Archives for October, 2017 - Page 295
കണ്ണാമ്പാള
പൊയ്മുഖമായി ഉപയോഗിക്കുന്ന പാളക്കഷണം. ചില നാടന്‍കലാപ്രകടനങ്ങള്‍ക്കും പുറാട്ടുകള്‍ക്കും മുഖത്ത് കണ്ണാമ്പാള വച്ചു കെട്ടും. പാളയില്‍ സ്‌തോഭജനകങ്ങളായ (മുഖ)രൂപങ്ങള്‍ കുറിച്ചിരിക്കും. കരി, ചുവന്നകല്ല് തുടങ്ങിയവ അരച്ച ചാന്താണ് പാളയില്‍ എഴുതുവാന്‍ ഉപയോഗിക്കുക.
കണ്ണാടിബിംബം
ദേവപ്രതിഷ്ഠക്ക് ഉപയോഗിക്കുന്ന പ്രത്യേകതരം ബിംബം. ദേവതയുടെ രൂപം വെളിപ്പെടുത്തുന്നതല്ല കണ്ണാടിബിംബം. ശിലകൊണ്ടോ, ലോഹംകൊണ്ടോ ഉണ്ടാക്കാം. വാല്‍ക്കണ്ണാടിയുടെ ആകൃതിയിലായിരിക്കും അത്. മൂന്ന് വൃത്തങ്ങളും കീഴെവാലും ഉണ്ടാകും. എല്ലാ ദേവന്മാര്‍ക്കും കണ്ണാടിബിംബം പതിവുണ്ട്. ദുര്‍ഗ, ഭദ്രകാളി തുടങ്ങി സ്ത്രീദേവതകള്‍ക്ക് കണ്ണാടിബിംബം വിശേഷമാണ്.
കണ്ണാടിപ്പായ
ഗോത്രവര്‍ഗക്കാര്‍ ഉണ്ടാക്കുന്ന ഒരുതരം പായ. മുള, ഈറ്റ എന്നിവകൊണ്ട് നിര്‍മ്മിക്കുന്ന നേരിയതും ഭംഗിയുള്ളതുമായ പായയാണ് കണ്ണാടിപ്പായ. ഇടുക്കിജില്ലയിലെ ഊരാളിമാര്‍ക്കിടയില്‍ ഇത്തരം ഈറ്റപ്പണ്ണികള്‍ ചെയ്യുന്നവരുണ്ട്.
കണ്ഠാകര്‍ണന്‍
ശ്രീമഹാദേവന്റെ കണ്ഠത്തില്‍ ജനിച്ച് കര്‍ണത്തിലൂടെ പുറത്തുവന്ന ദേവത. പിതാവായ മഹാദേവന് പിടിപെട്ട വസൂരി തടവി സുഖപ്പെടുത്തുവാനാണ് കണ്ഠാകര്‍ണന്‍ സൃഷ്ടിക്കപ്പെട്ടതെന്നാണ് പുരാവൃത്തം. കണ്ഠാകര്‍ണന്‍ (ഘണ്ടാകര്‍ണന്‍) ഒരു മന്ത്രമൂര്‍ത്തിയാണ്. പല മന്ത്രവാദികളും കണ്ഠാകര്‍ണന്റെ ഉപാസകരാണ്. പാരമ്പര്യമന്ത്രവാദികള്‍ക്കിടയില്‍ കണ്ഠാകര്‍ണസ്‌തോത്രങ്ങളും മന്ത്രങ്ങളും അറിയുന്നവരുമുണ്ട്. ഉത്തരകേരളത്തില്‍ കണ്ഠാകര്‍ണന്റെ തെയ്യം…
കണ്ടകശ്ശനി
ശനിയുടെ പിഴയുള്ള കാലങ്ങളിലൊന്ന്. ജന്മക്കൂറിന്റെ നാല്, ഏഴ്, പത്ത് എന്നീ കേന്ദ്രഭാവങ്ങളില്‍ ചരാല്‍ ശനി വരുന്ന കാലമാണ് കണ്ടകശ്ശനി. വളരെ കഷ്ടതകള്‍ അനുഭവിക്കേണ്ടിവരുന്ന കാലമാണിതെന്നാണ് ജ്യോതിഷശാസ്ത്രം വിധിക്കുന്നത്. ഏഴരശ്ശനി, അഷ്ടമശ്ശനി (ജന്മക്കൂറിന്റെ എട്ടാം രാശിയില്‍ ശനിസഞ്ചരിക്കുന്ന കാലം) എന്നിവയെപ്പോലെ കണ്ടകശ്ശനിയും ദോഷം…
