Archives for October, 2017 - Page 317
ഇത്തിള്‍പ്രയോഗം
ഔഷധങ്ങളെ മുന്‍നിറുത്തിയുള്ള മാന്ത്രികവിദ്യയിലെ ഒരുവിധി. മരത്തിന്‍മേല്‍ കിളിര്‍ത്തുണ്ടാകുന്നതും പല രോഗങ്ങള്‍ക്കും ഔഷധമായി ഉപയോഗിക്കുന്നതുമായ സസ്യമാണ് ഇത്തിള്‍. ഇത്തിക്കണ്ണി എന്നും പറയും. അശ്വതിനാള്‍ അരയാലിന്‍മേലുള്ള ഇത്തിള്‍ പറിച്ച് പാലിലരച്ച് കുടിച്ചാല്‍ കുതിരയോളം ബലവും വേഗവുമുണ്ടാകുമത്രെ. രോഹിണിനാള്‍ പുളിമേലുള്ള ഇത്തിള്‍ പറിച്ച് കൈയില്‍ കെട്ടുകയോ…
ഇതിഹാസം
കഥായുക്തമായ പൂര്‍വ്വചരിത്രം. ധര്‍മ്മാര്‍ത്ഥകാമമോക്ഷാദികളെ ഉപദേശിക്കുന്നത്. മഹാഭാരതവും രാമായണവും ഭാരതത്തിന്റെ ഇതിഹാസങ്ങളാണ്. ഇതിഹാസകൃതികളുടെ സ്വാധീനം ആ ദേശത്തെ സാഹിത്യം, കലകള്‍, സംസ്‌കാരം, ആരാധന തുടങ്ങിയ ജീവിതത്തിന്റെ സമസ്തമേഖലകളിലും ഉണ്ടാകും.
ഇട്ടിക്കണ്ടപ്പന്‍
പാനേങ്കളിയിലെ കഥാപാത്രം. എല്ലാറ്റിനും തടസ്‌സവാദമുന്നയിക്കുന്ന കണ്ടപ്പന്‍ ഒരു ജളപ്രഭുവിന്റെ സ്വഭാവം വെളിപ്പെടുത്തുന്നു. കറുത്ത പാന്റും കോട്ടും മുഖംമൂടിയും തൊപ്പിയുമൊക്കെയാണ് വേഷം.
ഇടയ്ക്ക
ഒരു ചര്‍മവാദ്യം. പഞ്ചവാദ്യങ്ങളില്‍ ഒന്ന്. ക്ഷേത്രങ്ങളില്‍ കൊട്ടിപ്പാടി സേവയ്ക്ക് ഉപയോഗിക്കുന്നത്. നൂലുണ്ടകള്‍ തൂക്കിയിട്ടിരിക്കുന്നത് ഇടയ്ക്കയുടെ ഒരു ലക്ഷണമാണ്.
ഇടങ്ങഴി
നാലുനാഴി ചേര്‍ന്ന ഒരളവ്. ധാന്യം അളക്കാന്‍ മരംകൊണ്ട് കുഴിച്ചുണ്ടാക്കുന്നതാണ് 'ഇടങ്ങഴി'. ചിലേടത്ത് 'ചങ്ങഴി' എന്നുപറയും. സംസ്‌കൃതത്തില്‍ 'പ്രസ്ഥം' എന്നാണ് പറയുന്നത്.
ആര്‍പ്പുവിളി
പലരുടെയും ഒന്നിച്ചുള്ള ആഹ്ലാദശബ്ദമാണ് ആര്‍പ്പുവിളി. ബ്രാഹ്മണരുടെ വേളിക്ക് പുരുഷന്‍മാര്‍ ആര്‍പ്പുവിളിക്കും. കുട്ടി ജനിക്കുന്ന വേളയിലും ഇതുചെയ്യാറുണ്ട്. പല തരത്തിലുള്ള ആര്‍പ്പുവിളികളുണ്ട്. ആധുനിക കാലത്തെ ആര്‍പ്പുവിളികള്‍ക്ക് വേറേ സ്വഭാവമാണ്.
ആര്‍ത്തവം
സ്ത്രീകള്‍ക്കുണ്ടാകുന്ന മാസമുറ. ആര്‍ത്തവകാലം അശുദ്ധി പാലിക്കുകയെന്ന ആചാരം മിക്ക സമൂഹങ്ങളിലുമുണ്ട്. പാപഫലമാണ് ആര്‍ത്തവം എന്നാണ് സങ്കല്പം. ആചാര്യസ്ഥാനത്തിരുന്ന വിശ്വരൂപന്റെ ശിരസ്‌സ് മുറിച്ചുകളഞ്ഞ ബ്രഹ്മഹത്യാപാപം നാലായി വിഭജിച്ച് ഭൂമി, ജലം, വൃക്ഷങ്ങള്‍, സ്ത്രീകള്‍ എന്നിവയ്ക്കായി ദേവേന്ദ്രന്‍ സമര്‍പ്പിച്ചു എന്നാണ് ശ്രീമദ്ഭാഗവതം ഷഷ്ടസ്‌കന്ധത്തില്‍ പറയുന്നത്.…
ആറാട്ട്
ക്ഷേത്രോത്‌സവങ്ങളുടെ സമാപനച്ചടങ്ങാണിത്. തിടമ്പ് (വിഗ്രഹം) എഴുന്നള്ളിച്ച് ആറാട്ടുകടവില്‍ചെന്ന് ചിലകര്‍മ്മങ്ങള്‍ ചെയ്ത് വിഗ്രഹത്തെ സ്‌നാനംചെയ്യിക്കുന്നു. മിക്ക ക്ഷേത്രങ്ങളിലും ഒഴിച്ചുകൂടാനാവാത്ത ചടങ്ങ്.
ആറന്മുളക്കണ്ണാടി
വളരെ അപൂര്‍വമായ ഒരു ലോഹക്കണ്ണാടി. കേരളത്തില്‍ മാത്രം കാണപ്പെടുന്നു. വെള്ളോടുപോലുള്ള ചില പ്രത്യേക ലോഹങ്ങള്‍ മൂശയിലുരുക്കി വാര്‍ത്തുണ്ടാക്കുന്നത്. ഇതിന്റെ നിര്‍മ്മാണവൈദദ്ധ്യം ആറന്മുളയിലെ രണ്ടു മൂന്ന് കുടുംബക്കാര്‍ക്കുമാത്രമേ അറിയൂ. ലോകപൈതൃക പട്ടികയില്‍ വന്നിട്ടുള്ളതാണ് ഇത്.
ആറടിയന്തരം
ബ്രാഹ്മണരുടെ ജീവിതവുമായി ബന്ധപ്പെട്ടതാണ് ആറടിയന്തരം. സദ്യയോടുകൂടി നടത്തുന്ന മുഖ്യമായ ആറ് അടിയന്തരങ്ങളുണ്ട്-ചോറൂണ്, ഉപനയനം, സമാവര്‍ത്തനം, വേളി, പിണ്ഡം, മാസം എന്നിവ. കേരളബ്രാഹ്മണരാണ് ആറടിയന്തരവും നടത്തുന്നത്.
