Archives for October, 2017 - Page 326
അരിയില് ചിരിതേയി
വടക്കന്‍ പാട്ടുകഥകളിലെ 'കന്നിക്കഥ'കളില്‍പ്പെട്ട ഒരു പാട്ടുകഥയിലെ നായിക. വഞ്ചനയില്‍ നിന്നും ആപത്തില്‍ നിന്നും അത്ഭുതകരമാം വിധം രക്ഷപ്പെട്ട ഒരു കന്നിയാണ്.
അരിമ്പുമാല
ചിലതെയ്യങ്ങള്ക്ക് താടിക്കുതാഴെ വരുന്ന ഒരാഭരണം.
അരിപ്പോ തിരിപ്പോകളി
പെണ്‍കുട്ടികളുടെ ഒരു വിനോദം. ഇതിന് തൊട്ടുകളി എന്നും പറയും എട്ടോ പത്തോ കുട്ടികള്‍ വട്ടത്തിലിരുന്നാണ് കളി.
അരിത്രാവല്‍
വെള്ളരി (വെളുത്ത ഉണക്കലരി) നിവേദ്യം കഴിക്കല്‍.
അരിത്തറ
ദേവതകളുടെയോ പരേതരായ ഗുരുക്കന്‍മാരുടെയോ കാരണവരുടെയോ സങ്കല്പത്തിലുള്ള സ്ഥാനം. പണ്ട് കളരികളില്‍ പഠിക്കാന്‍ പോകുമ്പോള്‍ ആദ്യം അരിയിട്ട് വന്ദിക്കണം.
അരിച്ചക്കര
അരിചേര്‍ത്തുണ്ടാക്കുന്ന ചക്കര. ചക്കരക്കള്ള് ഉപയോഗിച്ച ചക്കരയുണ്ടാക്കുന്ന രീതിയില്‍ തന്നെയാണ് അരിച്ചക്കരയും ഉണ്ടാക്കുന്നത്. പക്ഷേ, വറുത്ത അരിയും അതില്‍ ചേര്‍ത്തിരിക്കും.
അരിങ്ങോടര്‍
പുത്തൂരം പാട്ടില്‍ ചിത്രീകരിക്കപ്പെട്ട ഒരു അങ്കച്ചേകോന്‍. ഏഴങ്കം വെട്ടിജയിച്ചവനാണെങ്കിലും അരിങ്ങോടര്‍ ചതിയനാണ്.
അരിങ്ങാട്
വറുത്ത അരി വേവിച്ച് ഉപ്പും നാളികേരവും ചേര്‍ത്തതാണ് അരിങ്ങാട്. ഉത്തരകേരളത്തില്‍ കെട്ടിയാടാറുള്ള ചില തെയ്യങ്ങള്‍ക്ക് ഇത് 'പാരണ'യായി സമര്‍പ്പിക്കും. 'അരിങ്ങാടുപോലെ' എന്നൊരു ശൈലിയുമുണ്ട്. വേവുകുറഞ്ഞ ചോര്‍ എന്നര്‍ത്ഥം.
അരിക്കുറി(അരിച്ചിട്ടി)
നാട്ടുമ്പുറങ്ങളില്‍ നടത്താറുള്ള ഒരുതരം ചിട്ടി. പണക്കുറിപോലെ അരിക്കുറിയും നടത്താറുണ്ടായിരുന്നു. സ്ത്രീകളാണ് നടത്തുന്നത്. എല്ലാ മാസവും അളവില്‍ അരി ഏല്പിച്ചു
അരയന്‍കാവ്
അരയന്‍ (ശംഖന്‍), മുക്കുവന്‍, മുകയന്‍, വാലന്‍ തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്നവരാണ് കേരളത്തിലെ ധീവരന്‍മാര്‍. അവരുടെ ആരാധനാലയമാണ് അരയന്‍കാവ്. സമുദ്രതീരങ്ങളില്‍ പലേടത്തും അരയന്‍കാവുണ്ട്. ചീര്‍മ്മ (ചീറുമ്പിയാണ്) ഈ കാവുകളിലെ മുഖ്യദേവത.
