Archives for October, 2017 - Page 319

ആലവട്ടം

മയില്‍പ്പീലി, വര്‍ണ്ണത്തകിട്, തടിച്ച കാഡ്‌ബോര്‍ഡ് മുതലായവ ഉപയോഗിച്ചുണ്ടാക്കുന്ന വൃത്താകൃതിയിലുള്ള ഒരുതരം അലങ്കാരവസ്തു. ചുറ്റിലും പീലി ചൂടിയിരിക്കും. ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങളിലും ആലവട്ടം ചാര്‍ത്താറുണ്ട്. രാജകീയമായ വിശറിയാണ് ആലവട്ടം.
Continue Reading

ആരോമലുണ്ണി

ആറ്റുംമണമ്മേലെ കുഞ്ഞിരാമന്റെയും ഉണ്ണിയാര്‍ച്ചയുടെയും മകനും ആരോമല്‍ച്ചേകവരുടെ മരുമകനുമാണ് ആരോമലുണ്ണി. പുത്തൂരം പാട്ടിലെ വീരോജ്വലമായ ഒരു ഏടാണ് ആരോമലിന്റെ കഥ. ആരോമലുണ്ണിയാണ് അമ്മാവന്റെ കൊലയ്ക്കു പകരം വീട്ടി ചന്തുവിന്റെ തലയെടുത്തത്.
Continue Reading

ആരിയഭാഗവതി

ഒരു മരക്കല ദേവത. അന്നപൂര്‍ണേശ്വരിയോടൊപ്പം ആരിയര്‍ നാട്ടില്‍ നിന്ന് മലയാളത്തില്‍ വന്നു ചേര്‍ന്നുവെന്നാണ് പുരാവൃത്തം. പുലയര്‍ ഈ ദേവതയുടെ തെയ്യം കെട്ടിയാടാറുണ്ട്.
Continue Reading

ആയിരവില്ലി

'വില്ലിസഞ്ചയം' എന്നു പറയാവുന്ന വിധത്തില്‍ ആയിരവില്ലി, കരിവില്ലി, പൂവില്ലി എന്നിങ്ങനെ അനേകം ദേവതകളുണ്ട്. വനദേവതയാണ് പ്രധാനമായി. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വനപ്രദേശങ്ങളില്‍ വസിക്കുന്ന കാണിക്കാരും ആയിരവല്ലിയെ ആരാധിക്കുന്നു.
Continue Reading

ആയിരത്തിരി

ബ്രാഹ്മണരുടെ വേളിയില്‍ ആയിരം തിരിയിട്ട് കത്തിച്ച ഒരു ദീപത്തട്ട് വധുവിനെ ഉഴിയുന്ന ചടങ്ങുണ്ട്. അതിനുവേണ്ടി മാത്രമാണ് ഇതുപയോഗിക്കുന്നത്.
Continue Reading

ആമാട

നേന്ത്രക്കായ വൃത്തത്തില്‍ മുറിച്ച് വറുത്ത ഉപ്പേരി. ധനുമാസത്തിലെ ആതിരാഘോഷത്തിന് ആമാട വേണം. പഴയൊരു സ്വര്‍ണ്ണനാണയത്തിനു 'ആമാട' എന്നു പേരുണ്ട്. ഇതിട്ടു വയ്ക്കുന്ന പെട്ടിക്ക് ആമാടപ്പെട്ടി എന്നും പറയാറുണ്ട്.
Continue Reading