Archives for October, 2017 - Page 316
ഈറ്റവേല
മുള (ഈറ്റ), ഓട, ചൂരല്‍ മുതലായവ കൊണ്ട് കൊട്ട, വട്ടി, മുറം, തടുപ്പ, കുട്ട തുടങ്ങിയവ ഉണ്ടാക്കുന്ന കൈത്തൊഴില്‍. പാക്കനാരുടെ വംശപരമ്പരയില്‍പ്പെട്ട പറയര്‍ ഇന്നും ഇതു ചെയ്യുന്നു.
ഈറ്റപ്പുര
ഗോത്രവര്‍ഗ്ഗക്കാരുടെ ഒരു ഉപഗൃഹം. തീണ്ടാരിയായാലും പ്രസവിച്ചാലും വസിക്കേണ്ട പുര.
ഈഴാറ
ത്യശൂര്‍, പാലക്കാട് ജില്ലകളില്‍ ഉപയോഗിക്കുന്ന ചര്‍മ്മവാദ്യം. പ്ലാവുകൊണ്ടാണ് ഇതിന്റെ കുറ്റി നിര്‍മ്മിച്ചിട്ടുള്ളത്. മുണ്ടിയന്‍ പാട്ട്, ചാത്തന്‍കളം എന്നിവയ്ക്ക് ഇത് ഉപയോഗിക്കും.
ഈശാനയക്ഷി
ജനിച്ച് ഒമ്പതാം മാസത്തില്‍ ശിശുവിനെ ബാധിക്കുന്നതെന്നു കരുതുന്ന ദേവത. പനി, വയര്‍വീക്കം, ശരീരം മെലിയല്‍, മൂത്രം ചുവക്കല്‍ എന്നിവയാണ് ലക്ഷണങ്ങള്‍.
ഈതിബാധകള്‍
cനാട്ടിലുണ്ടാകുന്ന കഷ്ടത, ദാരിദ്ര്യം, രോഗം തുടങ്ങിയ ആപത്തുകള്‍. അതിവൃഷ്ടി, അനാവൃഷ്ടി, ശലഭങ്ങള്‍, എലികള്‍, കിളികള്‍, ശത്രുസൈന്യം തുടങ്ങിയവയാല്‍ നാശം. ഈതിബാധകളും പകര്‍ച്ചവ്യാധികളും ദാരിദ്ര്യവും ഉണ്ടാക്കുന്നത് ചില ദുര്‍ദേവതകളാണെന്നായിരുന്നു പ്രാചീന വിശ്വാസം.
ഇല്ലംനിറ
ഭവനങ്ങളില്‍ പുത്തന്‍നെല്‍ക്കതിരുകള്‍ കയറ്റിവച്ച് പൂജിച്ച്, വീടും പരിസരവും കതിരുകള്‍ കൊണ്ട് അലങ്കരിക്കുന്ന ഒരു അനുഷ്ഠാനം. കര്‍ക്കടകമാസത്തില്‍ മുഹൂര്‍ത്തം നോക്കിചെയ്യുന്നു.
ഇല്ലത്തമ്മ
അന്തര്‍ജനം. നമ്പൂതിരി സ്ത്രികള്‍. ഇല്ലത്തമ്മാറ് (ഇല്ലത്തമ്മമാര്‍). 'ഇല്ലത്തമ്മ കുളിച്ചുവരുമ്പം എന്നു കടംകഥ).
ഇലക്കറികള്‍
കറിവയ്ക്കാന്‍ ഉപയോഗിക്കുന്ന ഇലകള്‍. ചീര, തകര, ചേനത്തണ്ട്, താള്. കുമ്പളം, മത്തന്‍, ഉഴുന്ന്, പയറ്, ആനത്തുവ്വ, നെയ്യുണ്ണി, കൊടുത്ത, ചേമ്പ്, പറങ്കി, മുരിങ്ങ, ചികൃമാണി (അടുക്കളച്ചീര, കൈപ്പ (പാവല്‍) തുടങ്ങിയ ചെടികളുടെ ഇലകള്‍ കറിവയ്ക്കും. പോഷകമൂല്യവും ഔഷധഗുണവും ഇതിനുണ്ട്. ഇലക്കറിക്ക് ചപ്പിലക്കറി…
ഇരുളര്‍
അട്ടപ്പാടി താഴ്‌വരയിലെ ഒരു ആദിവാസി വിഭാഗം. കറുത്ത നിറമുള്ളവരായതിനാലാകണം ഈ പേര്. ഇവര്‍ക്കിടയില്‍ അഞ്ചുഗോത്രങ്ങളുണ്ട്. എല്ലാരും മരുമക്കത്തായികളാണ്.
ഇന്ദ്രയക്ഷി
ശിശുക്കളെ ബാധിക്കുന്ന ഒരു ദേവത. കുട്ടി ജനിച്ചു നാലാംമാസത്തിലാണത്രെ ഇന്ദ്രയക്ഷി ബാധിക്കുന്നത്. മൂഴക്കരിവച്ച് മാതാവിന്റെ മുലപ്പാലില്‍ കുഴച്ച് പന്ത്രണ്ടു തിരിവെച്ച് പ്‌ളാവിന്‍കീഴിലിരുന്ന് ബലകൊടുത്താല്‍ ഈ ബാധ ഒഴിയുമത്രെ. കുട്ടി മുലകുടിക്കാതിരിക്കുക, കണ്ണടയ്ക്കുക, ശരീരം ചുവക്കുക എന്നിവയാണ് ലക്ഷണങ്ങള്‍.
