Archives for October, 2017 - Page 328
അയ്യപ്പന്‍കാവ്
കേരളത്തില്‍ മിക്ക ഗ്രാമങ്ങളിലും കണ്ടുവരുന്ന ആരാധനാ സങ്കേതമാണ് അയ്യപ്പന്‍കാവ്. (ശാസ്താംകാവ്)
അയ്യന്‍മണ്ട
മുത്തപ്പന്‍ ദൈവത്തെ കെട്ടിയാടുമ്പോള്‍ വണ്ണാന്‍മാരും അഞ്ഞൂറ്റാന്‍മാരും പാടാറുള്ള ഒരു അനുഷ്ഠാനഗാനം. അയ്യന്‍ എന്ന നായാട്ടുദേവതയെക്കുറിച്ചുള്ള സ്തുതിഗാനമാണിത്.
അയ്യന്‍
കേരളത്തില്‍ ആദികാലം തൊട്ടേ ആരാധിക്കപ്പെട്ടുപോന്ന ഒരു നായാട്ടുദേവത. അയ്യന്‍, അയ്യനാര്‍ എന്നീ പേരുകളാണ് ആദ്യമുണ്ടായിരുന്നത്. പിന്നീട് അയ്യപ്പന്‍ എന്ന പേരില്‍ അറിയപ്പെട്ടു. കേരളോല്പത്തിയില്‍ അയ്യനെ ശാസ്താവെന്ന് വിശേഷിപ്പിച്ചു കാണാം. പരശുരാമന്‍ നൂറ്റൊന്നു ശാസ്താക്കളെ പ്രതിഷ്ഠിച്ചുവെന്ന് ഐതിഹ്യം.
അയിത്തം
തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ തുടങ്ങിയ അനാചാരങ്ങള്‍. ജനങ്ങള്‍ പുലര്‍ത്തിപ്പോന്ന ഉച്ചനീചത്വഭാവങ്ങളാണ് അയിത്താചാരമായി മാറിയത്. ശൂദ്ധിപാലനത്തില്‍ നിന്നാണ് ഇതുണ്ടായതെന്നും ആദ്യകാലത്ത് അത് അനാചാരമായിരുന്നില്ലെന്നും ഒരു വാദമുണ്ട്. പില്‍ക്കാലത്ത് തൊഴില്‍ വിഭജനവും തുടര്‍ന്നുണ്ടായ ജാതിസമ്പ്രദായവുമാണ് ജനങ്ങളെ പരസ്പരം അകറ്റിയത്. 'നീചജാതി'ക്കാര്‍ 'ഉന്നതജാതി'ക്കാരില്‍ നിന്ന് അകന്നുനില്‍ക്കുന്നതിന് അടി…
അയലിയക്ഷി
ഉത്തര തിരുവിതാംകൂറിലും പഴയകൊച്ചി സംസ്ഥാനത്ത് പല ദിക്കുകളിലും മുടിയേറ്റിന് കുറുപ്പന്‍മാര്‍ അയലിയക്ഷിയുടെ രൂപം പഞ്ചവര്‍ണ്ണപ്പൊടി കൊണ്ട് കളമായി ചിത്രീകരിക്കാറുണ്ട്. കുറുപ്പന്‍മാരുടെ ഒരു ഉപാസനാമൂര്‍ത്തിയാണ് അയലിയക്ഷി. അയില=ശൂലം.
അമ്മിത്തേങ്ങ
ബ്രാഹ്മണഗൃഹങ്ങളില്‍ വലിയ അടിയന്തരങ്ങള്‍ നടക്കുമ്പോള്‍ തേങ്ങ അരയ്ക്കാന്‍ നമ്പീശന്‍ (പുഷ്പകന്‍), വാരിയര്‍, ഉണിത്തിരി തുടങ്ങിവര്‍ സഹായിക്കും. ഇങ്ങനെ തേങ്ങ അരയ്ക്കുന്നവര്‍ക്ക് നൂറു തേങ്ങയ്ക്ക് നാല് തേങ്ങ എന്ന കണക്കില്‍ അവകാശം നല്‍കും. അതിനു ' അമ്മിത്തേങ്ങ' എന്നു പറയുന്നു.
അമ്മി
അരകല്ല്. അമ്മിക്കല്ലിന്‍മേല്‍ അമ്മിക്കുട്ടി (അമ്മിക്കുഴ) കൊണ്ടാണ് അരയ്ക്കുക. ഇത് നീട്ടമ്മിയാണ്. ആട്ടമ്മി (ആട്ടുകല്ല്) എന്നത് ഒരു തരം കുഴിയമ്മിയാണ്.
അമ്മായിശാസ്ത്രം
ഗ്രാമീണര്‍ക്കിടയില്‍ നിലവിലുള്ള പ്രാക്തന വിശ്വാസങ്ങളെ 'അമ്മായിശാസ്ത്രം' എന്നു പറയും. വൃദ്ധകളുടെ വിജ്ഞാനശാസ്ത്രമാണ് ഇത്. ഇന്നും അമ്മായിപ്പഴമകള്‍ പ്രചാരത്തിലുണ്ട്. ഉദാ: ഉമ്മറപ്പടിമേല്‍ ഇരിക്കരുത്: 'പഴുതാരയെ കണ്ടാല്‍ വെള്ളം ഒഴിച്ചുകൊടുക്കണം.'
അമ്മായിശ്ലോകം
തെറിശ്ലോകങ്ങള്‍ക്ക് അങ്ങനെ ഒരു പേരുണ്ട്. 'അമ്മായിയമ്മേനെ കല്ലിന്‍മേല്‍ വെച്ചിട്ട് മറ്റൊരു കല്ലോണ്ട് നാരായണാ....' എന്ന് ഒരു നാടോടി ഗാനത്തില്‍ ഇതിന്റെ പ്രയോഗമുണ്ട്.
അമ്മായിപ്പഞ്ചതന്ത്രം
അമ്മായിപ്പോരും കപടതന്ത്രങ്ങളും അനേകം നാടോടിക്കഥകളിലും പാട്ടുകഥകളിലും ആഖ്യാനം ചെയ്യപ്പെട്ടതുകാരണമാണ് അമ്മായിപ്പഞ്ചതന്ത്രം എന്ന പ്രയോഗമുണ്ടായത്. മയക്കം, മറിമായം, മോഷണം, നാരദക്രിയ, പുരയുടെ അസ്തിവാരമിളക്കല്‍ എന്നീ ഛിദ്രസ്വഭാവങ്ങളെയാണ് 'അമ്മായിപ്പഞ്ചതന്ത്രം' എന്നു പറയുന്നത്. അമ്മായിയമ്മയ്ക്ക് കാലാന്തരത്തില്‍ വന്ന ദുഷ്‌പേരിന്റെ ഫലം. അധികാര നാട്യത്തിന്റെയും അഹങ്കാരത്തിന്റെയും പ്രതീകമായി…
