Archives for October, 2017 - Page 299
ചേട്ടയെകളയല്‍
ജ്യേഷ്ഠഭാഗവതിയെ കര്‍ക്കടകമാസാന്ത്യത്തില്‍ അകറ്റുന്നു. വീടും പരിസരവും അടിച്ചുവാരി ദൂരെക്കളയും. 'പൊട്ടിയെ കളയും'എന്നും പറയും.
ചേട്ടാ ഭഗവതി
ശ്രീഭഗവതിയുടെ ജ്യേഷ്ഠത്തിയാണെന്നാണ്. നശീകരണത്തിന്റെയും ദേവതയാണ്. ഈ ദേവതയുടെ സാന്നിദ്ധ്യം കലഹമുണ്ടാക്കുമത്രെ. മറ്റു ദേവീദേവന്‍മാര്‍ക്ക് നിവേദ്യമര്‍പ്പിക്കുമ്പോള്‍, ഒരു പൂവെടുത്ത്, നിവേദ്യവസ്തുവിനെ ഉഴിഞ്ഞ് 'ജ്യേഷ്ഠായിനമ:' എന്ന് ഉച്ചരിച്ച് കളയാറുണ്ട്.
ചേടിക്കളം
വീടുകളില്‍ അകത്തും വരാന്തയിലും അങ്കണങ്ങളിലും ചിത്രീകരിക്കുന്ന അലങ്കാരക്കളം. ചേടി (വെള്ളക്കളിമണ്ണ്) കലക്കി നിലത്ത് പലരൂപങ്ങള്‍ വരയ്ക്കുന്നു. ചേടിക്കുപകരം അരിമാവും ഉപയോഗിക്കുന്നുണ്ട്. സ്ത്രീകളാണ് കളം വരയ്ക്കുന്നത്.
ചേങ്ങില
ഒരു ഘനവാദ്യമാണ് ചേങ്ങില. ചേങ്ങലം എന്നും പറയും. താളവാദ്യമായും ശ്രുതിവാദ്യമായും ഉപയോഗിക്കും. താന്ത്രിക കര്‍മ്മങ്ങള്‍ക്കെന്ന പോലെ മറ്റുസന്ദര്‍ഭങ്ങളിലും ഉപയോഗിക്കും. ക്ഷേത്രവാദ്യത്തിലും പ്രാധാന്യമുണ്ട്. ഓടുകൊണ്ട് വൃത്താകൃതിയില്‍ വാര്‍ത്തുണ്ടാക്കുന്ന ചേങ്ങലയുടെ അരികില്‍ രണ്ട് ചെറുദ്വാരമുണ്ടാകും. അതില്‍ ചരട് കോര്‍ത്തുകെട്ടി ഇടതുകൈയില്‍ തൂക്കിപ്പിടിച്ച് ഒരു കോലുകൊണ്ടാണ്…
ചേകോന്‍മാര്‍
അങ്കംവെട്ടും പയറ്റും കുലത്തൊഴിലാക്കിയ കുടുംബക്കാര്‍. പരസ്പരകലഹവും അങ്കംവെട്ടും നിലനിന്നിരുന്ന നാടുവാഴിത്ത വ്യവസ്ഥിതിയിലാണിത്. ഈഴവരാണ് ചേകോന്‍മാര്‍ എന്നു കരുതുന്നു. വടക്കന്‍പാട്ടുകളിലാണ് ചേകോന്‍മാര്‍ കൂടുതലും. ചേകോന്‍ കുടുംബം അനേകമുണ്ടെങ്കിലും പുത്തൂരം വീട്ടുകാര്‍ അവരില്‍ പ്രമാണികളായിരുന്നു എന്ന് കാണാം.
ചെറുശേ്ശരി രീതി
മലയാളത്തിലെ ഒരു ഗാനരീതി. ചില പാട്ടുകള്‍ ചൊല്ലേണ്ട രീതി എന്ന നിലയില്‍ 'ചെറുശേ്ശരി രീതി' എന്നു പറയാറുണ്ട്. ചെറുശേ്ശരിയുടെ കൃഷ്ണഗാഥ വച്ചിട്ടാകണം ഇത്.
ചെറുവട്ടി
ചെറുമകളും പുലച്ചികളും കൈതോലകൊണ്ട് മെടഞ്ഞുണ്ടാക്കുന്ന സഞ്ചി. വട്ടിക്കുള്ളില്‍ രണ്ടു മൂന്നു ഇടക്കള്ളികള് കാണും.
ചെറുമര്‍
പുലയരില്‍ ഒരു അവാന്തരവിഭാഗം. കാര്‍ഷികസംസ്‌കൃതിയുമായി ഇവര്‍ക്ക് ബന്ധമുണ്ട്. ചെറുമരുടെ ആഘോഷങ്ങള്‍ മിക്കതും കൊയ്ത്തിനു ശേഷമാണ്.
ചെറുകളരി
സ്ഥിരമായി കളരിപ്പയറ്റ് പരിശീലിക്കുവാനുള്ള കളരികളില്‍ ഒന്ന്. കുഴിക്കളരിയാണ്. ഇതിന് പന്തീരടിക്കളരി എന്നും പേരുണ്ട്.
ചെല്ലം
മുറുക്കാന്‍ ഇട്ടുവയ്ക്കുന്ന പെട്ടി. പിച്ചള, വെള്ളി എന്നിവകൊണ്ടുള്ള ചെല്ലങ്ങളുണ്ട്. പ്രഭുത്വവും ധനാഢ്യത്വവുമുള്ളവര്‍ക്ക് ചെല്ലമെടുക്കാന്‍ ദാസന്‍മാരുണ്ടായിരുന്നു.
