Archives for October, 2017 - Page 330

അമ്പിളിവളയം

ഒരു ചര്‍മ്മവാദ്യം. ചന്ദ്രവളയം എന്നും പറയും. ഇതിന് സംഘകാലത്തെ പഴക്കമുണ്ട്. ഓടുകൊണ്ടു നിര്‍മ്മിച്ച വളയത്തിന് ഉടുമ്പിന്റെ തോലുപൊതിഞ്ഞാണ് അമ്പിളിവളയം ഉണ്ടാക്കുന്നത്. തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഈ വാദ്യം ഉപയോഗിച്ച് രാമകഥപ്പാട്ട് പാടിയിരുന്നു. ഇപ്പോള്‍ ഇത് പ്രചാരലുപ്തമായി.
Continue Reading

അമ്പാടി, കാവില്‍

വടക്കന്‍ പാട്ടുകളിലെ ഒരു വീരപരാക്രമി, തച്ചോളി ഉദയനന്റെയും കാവില്‍ ചാത്തോത്ത് ചീരു (കുഞ്ഞിക്കുങ്കി) വിന്‍േറയും മകനാണ് കുഞ്ഞമ്പാടി. പതിനഞ്ചോളം പാട്ടുകള്‍ അമ്പാടിയുടെ വീരകഥകള്‍ പറയുന്നു.
Continue Reading

അമ്പലം

പഞ്ച പ്രാകാരങ്ങളോടു കൂടിയ ഹൈന്ദവ ക്ഷേത്രമാണ് അമ്പലം. വിഗ്രഹപ്രതിഷ്ഠയുള്ള ആരാധനാലയം. അമ്പലത്തില്‍ ഒരു മുഖ്യദേവനും ഉപദേവന്‍മാരും ഉണ്ടാകും. പ്രധാന ശ്രീകോവിലില്‍ (ഗര്‍ഭഗൃഹം) മുഖ്യപ്രതിഷ്ഠയായിരിക്കും. അമ്പലനടയില്‍ അരയാല്‍ വൃക്ഷമുണ്ടായിരിക്കും. കുളങ്ങള്‍ ഇല്ലാത്ത അമ്പലങ്ങളും കുറവ്.
Continue Reading

അമ്പലപ്പുഴ കാച്ചുപ്പ്

അമ്പലപ്പുഴ ക്ഷേത്രത്തില്‍ ഉപയോഗിച്ചുവന്നിരുന്ന കാച്ചി ശുചീകരിച്ച ഉപ്പ്. അങ്ങാടിയില്‍ നിന്ന് വാങ്ങിയ ഉപ്പ് വെള്ളത്തില്‍ ലയിപ്പിച്ച് അഴുക്ക് നീക്കി പുളിപ്പിച്ച് കാച്ചിക്കുറുക്കിയെടുക്കുന്നതാണ് കാച്ചുപ്പ്. അവിടെ ഉപ്പ് കാച്ചിയെടുക്കാന്‍ അവകാശപ്പെട്ട വീട്ടുകാരും പ്രത്യേകസ്ഥലവുമുണ്ടായിരുന്നു.  
Continue Reading

അം- തിന്നല്‍കളി

ഒരുതരം ഭാഷാവിനോദം. കുട്ടികളെ വരിവരിയായി ഇരുത്തിയശേഷം ഭക്ഷിക്കാന്‍ യോഗ്യമായവയുടെയും ഭക്ഷ്യയോഗ്യമല്ലാത്തവയുടെയും പേരുകള്‍ ഇടകലര്‍ത്തി പറയും. ഭക്ഷ്യയോഗ്യമായവയുടെ പേരു കേള്‍ക്കുമ്പോള്‍ മാത്രം കുട്ടികള്‍ 'അം'എന്ന് ഉച്ചരിക്കണം. ചോറ്-അം അപ്പം-അം ചേറ്- പഴം-അം എന്നിങ്ങനെയാണ് കളി.
Continue Reading

