Archives for October, 2017 - Page 297
ദേവദാസികള്‍
ക്ഷേത്രങ്ങളിലെ നര്‍ത്തകിമാര്‍. നങ്കൈയാര്‍ എന്നു വിളിക്കുന്നു. ആദ്യകാലത്ത് സമൂഹത്തില്‍ ദേവദാസികള്‍ക്ക് മാന്യമായ സ്ഥാനമുണ്ടായിരുന്നു. ദേവനെ വിവാഹം കഴിക്കുന്നതുകൊണ്ട് വൈധവ്യം ഇല്ല എന്നതു മറ്റു സ്ത്രീകളില്‍നിന്നു ശ്രേഷ്ഠത്വം ഇവര്‍ക്ക് കല്പിക്കാന്‍ കാരണമായിത്തീര്‍ന്നു. അവരെ ബഹുമാനിക്കുന്നതും അവരുമായി ബന്ധം ഉണ്ടാകുന്നതും മംഗളകരമാണെന്നും കുടുംബശ്രേയസ്‌സിനു നല്ലതാണെന്നും…
തണ്ണീര്‍പ്പന്തല്‍
വഴിപോക്കര്‍ക്ക് വെള്ളംകൊടുക്കുന്ന സ്ഥലം. ഗ്രാമപ്രദേശങ്ങളില്‍ പഴയ വഴിമ്പലങ്ങളുടെ അവശിഷ്ടങ്ങള്‍ ഇന്നും കാണാം.
തണ്ടുകാഴ്ച
ചിലക്ഷേത്രങ്ങളിലും കാവുകളിലും ഉത്‌സവത്തിന് സമര്‍പ്പിക്കപ്പെടുന്ന കാഴ്ച. ഒരു തണ്ടിന് ഇരുപുറവും പഴക്കുല, ഇളനീര്‍ എന്നിവ തൂക്കി തണ്ട് തോളില്‍ വച്ച് എഴുന്നള്ളിക്കും. കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ ഇപ്രകാരം ഇളനീര്‍കാഴ്ചയുണ്ട്.
തണ്ടപ്പുലകന്‍
പുലയരില്‍ ഒരു വിഭാഗം. ദക്ഷിണകേരളത്തിലാണിത്. തണ്ടപ്പുല്ല് എന്ന ഒരുതരം പുല്ലുകൊണ്ട് നഗ്‌നത മറച്ചിരുന്നതുകൊണ്ടാണത്രെ ഈ പേര്.
തട്ടാരപ്പാട്ടം
നാടുവാഴി ഭരണകാലത്ത് നിലവിലുണ്ടായിരുന്ന നികുതി സമ്പ്രദായങ്ങളില്‍ ഒന്ന്. സ്വര്‍ണ്ണപ്പണിക്കാര്‍ (തട്ടാന്‍മാര്‍) നല്‍കി വന്നിരുന്ന നികുതിയാണ് തട്ടാരപ്പാട്ടം.
തട്ടകം
കാവും അതിന്റെ പരിസരവും ചേര്‍ന്നതിനാണ് തട്ടകം എന്നു പറയുന്നത്. മദ്ധ്യ-ദക്ഷിണ കേരളത്തിലാണിത്. ഉത്തരകേരളത്തില്‍ കാവും ചുറ്റുവട്ടവും എന്നു പറയും.
ഞാറ്റുവേല
സൂര്യന്‍ നില്‍ക്കുന്ന നക്ഷത്രം. ഞായര്‍ എന്നാല്‍ സൂര്യന്‍ എന്നും, വേല എന്നാല്‍ സമയം എന്നും അര്‍ത്ഥം, ഒരു നക്ഷത്രത്തില്‍ സൂര്യന്‍ നില്‍ക്കുന്ന കാല(സമയ)ത്തെ ഞാറ്റുവേല എന്നു പറയാം. തിരുവാതിര നക്ഷത്രത്തില്‍ നില്‍ക്കുന്ന കാലം തിരുവാതിര ഞാറ്റുവേല. പുണര്‍തത്തില്‍ സൂര്യന്‍ നില്‍ക്കുന്ന സമയം…
ഞാണിന്‍മേല്‍ക്കളി
കയറിന്‍മേല്‍ കയറിയുള്ള അഭ്യാസപ്രകടനങ്ങള്‍. പണ്ട് ദേശംതോറും നടന്ന് ഈ വിദ്യ ചെയ്യുന്ന സംഘങ്ങളുണ്ടായിരുന്നു. കളിക്ക് ചെണ്ട കൊട്ടും.നമ്പ്യാരുടെ തുള്ളല്‍പ്പാട്ടുകളില്‍ ഞാണിന്‍മേല്‍ക്കളിക്കാരെപ്പറ്റി പറയുന്നുണ്ട്. ഇന്നും ഇത്തരം അഭ്യാസപ്രകടനം നടത്തുന്ന സഞ്ചാരിവര്‍ഗങ്ങളെ കാണാം.
ജീവത
ഉത്‌സവത്തോടനുബന്ധിച്ചുള്ള പറക്കെഴുന്നള്ളത്ത്. തടികൊണ്ടുള്ള കണ്ണാടി ബിംബമാണ് 'ജീവത'. തകിടും പട്ടും സ്വര്‍ണ്ണാഭരണങ്ങളും കൊണ്ട് ഇത് അലങ്കരിക്കും. ജീവത ഒരു തണ്ടില്‍ പിടിപ്പിച്ചാണ് എഴുന്നള്ളിക്കുന്നത്.
ജിന്ന്
പിശാച്, ചെകുത്താന്‍ എന്നീ അര്‍ത്ഥത്തില്‍ ഇസ്‌ളാമികള്‍ വ്യവഹരിക്കുന്ന പദം. ജിന്‍ എന്നത് അറബിപദമാണ്. ലോകത്തെ ചുറ്റിയിരിക്കുന്ന കാഫ് പര്‍വതത്തില്‍ നിവസിക്കുന്ന ഒരുതരം ദേവതാവര്‍ഗമെന്ന അര്‍ഥം അതിനുണ്ട്. ജിന്നിന്റെ സേവകൊണ്ട് ചില കാര്യസാധ്യങ്ങള്‍ ഉണ്ടാകുമെന്ന് വിശ്വസിക്കുന്നവരുണ്ട്.
