Archives for October, 2017 - Page 318
ആഴ്ചവ്രതം
ആഴ്ചയിലെ ഓരോ ദിവസവും എടുക്കുന്ന വ്രതം. ഓരോ ആഴ്ചയ്ക്കും ഓരോ ദേവന്‍മാരുണ്ട്. ഇവരുടെ പ്രീതിക്കുവേണ്ടി അനുഷ്ഠിക്കുന്നതാണ് ആ പേരിലുള്ള വ്രതം. ഞായറാഴ്ച : ആദിത്യന്‍, സൂര്യന്‍ തിങ്കളാഴ്ച : പാര്‍വതി, പരമേശ്വരന്‍, സുബ്രഹ്മണ്യന്‍ ചൊവ്വാഴ്ച : കാളി, ദുര്‍ഗ്ഗ ബുധനാഴ്ച :…
ആളങ്കം
ആളങ്കം കോഴിയങ്കം, പുലിയങ്കം തുടങ്ങി പല അങ്കങ്ങളുമുണ്ടായിരുന്നു. പടവീരന്‍മാരോ അങ്കച്ചേകോന്‍മാരോ തമ്മില്‍ നടത്തുന്നതാണ് ആളങ്കം. പഴയ മലബാറില്‍ വടക്കന്‍പാട്ടുകളില്‍ അങ്കം വെട്ട് പ്രതിപാദിക്കുന്നു.
ആശൗചം
സ്ത്രീകള്‍ക്കാണ് പണ്ട് കൂടുതലും ആശൗചം എന്ന ശുദ്ധികര്‍മം കൂടുതലും നിശ്ചയിച്ചിരുന്നത്. ജനനമരണാദികള്‍ കൊണ്ട് പൊതുവേയും തീണ്ടാരി, പ്രസവം എന്നിവകൊണ്ട് സ്ത്രീകള്‍ക്ക് ആശൗചമുണ്ട്. പുലയ്ക്ക് വാലായ്മയെക്കാള്‍ അശുദ്ധിയുണ്ട്. ആശൗചകാലത്ത് ക്ഷേത്രത്തിലോ കാവിലോ പോകരുത്. ആശൗചം നീങ്ങാന്‍ മാറ്റടുത്തുകുളി (മണ്ണാത്തിമാറ്റ്) യും പുണ്യാഹവും വേണമായിരുന്നു.
ആശാരിക്കോല്
ആശാരിമാര്‍ ഉപയോഗിക്കുന്ന അളവുകോലാണ് മുഴക്കോല്‍. പണ്ട് ഈ കോല്‍ എടുത്തേ മൂത്താശാരിമാര്‍ പുറത്തിറങ്ങൂ. അവരെ തിരിച്ചറിയുന്നതിനുള്ള ചിഹ്‌നം കൂടിയായിരുന്നു ഇത്. പഴയ സാമുദായികവ്യവസ്ഥയില്‍ ആശാരിമാര്‍ 'തീണ്ടുന്ന'വരാണെങ്കില്‍ മുഴക്കോല്‍ കൈയിലുണ്ടെങ്കില്‍ തീണ്ടലിന്റെ ദൂരം കുറയുമത്രെ.
ആശാരി
ഐങ്കുടി കമ്മാളരില്‍പ്പെട്ട ഒരുവിഭാഗത്തെയാണ് ആശാരി എന്നുവിളിക്കുന്നത്. വിശ്വകര്‍മ്മികളെന്നും വിളിക്കും. വിശ്വകര്‍മ്മാവിന്റെ (ബ്രഹ്മാവിന്റെ) അഞ്ചുമുഖങ്ങളില്‍നിന്ന് ജനിച്ച ഋഷിമാരില്‍ ഒരാളായ മയനില്‍ നിന്ന് ജനിച്ചവരാണ് എന്നാണ് സങ്കല്പം. വിശ്വബ്രാഹ്മണരാണ് ആശാരിമാര്‍ എന്ന് ഒരു വിശ്വാസമുണ്ട്. മരപ്പണി ചെയ്യുന്നവരെ തച്ചന്‍ എന്നു പറയുന്നു. 'ആചാരി'യാണ് പിന്നീട്…
ആവേദകന്‍
പഠനത്തിനോ ഗവേഷണത്തിനോ ആവശ്യമായ വസ്തുതകള്‍ പഠിതാക്കള്‍ക്കോ അന്വേഷകര്‍ക്കോ പറഞ്ഞുകൊടുക്കുന്നയാളാണ് ആവേദകന്‍. പുസ്തകവിജ്ഞാനത്തെ മാത്രം ആശ്രയിക്കാത്ത പഠനങ്ങള്‍ക്കാണ് ആവേദകന്‍ കൂടുതലും ആവശ്യമായി വരുന്നത്.
ആവണിഅവിട്ടം
തമിഴ് ബ്രാഹ്മണരായ പട്ടന്മാരുടെ അനുഷ്ഠാനം. ആവണിമാസത്തിലെ അവിട്ടവും പൗര്‍ണമിയും കൂടിവരുന്ന നാളിലാണിത്. പൗര്‍ണമിക്കാണ് കൂടുതല്‍ പ്രാധാന്യം. ഉപാകര്‍മം അതിന്റെ ഭാഗമാണ്. തര്‍പ്പണം, ഹോമം, മന്ത്രജപം എന്നിവയെല്ലാമുണ്ടാകും. വാധ്യാരുടെ കാര്‍മ്മികത്വത്തില്‍ സമൂഹമഠത്തില്‍ വച്ചായിരിക്കും. പിറ്റേന്ന് ഓരോരുത്തരും ആയിരത്തിയെട്ട് ഉരു ഗായത്രിമന്ത്രം ജപിക്കണം.
ആവണപ്പലക
അവണപ്പലക എന്നും പറയാറുണ്ട്. ഇരിക്കാന്‍ ഉപയോഗിക്കുന്ന വാലുള്ള പലക. പ്ലാവിന്റെ തടികൊണ്ടാണ് സാധാരണ ഉണ്ടാക്കാറ്. ഇതിന്റെ പുറവും വാലും ആമയുടെ ശില്പവേലകൊണ്ട് മോടിപിടിപ്പിക്കും.
ആലുവിളക്ക്
കവരവിളക്ക്. കാലുകളും തട്ടുകളുമുള്ള നിലവിളക്ക്. സാധാരണ മൂന്ന് കവരമുള്ള ആലുവിളക്കുകളാണ് ക്ഷേത്രങ്ങളില്‍ ഉപയോഗിക്കുന്നത്.
ആലിത്തെയ്യം
വലിയ മാന്ത്രികനായിരുന്ന ആലി എന്ന മാപ്പിള മരണാനന്തരം ഒരു തെയ്യമായി മാറിയെന്നാണ് വിശ്വാസം.
