Archives for October, 2017 - Page 322
ആചാരവിളക്ക്
വെളിച്ചത്തിന്റെ ആവശ്യമില്ലെങ്കിലും ആചാരം പ്രമാണിച്ച് കത്തിച്ചുവയ്ക്കുന്ന ദീപം. മംഗളകര്‍മ്മങ്ങള്‍ക്കും അനുഷ്ഠാനച്ചടങ്ങുകള്‍ക്കും പകലാണെങ്കിലും ചെറിയൊരു നിലവിളക്കെങ്കിലും എണ്ണ നിറച്ചു കത്തിക്കുന്ന പതിവുണ്ട്.
ആചാരവടി
ആചാരം പ്രമാണിച്ച് കൈയിലെടുക്കുന്ന വടി. ആചാരപ്പെട്ടവരെ തിരിച്ചറിയാനുള്ള ഒരു ചിഹ്നമാണിത്.
ആചാരം
പ്രാകൃതസമൂഹങ്ങളുടെ ജീവിതനടപടികളുടെ ഭാഗമായി ഉണ്ടായതാണ് ആചാരം. ആചാരബദ്ധമായ സാമൂഹികജീവിതമാണ് അവർ നയിച്ചിരുന്നത്. ദേശാചാരം, ഗ്രാമാചാരം, ക്ഷേത്രാചാരം, കുലാചാരം (ജാത്യാചാരം) എന്നിങ്ങനെ വൈവിദ്ധ്യമുണ്ട്. ഓരോ ജാതിക്കാരും പെരുമാറേണ്ട രീതിയും സംസാരിക്കേണ്ട ക്രമവും ചെയ്യേണ്ട തൊഴിലുകളും എന്തൊക്കെയാണെന്ന് നിയമമുണ്ടായിരുന്നു.
ആചാരപ്പേര്
ആചാരപ്പെട്ടവരെ വിളിക്കേണ്ട പേരുകള്‍. ഉദ: പണിക്കര്‍, പെരുവണ്ണാന്‍, പെരുമലയന്‍, പെരുങ്കണിശന്‍, പെരുന്തട്ടാന്‍, പെരുംകൊല്ലന്‍ എന്നിങ്ങനെഡ
ആചാരപ്പെടല്‍
c¡T¤l¡r¢i¢vc¢©¼¡ j¡Q¡l¢vc¢©¼¡ h©×¡ BO¡jo®Z¡cl¤« o½¡cl¤« Gפl¡¹¤¼ OT¹®. BO¡j¨¸¶lt ±d©Y¬J« ±lYm¤Ú¢©i¡¨T Q£l¢´X«. D·j©Jjq·¢v d¶¤«lqi¤« hפ« cvJ¢ BO¡j« Jk®d¢´¤¼Y¢v ±do¢Ú¢ ©cT¢i o®Zk¹q¤Ù®.
ആചാരക്കുട
ഒരുതരം ഓലക്കുട. കാവുകളിലും മറ്റും ആചാരപ്പെട്ടവര്‍ പ്രത്യേകതരം ഓലക്കുട എടുക്കും. കോമരം, വെളിച്ചപ്പാട്, അന്തിത്തിരിയന്‍, ആയത്താന്‍, കലാശക്കാരന്‍ എന്നിവരൊക്കെ ആചാരക്കുടയെടുക്കണമെന്ന് വ്യവസ്ഥയുണ്ട്.
ആകര്‍ഷണം
മാന്ത്രികമായ വശ്യപ്രയോഗത്തിന്റെ ഒരു ഭാഗം. ബലാല്‍ക്കാരമായി അന്യരെ സ്വന്തം അരികിലേക്കു വരുത്തുകയോ മറ്റുള്ളവരുടെ മനസ്‌സിനെ അനുകൂലമായി നിയന്ത്രിക്കുകയോ ചെയ്യാനുള്ള ഒരു മന്ത്രവിദ്യ. സന്മന്ത്രവാദപരമായും ദുര്‍മന്ത്രവാദപരമായും ഇതുചെയ്യാം. ആകര്‍ഷണത്തിന് മന്ത്രം, യന്ത്രം, ഔഷധം എന്നീ ഘടകങ്ങള്‍. വെള്ളത്തില്‍ ഇറങ്ങിനിന്ന് 'ഓം നമോ ആദിപുരുഷായ…
അര്‍ധചാമുണ്ഡി
ശ്രീമഹാദേവന്റെ ഹോമകുണ്ഡത്തില്‍ നിന്ന് ഉയര്‍ന്നുവന്ന ഏഴു ദേവതമാരില്‍ ഒന്ന്. കടുകും ചന്ദനവും കൊട്ടത്തേങ്ങയുംകൊണ്ട് നാല്പതുദിവസം ഹോമം ചെയ്തശേഷം നാല്പത്തൊന്നാം നാളിലാണത്രെ ആ ദേവതകള്‍ ഉദയം ചെയ്തത്.
അര്‍ച്ചന
ആരാധന, പൂജ. ദേവതകള്‍ക്കെല്ലാം നാമാര്‍ച്ചന പ്രധാനമാണ്. സംഖ്യാഭേദമനുസരിച്ച് സഹസ്രനാമാര്‍ച്ചന, ലക്ഷാര്‍ച്ചന, കോടിയര്‍ച്ചന എന്നിങ്ങനെയും വസ്തുഭേദമനുസരിച്ച് പുഷ്പാര്‍ച്ചന, കുങ്കുമാര്‍ച്ചന, രക്തചന്ദനാര്‍ച്ചന എന്നിങ്ങനെയും പറയും. വൈദികം, താന്ത്രികം, മിശ്രം എന്ന് അര്‍ച്ചന മൂന്നുവിധം. മന്ത്രങ്ങളും അംഗങ്ങളും വേദത്തില്‍ പറഞ്ഞുമാത്രം സ്വീകരിക്കുന്നതാണ് വൈദികാര്‍ച്ചന. തന്ത്രവിധിപ്രകാരമുള്ളതു താന്ത്രികം.…
അറുപത്തിനാലുകലകള്‍
ഭാരതീയസങ്കല്പത്തില്‍ കലകള്‍ അറുപത്തിനാലാണ്. 64 എന്ന സംഖ്യാനിയമം ഭാഗവത പുരാണത്തിലുണ്ട്. വാത്‌സ്യായനന്‍ 'കാമശാസ്ത്ര'ത്തില്‍ 64 കാമലകള്‍ വിവരിക്കുന്നു.
