Archives for October, 2017 - Page 294

കടക്കോടി

മുക്കുവരുടെ സാമുദായിക കാര്യങ്ങള്‍ നിയന്ത്രിക്കുന്ന സഭ. തൊഴില്‍പരമായും മറ്റുമുള്ള തര്‍ക്കം തീര്‍ക്കുന്നത് 'കടക്കോടി'യാണ്. കവ്വായി മുതല്‍ വടക്കോട്ടാണ് 'കടക്കോടി'
Continue Reading

കതിനാവെടി

വെടിമരുന്നു നിറയ്ക്കുന്ന കുറ്റിയാണ് കതിനാക്കുറ്റി. ആ ഇരുമ്പുകുറ്റിയില്‍ മരുന്നിട്ടിടിച്ച് വെക്കുന്ന വെടിയാണ് കതിനാവെടി. കാവുകളിലും ക്ഷേത്രങ്ങളിലും മറ്റും ഉത്സവം, വേല, കളിയാട്ടം എന്നിവയ്ക്ക് പ്രത്യേകസന്ദര്‍ഭങ്ങളില്‍ കതിനാവെടി മുഴക്കും.  
Continue Reading

കണേ്ണാക്ക്

  പരേതരുടെ ശേഷക്കാരെ ചെന്നുകാണുകയോ, ദു:ഖത്തില്‍ പങ്കുകൊള്ളുകയോ ചെയ്യുന്ന സാമൂഹികമര്യാദ. കണേ്ണാക്കിന്റെ സമ്പ്രദായത്തിന് സമുദായഭേദമനുസരിച്ച് വ്യത്യാസമുണ്ടാകും. പ്രായമേറിയ സ്ത്രീകള്‍ ശവത്തിനടുത്ത് ചെന്നിരുന്ന് പദം ചൊല്ലി കരയുകയാണ് പറയരുടെയും മറ്റുചില ആദിവാസികളുടെയുമിടയിലുള്ള രീതി. ബന്ധുമിത്രാദികള്‍ പരേതന്റെ ഭവനത്തിലേക്ക് അവില്‍, ശര്‍ക്കര, മലര്‍ തുടങ്ങിയ…
Continue Reading

കണേ്ണര്‍

ദൃഷ്ടിദോഷമാണ് കണേ്ണര്‍. പുതുതായി വല്ലതും കാണുമ്പോള്‍ ചിലര്‍ക്ക് അതില്‍ കൊതിയുണ്ടാകും. അവരുടെ കണ്‍ദോഷം അവയ്ക്ക് പിടിപെടും. കണേ്ണര്‍ ദോഷം, മന്ത്രവാദകര്‍മങ്ങളും മന്ത്രോച്ചാരണവും മന്ത്രവാദപ്പാട്ടുകളുംകൊണ്ട് നീങ്ങുമെന്നാണ് പ്രാക്തനവിശ്വാസം. മലയര്‍, വേലര്‍, പാണര്‍, പുള്ളുവര്‍ തുടങ്ങിയ പാരമ്പര്യമാന്ത്രികര്‍ ഇത്തരം കര്‍മങ്ങളിലൂടെ കണേ്ണര്‍ ദോഷം നീക്കും.…
Continue Reading

കണെ്ണഴുതല്‍

നവജാതശിശുവിന് കണ്ണില്‍ കണ്മഷി എഴുതിത്തുടങ്ങല്‍. ജനിച്ച് ഇരുപത്തെട്ടാം നാളില്‍ കണെ്ണഴുതിത്തുടങ്ങും. കണെ്ണഴുതുവാന്‍ നല്ലദിവസം നോക്കുന്ന പതിവുണ്ട്. തിങ്കള്‍, ബുധന്‍, വ്യാഴം എന്നീ ആഴ്ചകള്‍ ശുഭമാണ്. കണെ്ണഴുത്ത് രാത്രിയിലോ പകലോ ആകാവുന്നതാണ്. കണെ്ണഴുതാനുള്ള കണ്മഷി പ്രത്യേക രീതിയിലാണ് ഉണ്ടാക്കുക.
Continue Reading

കണ്ണുചിമ്മിക്കളി

കൊച്ചുകുട്ടികളുടെ ഒരു വിനോദം. രണ്ടു കുട്ടികള്‍ കളിക്കുമ്പോള്‍ ആദ്യത്തെ കുട്ടിയോട്, 'കുളുത്തുംകുടിച്ച് കാട്ടില്‍ പൂവാ, കള്ളനെക്കണ്ടാ പേടിക്ക്വോ?'' എന്നുചോദിക്കും. 'പേടിക്കില്ല' എന്നു മറുപടി പറഞ്ഞാല്‍ ആദ്യത്തെക്കുട്ടി രണ്ടാമത്തെ കുട്ടിയുടെ കണ്ണിലൂതും. അപ്പോള്‍ കണ്ണുചിമ്മിയെങ്കില്‍ ആ കുട്ടി പരാജയപ്പെടും. കണ്ണുചിമ്മാതെ, ധൈര്യത്തോടെ നിന്നാല്‍…
Continue Reading

കണ്ണാമ്പൊത്തുകളി

കുട്ടികളുടെ ഒരു വിനോദം. ഒരു കുട്ടി നിശ്ചിതസ്ഥലത്ത് കണ്ണുപൊത്തി നില്‍ക്കും. മറ്റുകുട്ടികള്‍ പല ദിക്കുകളിലായി ഒളിച്ചിരിക്കും. ഒളിച്ചിരിക്കുന്ന കുട്ടികള്‍ കൂവുന്നതുകേട്ടാല്‍, കണ്ണടച്ചുനില്‍ക്കുന്ന കുട്ടി ഒളിച്ച കുട്ടികളെ കണ്ടുപിടിക്കാന്‍ പുറപ്പെടും. കണ്ടുപിടിക്കുന്നതിന് മുന്‍പ് ഒളിച്ചിരുന്ന കുട്ടികളില്‍ ആരെങ്കിലും നിശ്ചിതസ്ഥാനത്തുവന്നു തൊട്ടാല്‍, കണ്ണടച്ചിരുന്ന കുട്ടിക്ക്…
Continue Reading

കണിയാന്‍കളി

ഉത്തരകേരളത്തിലെ (തലശേ്ശരി താലൂക്കില്‍) കണിയാന്‍ സമുദായത്തില്‍പ്പെട്ടവര്‍ അവതരിപ്പിക്കുന്ന അനുഷ്ഠാനപരമായ കലാപ്രകടനം. അണ്ടലൂര്‍ക്കാവില്‍ കണിയാന്‍ കളി പതിവുണ്ട്. ദൈവത്താര്‍, അങ്കക്കാരന്‍, ബപ്പുരന്‍ എന്നീ തെയ്യങ്ങളുടെ മുടിവെക്കുന്ന വേളയിലാണ് അവര്‍ ആ അഭ്യാസപ്രകടനങ്ങള്‍ നടത്തുക.
Continue Reading

കണ്ണാടിമാല

സവിശേഷമായൊരു പൂമാല. പുറമെ വൃത്താകൃതിയില്‍ കവുങ്ങിന്‍ പൂക്കുലചേര്‍ത്തുവെച്ച് കെട്ടുന്ന തെച്ചിമാലയാണ് കണ്ണാടിമാല. ദേവീക്ഷേത്രങ്ങളില്‍ പ്രാര്‍ത്ഥനയായി കണ്ണാടിമാല ചാര്‍ത്താറുണ്ട്.
Continue Reading