കച്ചകെട്ട്
പയറ്റുവിദ്യക്കാരും അഭ്യാസികളും കലാപ്രകടനം ചെയ്യുന്നവരും മറ്റും ശരീരലാഘവം വരുത്തുന്നതിനുവേണ്ടി ചെയ്യുന്ന ഒരു സമ്പ്രദായം. 'കച്ച' എന്നതിന് 'കട്ടിത്തുണി' എന്നാണര്‍ത്ഥം. വീതികുറഞ്ഞതും വളരെ നീളമുള്ളതുമായ ഒരുതരം പരുക്കന്‍ തുണിയാണ് കച്ചകെട്ടുവാന്‍ ഉപയോഗിക്കുന്നത്. എട്ടുമുഴം മുതല്‍ പതിമ്മൂന്ന് മുഴംവരെ നീളവും ഒരു ചാണ്‍ വീതിയുമുണ്ട്.…
കങ്ങാണി
ആദ്യമായി കതിര്‍ക്കറ്റ കാഴ്ചവയ്ക്കല്‍. മുഹൂര്‍ത്തം നോക്കിയാണ് കൊയ്ത്ത് ആരംഭിക്കുക. കുളിച്ച് അലക്കിയ വസ്ത്രം ധരിച്ച്, നിലവിളക്കുമായി വയലില്‍ച്ചെന്ന് 'പൊലി' വിളിച്ചുകൊണ്ടാണ് വിളവെടുപ്പ് ആരംഭിക്കുന്നത്. ആദ്യമായി കൊയ്ത്തിനിറങ്ങുമ്പോള്‍ അരിവാളോടൊപ്പം കാഞ്ഞിരത്തിന്റെ ഇലകളും കൂട്ടിപ്പിടിക്കും. ആദ്യം അരിഞ്ഞെടുത്ത നെല്‍ക്കറ്റ ദീപത്തിനുമുന്നില്‍ വച്ച് പൊലിക്കും. അത്…
കട്ടയടി
തിരുവിതാംകൂര്‍ പ്രദേശത്ത് നിലവിലുണ്ടായിരുന്ന ഒരു വിനോദം. കന്നുകാലികളെ മേയ്ക്കുന്ന പുലയരും മറ്റുമാണ് കട്ടയടിയില്‍ ഏര്‍പ്പെട്ടിരുന്നത്. പന്തുകളിപോലെയാണ് അതിന്റെ രീതി. പനന്തേങ്ങ (കരിമ്പനയുടെ കായ്) യാണ് പന്തിനുപകരം ഉപയോഗിക്കുക. ആളുകള്‍ രണ്ടുചേരിയായി പിരിഞ്ഞു നിന്ന് പനന്തേങ്ങ അങ്ങോട്ടുമിങ്ങോട്ടും അടിച്ചുകളിക്കും.
കണിയാന്‍
ജ്യോതിഷം, മന്ത്രവാദം എന്നീപാരമ്പര്യമുള്ള സമുദായക്കാരാണ് കണിയാന്മാര്‍. ഇവര്‍ കണിശന്‍, ഗണകന്‍, കണിയാര്‍, പണിക്കര്‍, ഗുരുക്കള്‍, കളരിപ്പണിക്കര്‍ എന്നീ പേരുകളിലും അറിയപ്പെടുന്നു. 'കണി' എന്നും വിളിക്കുമായിരുന്നു. സംഘകാലകൃതികളില്‍ കണിയാന്മാരെക്കുറിച്ച് പരാമര്‍ശമുണ്ട്.
കണി
വിഷുക്കണി. മേടമാസം ഒന്നാംതീയതി സൂര്യോദയത്തിനു മുന്‍പ് വിളക്കും മംഗള വസ്തുക്കളും വിഗ്രഹവും മറ്റും കണികാണുന്ന പതിവുണ്ട്. ശകുനം; നിമിത്തം ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍ ദീപമോ, മംഗളവസ്തുക്കളോ കണികാണുന്നവരുണ്ട്. യാത്രാരംഭത്തിലും 'കണി'നോക്കും. ശുഭശകുനത്തിന് 'നല്ലകണി' എന്നാണ് പറയുക.