അഭിഷേകം

വിഗ്രഹങ്ങള്‍ കുളിപ്പിച്ച് മന്ത്രപുരസ്‌സരം ചെയ്യുന്ന കര്‍മ്മം. ശുദ്ധജലം കൊണ്ടുള്ള അഭിഷേകം എല്ലാ ദേവീദേവന്‍മാര്‍ക്കും വേണം. പുണ്യാഹാദിമന്ത്രങ്ങളാണ് ഉപയോഗിക്കുക. ശംഖുകൊണ്ടാണ് സാധാരണമായി അഭിഷേകം ചെയ്യുക. നിത്യേനയുള്ള അഭിഷേകത്തിനു പുറമേ വിശേഷ അഭിഷേകങ്ങളും പതിവുണ്ട്. പശുവിന്‍ പാല്, ഇളനീര്‍ എന്നിവ എല്ലാദേവന്‍മാര്‍ക്കും അഭിഷേകദ്രവ്യമാണ്. പഞ്ചാമൃതം,…
Continue Reading

അപ്പനെരുത്

വീടുതോറും കൊണ്ടുചെന്ന് കളിപ്പിക്കാന്‍ ഉപയോഗിക്കുന്ന, പ്രത്യേക പരിശീലനം സിദ്ധിച്ച കാളകള്‍. അപ്പനെരുത് കളിക്ക് ചെണ്ടവാദ്യമുണ്ടാകും.  
Continue Reading

അപ്പക്കഥ

കേരളത്തിലെ കുഗ്രാമങ്ങളില്‍ പ്രചാരത്തിലുള്ള ഒരു നാടോടിക്കഥ. ഒരു ബ്രാഹ്മണന്‍ ശ്രാദ്ധത്തിനുപോയി കൊണ്ടുവന്ന ഒരു അപ്പം മകന്‍ മുറ്റത്ത് നടുകയും അടുത്തദിവസത്തേക്ക് അതു മുളച്ചില്ലെങ്കില്‍ 'അപ്പാരപ്പന്റെ കത്തികൊണ്ട് മുറിക്കും' എന്ന്  പ്രഖ്യാപിക്കുകയും ചെയ്തു. ആ കാരേലപ്പം മുളച്ചു വൃക്ഷമായി. അതില്‍ അപ്പങ്ങള്‍ കായ്ചുതുടങ്ങി.…
Continue Reading

അപരക്രിയ

പരേതരുടെ സദ്ഗതിക്കായി അനന്തരവന്‍മാരോ മക്കളോ നടത്തേണ്ട അനുഷ്ഠാനക്രിയകളും അടിയന്തരങ്ങളും. ഇതിന്റെ ഒരു ഭാഗമാണ് അസ്ഥി സഞ്ചയനം. ഹൈന്ദവ സമുദായക്കാരെല്ലാം മരിച്ച പുല ആചരിക്കാറുണ്ട്. പരേതനുമായുള്ള രക്തബന്ധത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ് ആശൗചം. പരേതാത്മാവിനെ സങ്കല്പിച്ച് ബലിയിടും. ബലി സമാപിക്കുന്ന ദിവസം അടിയന്തരവും നടത്തും. പിണ്ഡം,…
Continue Reading

അന്‍പൊലി

ക്ഷേത്രങ്ങളിലും കാവുകളിലും ഉത്‌സവത്തോടനുബന്ധിച്ച് നടത്താറുള്ള ഒരു വഴിപാട്. പറയ്‌ക്കെഴുന്നള്ളത്തു വരുമ്പോള്‍ വീട്ടുമുറ്റത്ത് അഞ്ചുപറകളില്‍ നെല്ലും ഇടങ്ങഴിയിലരിയും പഴം, മലര്‍, പൂവ് മുതലായവയും സജ്ജീകരിച്ചു വയ്ക്കും.
Continue Reading