Archives for October, 2017 - Page 321

ആണ്ടിയാട്ടം

ആണ്ടിപ്പണ്ടാരങ്ങളുടെ 'കാവടിയെടുത്തുള്ള നൃത്തം. മകരത്തിലെ തൈപ്പൂയത്തിന് സുബ്രഹ്മണ്യക്ഷേത്രങ്ങളില്‍ ആണ്ടിയാട്ടം നടക്കാറുണ്ട്.
Continue Reading

ആണ്ടികള്‍

പരദേശികളായ സുബ്രഹ്മണ്യഭക്തര്‍. ആണ്ടികളുടെ കേന്ദ്രം പഴനിയാണ്. അവരെ 'പഴനിയാണ്ടികള്‍’ എന്നുപറയും. പണ്ടാരങ്ങള്‍ എന്നും വിളിക്കും. പാലക്കാട് ഇവരെ കാണാം.
Continue Reading

ആട്ടക്കളം

കര്‍ഷകരുടെ ഒരു വിനോദകല. കൊയ്ത്തുകാലത്ത് ഉത്തരകേരളത്തില്‍ നടത്തുന്നത്. പത്തോ പതിനഞ്ചോ ആളുകള്‍ പങ്കെടുക്കും. ഇരുചേരിയായി തിരിഞ്ഞാണ് ഈ മത്‌സരക്കളി.
Continue Reading

ആടിവേടന്‍

ആടി (കര്‍ക്കടകം) മാസത്തില്‍ വീടുകള്‍തോറും ചെന്ന് കൊട്ടിപ്പാടി ആടുന്ന ചില തെയ്യങ്ങളുണ്ട്. അതിലൊന്നാണ് വേടന്‍തെയ്യം. മലയരയസമുദായക്കാരാണ് ഇത് കെട്ടിയാടുന്നത്.
Continue Reading

ആടിയറുതി

കര്‍ക്കടകമാസം അവസാനിക്കുന്ന സംക്രമദിവസം വൈകിട്ട് ചേട്ടയെ അകറ്റുന്നുവെന്ന സങ്കല്പത്തില്‍ നടത്തുന്ന ചടങ്ങ്. ഒരു പഴയ മുറത്തില്‍ അടിക്കാട്ടം, തീക്കൊള്ളി, മാറാല, ഓലത്തുരുമ്പ് തുടങ്ങിയവയിട്ട് അതിന്‍മേല്‍ ഒരു തിരി കത്തിച്ചുവച്ച് ഇങ്ങനെ ചൊല്ലും: 'നഞ്ചുംപിഞ്ചും പുറകേപോ ആവണിമാസമകത്തേ വാ' തുടര്‍ന്ന് പറമ്പിനുവെളിയില്‍ കൊണ്ടുപോയി…
Continue Reading

ആടിപതിനെട്ട്‌

വയനാട്ടിലെ കവര നായ്ക്കര്‍ (എരമക്കാര്‍) എന്ന സമുദായക്കാരുടെയിടയില്‍ പിതൃതൃപ്തിക്കുവേണ്ടി ചെയ്യുന്ന ഒരു കര്‍മ്മം.
Continue Reading

ആടല്‍പ്പറ്റ്‌

തോല്‍പ്പാവക്കൂത്തിന്റെ ആട്ടപ്രകാരങ്ങളും പ്രസക്തവിവരങ്ങളും വ്യാഖ്യാനവും ഗദ്യത്തിന്റെ അര്‍ത്ഥവും എഴുതിയിട്ടുള്ള ഗ്രന്ഥങ്ങള്‍.
Continue Reading

ആചാരവെടി

ആചാരം എന്ന നിലയിലുള്ള വെടി. അനുഷ്ഠാനം, ആദരം എന്നിവയെ പുരസ്‌കരിച്ച് പണ്ട് തമ്പുരാക്കന്‍മാരുടെ അരിയിട്ടുവാഴ്ച, പള്ളിക്കെട്ട് തുടങ്ങിയ മംഗളകര്‍മ്മങ്ങള്‍ക്കെല്ലാം ആചാരവെടി മുഴക്കുമായിരുന്നു. സ്ഥാനവലിപ്പത്തിനനുസരിച്ചാണ് ആചാരവെടികളുടെ എണ്ണം. തിരുവിതാംകൂര്‍ രാജാവിന് ഇത്രവെടി, കൊച്ചി രാജാവിന് ഇത്രവെടി എന്നിങ്ങനെ.
Continue Reading