Archives for October, 2017 - Page 329

അമ്മായിയമ്മ

അമ്മാവന്റെ ഭാര്യയാണ് അമ്മായി. (അമ്മായിയമ്മ). ചില സമുദായങ്ങളില്‍ ഭര്‍ത്താവിന്റെ/ഭാര്യയുടെ അമ്മയെയാണ് അമ്മായിയമ്മ എന്നു പറയുന്നത്.  
Continue Reading

അമ്മായി ചടങ്ങ്

ചില കര്‍മ്മങ്ങള്‍ക്കും അടിയന്തരങ്ങള്‍ക്കും വീട്ടിലെ പ്രായമുള്ള സ്ത്രീ ചെയ്യേണ്ട ചില ഉപചാരകര്‍മ്മങ്ങള്‍. അമ്മായി എന്ന പദത്തിന് അമ്മാവന്റെ ഭാര്യ എന്ന അര്‍ത്ഥം ഇവിടെ വേണമെന്നില്ല. ഭവനത്തിലെ അധികാരപ്പെട്ട തലമുതിര്‍ന്ന സ്ത്രീ എന്നേ വിവക്ഷയുള്ളൂ.  
Continue Reading

അമ്മാനയാട്ടം

അമ്മാനക്കളിക്ക് 'അമ്മാനയാട്ടം' എന്നും പറയുന്നു. സവര്‍ണസമുദായക്കാര്‍ ധനുമാസത്തിലെ തിരുവാതിരയ്ക്ക് നടത്തുന്ന ആട്ടം.
Continue Reading

അമ്മാനക്കളി

ഒരുതരം ഏറ്റുകളി. സ്ത്രീകളും പെണ്‍കുട്ടികളുമാണ് അമ്മാനക്കളിയില്‍ ഏര്‍പ്പെടുന്നത്. 'അമ്മാന' എന്നത് കളിക്കുപയോഗിക്കുന്ന കരുവാണ്.  
Continue Reading

അമ്മവിളയാട്ടം

വസൂരിരോഗമുണ്ടാക്കുന്നത് ആ രോഗദേവതയുടെ (അമ്മ) ബാധകൊണ്ടാണെന്നാണ് വിശ്വാസം. അതിനാലാണ് അമ്മവിളയാട്ടം എന്നു പറയുന്നത്.  
Continue Reading

അമ്മന്‍ (കുടം) തുള്ളല്‍

അമ്മന്‍കോവിലുകളില്‍ നടത്തുന്ന അനുഷ്ഠാനം. അലങ്കരിച്ച പിച്ചളക്കുടം തലയില്‍ എഴുന്നള്ളിച്ചു വച്ചാണ് അമ്മന്‍ തുള്ളുക.  
Continue Reading

അമൃതഘടിക

ഓരോനാളിലും ശുഭകാര്യങ്ങള്‍ ചെയ്യാന്‍ ഉത്തമമായ സമയം. ഓരോ നക്ഷത്രത്തിനും വിഷം, ഉഷ്ണം, അമൃതം എന്നിങ്ങനെ സമയഭേദമുണ്ട്. ചോറൂണ്, പേരുവിളി, വയമ്പുകൊടുക്കല്‍ തുടങ്ങിയ മംഗളകര്‍മ്മങ്ങള്‍ അമൃതഘടികസമയത്ത് മാത്രമേ പാടുള്ളൂ. ഓരോ നക്ഷത്രവും ശരാശരി അറുപത് നാഴികയാണ്. ഓരോനക്ഷത്രത്തിലും അഞ്ചുനാഴികയാണ് അമൃതഘടികാ സമയം. ഇത്…
Continue Reading

അമരം

കളരിവിഞ്ജാനത്തിലെ ഒരു സാങ്കേതികപദം. കളരിപ്പയറ്റിലെ കോല്‍ത്താരി വിഭാഗത്തില്‍ വലതുകൈകൊണ്ട് പിടിക്കുന്ന വടിയുടെ അറ്റത്തിന് അമരം എന്നു പറയും. മറ്റേയറ്റം 'മുന' യാണ്. ജലയാനവുമായി ബന്ധപ്പെട്ടും അമരത്തിനു വേറെ അര്‍ത്ഥമുണ്ട്. പായ്ക്കപ്പല്‍, വള്ളം, എന്നിവയുടെ പിന്‍ഭാഗത്തിന് 'അമരം' എന്നുപേര്. അമരത്തിലിരിക്കുന്ന അമരക്കാരനാണ് വഞ്ചിയെ…
Continue Reading