Archives for October, 2017 - Page 296
കട്ടാരപ്പുള്ളി
ഒരുതരം മുഖത്തെഴുത്ത്. ഊര്‍പ്പഴച്ചി, വേട്ടയ്‌ക്കൊരുമകന്‍ എന്നീ തെയ്യങ്ങള്‍ക്കുള്ള മുഖത്തെഴുത്തിന് 'കട്ടാരപ്പുള്ളി' എന്ന് പറയും. വണ്ണാന്മാരാണ് ഇതെഴുതുന്നത്.
കടുശര്‍ക്കരയോഗം
ബിംബങ്ങള്‍ ഉറപ്പിക്കാനും ചില പ്രത്യേകബിംബം ഉണ്ടാക്കാനും ഉപയോഗിക്കുന്ന കൂട്ട്. അഷ്ടബന്ധത്തിനുപകരമായി ഇത് ഉപയോഗിക്കാം. ചില കാവുകളിലും ക്ഷേത്രങ്ങളിലും കടുശര്‍ക്കരക്കൂട്ടാണ് മൂലബിംബം ഉണ്ടാക്കുവാന്‍ ഉപയോഗിക്കുന്നത്. അഭിഷേകാദികള്‍ക്ക് അര്‍ച്ചനബിംബം വേറെ ഉണ്ടാകും. കാവിമണ്ണ് ഒരുഭാഗം; ത്രിഫല മൂന്നുഭാഗം (കടുക്ക, താന്നിക്ക, നെല്ലിക്ക എന്നിവ ഉണക്കിപ്പൊടിച്ചത്…
കടത്തിയൂട്ട്
നായകന്മാരും മറ്റും ബ്രാഹ്മണര്‍ക്കുവേണ്ടി കഴിപ്പിക്കുന്ന സദ്യ. വീട്ടില്‍ ആരെങ്കിലും മരിച്ചാല്‍ പതിനാറടിയന്തിരം കഴിക്കുന്ന ദിവസമാണ് കടത്തിയൂട്ട് നടത്തുക.
കടകം
ഹസ്തകടകം-കലാപ്രകടനങ്ങള്‍ക്ക് കൈകളില്‍ കെട്ടുന്ന ഒരാഭരണം. മുരിക്കുകൊണ്ട് അരിഞ്ഞുണ്ടാക്കി സ്വര്‍ണനിറമുള്ള തകിടും ചുവപ്പുതുണിയുംകൊണ്ട് മോടിപിടിപ്പിക്കും. വളകള്‍ക്കു തൊട്ടുതാഴെയാണ് കടകം കെട്ടേണ്ടത്. നാടന്‍ കലകള്‍ക്കും, കഥകളി, കൃഷ്ണനാട്ടം, കൂടിയാട്ടം, തീയാട്ട്, മുടിയേറ്റ് തുടങ്ങിയ വയ്ക്കും കടകം ഉപയോഗിക്കും. കളരിപ്പയറ്റുമായി ബന്ധപ്പെട്ട ആയുധപരിശീലനത്തില്‍ പ്രതിയോഗിയുടെ ശരീരത്തില്‍…
കച്ചമണി
കലാപ്രകടനങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഒരു അണിയാഭരണം. തോലില്‍ (കട്ടിത്തുണിയില്‍) ചെറുമണികള്‍ പിടിപ്പിച്ചതാണ് കച്ചമണി. തെയ്യം, തിറ തുടങ്ങിയ നാടന്‍ കലകള്‍ക്കും കഥകളി തുടങ്ങിയവയ്ക്കും കച്ചമണി ആവശ്യമാണ്. കാലുകളില്‍ മുട്ടിനുതാഴെയാണ് കെട്ടുക. തണ്ടപ്പതുപ്പിനു മുകളിലും.
കടമറ്റത്തു സമ്പ്രദായം
കടമറ്റത്തുകത്തനാര്‍ എന്ന മാന്ത്രികന്‍ സ്വീകരിച്ചിരുന്ന മന്ത്രവാദരീതി. തിരുവിതാംകൂറിലെ കടമറ്റം എന്ന ദേശത്ത് പാവപ്പെട്ട ഒരു കുടുംബത്തില്‍ ജനിച്ച പൗലൂസ് എന്ന കുട്ടിയാണ് പില്‍ക്കാലത്ത് കടമറ്റത്ത് കത്തനാര്‍ ആയത്. മന്ത്രവാദം, ഇന്ദ്രജാലം, മഹേന്ദ്രജാലം തുടങ്ങിയ വിദ്യകള്‍ അറിയാവുന്ന, ഒരു മലയരയന്‍ തലവനായുള്ള ഗൂഢസംഘത്തില്‍…
കക്കുകളി
പെണ്‍കുട്ടികളുടെ ഒരു വിനോദം. 'കക്ക്' ഉപയോഗിച്ച് കളിക്കുന്നതിനാലാണ് ആ പേര്. ഒരു പരന്ന കല്ലിന് കഷണമാണ് കക്ക്.
കക്കിരിപ്പാട്ട്
ഒരു കറിപ്പാട്ട്. ഉത്തരകേരളത്തില്‍ പ്രചാരമുള്ളത്. കക്കിരി നട്ട്, അത് വളര്‍ന്ന് കക്കിരിക്ക ഉണ്ടാകുന്നതും ചിങ്ങമാസത്തില്‍ പുത്തരിക്ക് കക്കിരിക്ക പറിക്കുന്നതുമാണ് ആ പാട്ടില്‍ വര്‍ണിക്കുന്നത്.
അനംഗസേന
വൈശികതന്ത്രം എന്ന മണിപ്രവാളകൃതിയിലെ നായിക. അനംഗസേന എന്ന ഗണികക്ക് അമ്മ നല്‍കുന്ന ഉപദേശമാണ് ഈ കാവ്യത്തിലെ വിഷയം. വൈശികകല അഭ്യസിച്ചില്ലെങ്കില്‍ സ്ത്രീകള്‍ക്ക് ഉരിത്തവിടുപോലും നേടാന്‍ കഴിയില്ലെന്നും, നൂലിന്‌മേല്‍ നടക്കുന്നതിനേക്കാള്‍ നൂറുമടങ്ങ് പ്രയാസമാണ് വേശ്യാത്തൊഴിലെന്നും അനംഗസേനക്ക് അമ്മ ഉപദേശം നല്‍കുന്നു.
അംബരീഷന്‍
അയോദ്ധ്യയിലെ രാജാവായിരുന്നു അബരീഷന്‍. വസിഷ്ഠ മഹര്‍ഷിയുടെ ഉപദേശമനുസരിച്ച് അംബരീഷന്‍ ഏകാദശീവ്രതം അനുഷ്ഠിച്ചുതുടങ്ങുകയും അതുകൊണ്ട് സ്വസ്ഥാനം നഷ്ടപ്പെടുമോ എന്നു ഭയന്ന് ഇന്ദ്രന്‍ ആ വ്രതം മുടക്കാന്‍ ദുര്‍വ്വാസാവിനെ നിയോഗിക്കുകയും ചെയ്യുന്നു. അംബരീഷന്‍ മഹാവിഷ്ണുവിനെ സ്മരിച്ചതോടെ സുദര്‍ശനചക്രം പ്രത്യക്ഷപ്പെട്ടു. ദുര്‍വ്വാസാവ് അതുകണ്ട് ഭയപ്പെട്ട് ശിവനെയും…
