Archives for October, 2017 - Page 298
ജാറം നേര്‍ച്ച
പരേതരായ ചിലര്‍ തങ്ങള്‍മാരെ ദിവ്യരായി കരുതി അവരുടെ കബറിനെ പുരസ്‌കരിച്ച് നടത്തിവരുന്ന ആഘോഷങ്ങളും നേര്‍ച്ചകളും. പ്രാദേശികോത്‌സവമായിരിക്കും ചിലേടത്ത് നേര്‍ച്ചകള്‍. മലബാര്‍പ്രദേശത്താണ് ഇതിനു പ്രാധാന്യം. ഇസ്‌ളാമികളില്‍ എല്ലാവരും ഈ നേര്‍ച്ച നടത്താറില്ല. 'ജാറം' എന്നത് ശവകുടീരമാണ്. ബീമാപള്ളി, പെരുമ്പടപ്പ്, ചങ്ങനാശേ്ശരി, എരുമേലി,…
ജാതകര്‍മ്മം
സംസ്‌കാരക്രിയകളില്‍ ഒന്ന്. നവജാത ശിശുവിന് ആദ്യം ചെയ്യുന്ന കര്‍മ്മം. ജനിച്ചു തൊണ്ണൂറ് നാഴികക്കുള്ളില്‍ ചെയ്യണം. ശിശുവിന്, തേന്‍ സ്വര്‍ണ്ണം കൊണ്ട് തൊട്ട്‌കൊടുക്കും. ജാതകര്‍മ്മത്തിനുതന്നെ ശിശുവിന്റെ പേര് ചെവിയില്‍ മന്ത്രിക്കുന്ന പതിവ് ചിലര്‍ക്കുണ്ട്.
ജാതകം
ജനനസമയത്തെ ഗ്രഹനിലയെ അടിസ്ഥാനമാക്കി തയ്യാറാക്കുന്ന ഫലക്കുറിപ്പ്. ആദ്യം തലക്കുറിപ്പാണ് എഴുതുക. ജനിച്ച വര്‍ഷം, മാസം, പക്ഷം, തിഥി, നക്ഷത്രം, രാശി, ലഗ്നം തുടങ്ങിയ കാര്യങ്ങള്‍ അതില്‍ അടങ്ങിയിരിക്കും.പനയോലകളിലാണ് പണ്ട് ജാതകം എഴുതി വന്നത്.
ജപം
മന്ത്രോച്ചാരണം, ദൈവനാമോച്ചാരണം തുടങ്ങിയവ. ജപത്തിന് മൂന്നുവിധികള്‍ കല്പിക്കപ്പെട്ടിട്ടുണ്ട്. വാചികജപയജ്ഞം, ഉപാംശുയജ്ഞം, മാനസികജപയജ്ഞം എന്നിങ്ങനെ. ഉറക്കെ ഉച്ചരിക്കുന്നതാണ് വാചികം. ശബ്ദിക്കാതെ ചുണ്ടനക്കിക്കൊണ്ടുള്ളതാണ് ഉപാംശു. മനസ്‌സിലുള്ള ധ്യാനമാണ് മാനസിക ജപം.
ചോവന്‍
തീയസമുദായവുമായി വര്‍ഗ്ഗബന്ധമുള്ള ഒരു ജനവിഭാഗം. 'ചേകോന്‍' എന്ന പദമാണ് ചോവന്‍ എന്നായതെന്ന് ഒരു പക്ഷമുണ്ട്. അല്ല ചേവുകന്‍ (ശേവുകന്‍) ആണ് ചോവന്‍ ആയതെന്ന് മറുപക്ഷം.
ചോലനായ്ക്കന്‍
നിലമ്പൂരിലെ മണേരിമല (കിഴക്കന്‍ ഏറനാട്) യില്‍ വസിക്കുന്ന ഒരു ഗോത്രവര്‍ഗ്ഗം. ഇവരുടെ അംഗസംഖ്യ ഇരുനൂറില്‍ താഴെയാണ്. നദിക്കരയിലെ കരിങ്കല്‍ പൊത്തുകളിലോ കാട്ടില്‍ കെട്ടിയുണ്ടാക്കിയ 'മന' കളിലോ വസിക്കും. പ്രസവത്തിനും മറ്റും ഈറ്റപ്പുര വേറെ കെട്ടും. നായാട്ടിലോ കൃഷിയിലോ ഏര്‍പ്പെടാറില്ല. തേന്‍ ശേഖരിക്കലാണ്…
ചൊവ്വാദോഷം
ലഗ്നാല്‍ അഷ്ടമത്തില്‍ ചൊവ്വയുണ്ടെങ്കില്‍ ചൊവ്വാദോഷം. സ്ത്രീജാതകത്തില്‍ അഷ്ടമത്തില്‍ച്ചൊവ്വയുണ്ടെങ്കില്‍ വൈധവ്യമുണ്ടാകുമത്രെ.
ചൊക്കന്‍കളി
ഒരുതരം കല്ലുകളി. ചെറിയ കല്ലുകളാണ് കരുക്കള്‍. രണ്ടുപേര്‍ ചേര്‍ന്നാണ് കളി. നിശ്ചിത എണ്ണം കല്ലുകള്‍ മുകളിലേക്കെറിഞ്ഞ് പുറംകൈകൊണ്ട് പിടിക്കും. കുറെക്കല്ലുകള്‍ നിലത്തുവീഴും. പുറംകൈയ്യില്‍ തങ്ങിനില്‍ക്കുന്ന കല്ലുകള്‍ ഒന്നൊഴികെ മറ്റുള്ളവ താഴെയിടും. ഈ ശേഷിച്ച കല്ലുകളാണ് ചൊക്കന്‍. ചൊക്കന്‍ കല്ല് വിരലുകള്‍ക്കുള്ളില്‍ വച്ച്…
ചേള
കൈതോലയുടെ ചെറിയ തഴകൊണ്ട് തുന്നിയുണ്ടാക്കുന്ന ഒരുതരം കൊട്ട. പലവ്യജ്ഞനക്കടകളില്‍ സാധനങ്ങള്‍ തൂക്കുവാന്‍ ഇതുപയോഗിച്ചിരുന്നു.
ചേലാ കര്‍മ്മം
മുസ്‌ളീങ്ങളുടെയിടയില്‍ നടപ്പുള്ള ഒരു സംസ്‌ക്കാരകര്‍മ്മം. അറേബ്യക്കാരുടെ അനുകരണമാണിതെങ്കിലും നാടന്‍ ചടങ്ങുകളും കലര്‍ന്നിട്ടുണ്ട്. ആണ്‍കുട്ടികളെ പരിച്ഛേദനകര്‍മ്മം നടത്തും. ഏഴും പതിനാലും വയസ്‌സിനിടയ്ക്കാണ് ഇത് നടത്തുന്നത്. ചേലാകര്‍മ്മം നടത്തി വ്രണം ഉണക്കിയാല്‍ (ഏഴാംദിവസം) കുട്ടിയെ കുളിപ്പിക്കും. മാര്‍ക്ക കല്യാണം, സുന്നത്ത് കല്യാണം എന്നീ പേരുകളിലും…
