചടങ്ങ്. നെല്ല് വിളഞ്ഞ് കൊയ്യുന്നതിന് ഏതാനും ദിവസം മുന്‍പ് കതിരുകയറ്റല്‍ എന്ന ചടങ്ങ് നടക്കും.
Continue Reading

കടലാറാട്ട് വാവ്

പിതൃമുക്തിക്കുവേണ്ടി ചെയ്യുന്ന പുണ്യസ്‌നാനം. ദീപാവലിക്കും വാവിനും സമുദ്രസ്‌നാനം മുഖ്യമാണ്. ആ ചതുര്‍ദശിക്കുശേഷം വരുന്ന അമാവാസിയാണ് 'കടലാറാട്ടുവാവ്'.
Continue Reading