Archives for October, 2017 - Page 323
അറുകൊലവാക്ക്
അമാനുഷമായ പ്രേരണകൊണ്ടെന്ന വണ്ണം അറിയാതെ പറഞ്ഞുപോകുന്ന ശാപവാക്കുകള്‍.
അറുകൊല
ദുര്‍മരണത്തെുടര്‍ന്ന് സദ്ഗതികിട്ടാതെ അലയുന്ന ആത്മാക്കള്‍. ഇവര്‍ ആരുടെയെങ്കിലും ദേഹത്തുകയറിയാല്‍ ഇറങ്ങപ്പോകാന്‍ പാടാണെന്നാണ് വിശ്വാസം. ദുര്‍മന്ത്രവാദികള്‍ക്കേ പിന്നെ അതൊഴിപ്പിക്കാനാകൂ.
അറബിക്കഥകള്‍
പേര്‍ഷ്യന്‍ ഭാഷയിലുണ്ടായ കഥാസമുച്ചയം. കടല്‍സഞ്ചാരികളായ കച്ചവടക്കാര്‍ മുഖേനയാണ് അറബിക്കഥകള്‍ ലോകമെങ്ങും പ്രചരിച്ചത്. 'ആയിരത്തൊന്ന് രാവുകള്‍' എന്ന പേരില്‍ മലയാളത്തിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അറബനക്കളി
മുസ്‌ളീങ്ങളുടെയിടയില്‍ നിലവിലുള്ള കലാപ്രകടനം. അറബന എന്ന വാദ്യം ഉപയോഗിക്കുന്നതുകൊണ്ടാണ് ഈ പേര്. അറബനമുട്ട് എന്നും പറയും.
അറബന
മാപ്പിളമാര്‍ ഉപയോഗിക്കുന്ന ഒരു വാദ്യോപകരണം. കുത്ത് റാത്തീബ്, കളിമുട്ട് (അറബനമുട്ട്) എന്നിവയ്ക്കാണ് ഈ തുകല്‍വാദ്യം ഉപയോഗിക്കുന്നത്.
അറപ്പുകൈ
കേരളത്തിലെ ഒരു കളരിപ്പയറ്റ് സമ്പ്രദായം.
അറ
ദേവതാസങ്കേതമായ പള്ളിയറ. ഗ്രാമീണദേവതകളുടെ ആരാധനാലയങ്ങളായ ശ്രീകോവിലുകളാണ് അറ. നെല്ലും മറ്റുംസൂക്ഷിക്കുന്ന മരക്കൂടുകള്‍ക്കോ അകങ്ങള്‍ക്കോ 'അറ' എന്നുപറയും.
അളിയദക്ഷിണ
ഉത്തരകേരളത്തില്‍ ബ്രാഹ്മണര്‍ക്കിടയില്‍ വിവാഹത്തിന് സഹോദരിമാരുടെ ഭര്ത്താക്കന്മാര്ക്ക് നല്കുന്ന ദക്ഷിണ.
അസ്ഥിസഞ്ചയനം
സഞ്ചയനക്രിയ. അസ്ഥികള്‍ സംഭരിച്ച് സംസ്‌കരിക്കുന്ന കര്‍മ്മം. മരിച്ച് നാലാം ദിവസമാണ് അസ്ഥിസഞ്ചയനത്തിന് വിധിക്കപ്പെട്ടിട്ടുള്ളത്. അഞ്ചാംദിവസവും ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും പിണ്ഡകര്‍ത്താക്കളുടെ പിറന്നാള്‍ ദിവസവും സഞ്ചയനം നടത്താറില്ല. ശ്മശാനത്തില്‍ അസ്ഥികള്‍ കൊടിലുകൊണ്ട് പെറുക്കിയെടുത്ത്, ശുദ്ധീകരിച്ച് മണ്‍പാത്രത്തിലാക്കി പുണ്യതീര്‍ത്ഥങ്ങളില്‍ ഒഴുക്കും. അസ്ഥികള്‍ നീക്കം ചെയ്താല്‍ കുഴിമൂടും.…
അസുരാളന്‍
വണ്ണാന്‍ സമുദായക്കാര്‍ കെട്ടിയാടുന്ന ഒരു തെയ്യം.
