Archives for October, 2017 - Page 332

അത്തിക്കണ്ടത്തില്‍ ഭഗവതി

മണത്തണയ്ക്കു സമീപമുള്ള അത്തിക്കണ്ടമെന്ന സ്ഥലത്ത് വണ്ണാന്‍മാര്‍ കെട്ടിയാടുന്ന ഒരു തെയ്യം.
Continue Reading

അത്താണി

വഴിവക്കുകളില്‍ ചുമട് (ഭാരം) ഇറക്കിവയ്ക്കാന്‍ ഉണ്ടായിരുന്ന ഏര്‍പ്പാട്. 'ചുമടുതാങ്ങി' എന്നും പറയും. ചുമട് ഇറക്കി വയ്ക്കാനും വീണ്ടുമെടുക്കാനും അന്യസഹായമില്ലാതെ കഴിയും. ചെങ്കല്ലുകൊണ്ടോ കരിങ്കല്ലുകൊണ്ടോ നിര്‍മ്മിക്കും. ഇന്നും ചില ഗ്രാമങ്ങളില്‍ ഇതുകാണാം.  
Continue Reading

അതിയാലൂര്‍ കുഞ്ഞാതി

വടക്കന്‍ പാട്ടിലെ ഒരു കന്നി. അതിയാലൂര്‍ കുഞ്ഞിക്കണ്ണന്റെ സഹോദരി. ഇവരുടെ പേരില്‍ ഒരു പാട്ടുകഥയുണ്ട്.
Continue Reading

അണിയറ

കലാപ്രകടനങ്ങള്‍ക്ക് വേഷമണിഞ്ഞൊരുങ്ങുന്ന സ്ഥലം-നേപഥ്യം. നാടന്‍കലകള്‍ക്കെന്നപോലെ കഥകളി, കൃഷ്ണനാട്ടം തുടങ്ങിയവയ്ക്കും അണിയറ കൂടിയേ കഴിയൂ. മുഖത്തു തേയ്ക്കുന്നതും ഉടയാടകളും ആഭരണങ്ങളും മുടി (കിരീടം) കളും വച്ചുകെട്ടുന്നതും അണിയറയില്‍ വച്ചായിരിക്കും. വേഷമണിയിക്കാന്‍ വൈദഗ്ദ്ധ്യമുള്ളവരുമുണ്ട്. അണിയറ വിളക്കായി നിലവിളക്കോ കുത്തുവിളക്കോ വച്ചിരിക്കും. അരങ്ങില്‍ വരുന്നതിനു മുമ്പ്…
Continue Reading

അണിയല്‍

അരിമാവുകൊണ്ട് ചാണകം മെഴുകിയ നിലത്തും വാതില്‍, ജനല്‍ തുടങ്ങിയവയിലും അലങ്കരിക്കുന്നത്. തിറ, ഓണം, വിഷു, കല്യാണം തുടങ്ങിയ വിശേഷാവസരങ്ങളില്‍ ഇതു ചെയ്യും.
Continue Reading

അട്ടിപ്പേറ്

സ്ഥിരമായി നല്‍കുന്ന ദാനം, ജന്മം, തീറ്. കണ്ടവും പറമ്പും മറ്റും ഇഷ്ടദാനമായി (അട്ടിപ്പേറ്) നല്‍കുന്ന പതിവുണ്ടായിരുന്നു. ഇതിനു താമ്രശാസനം തുടങ്ങിയ പ്രമാണങ്ങള്‍ ഉണ്ടായിരിക്കും. ഇത് ഇന്നൊരു ശൈലിയായി മാറിയിട്ടുണ്ട്.
Continue Reading

അടിയാന്‍

വയനാട്ടിലെ ആദിവാസികളില്‍ ഒരു വിഭാഗം. തിരുനെല്ലി, കാട്ടിക്കുളം, തോല്‍പ്പെട്ടി, പനമരം തുടങ്ങിയ സ്ഥലങ്ങളില്‍ 'അടിയാപ്പുര' കള്‍ കാണാം. മക്കത്തായികളാണ്. മരിച്ചാല്‍ കുഴിച്ചിടുകയാണ് പതിവ്. ഭദ്രകാളി, കരിങ്കാളി, മലക്കാരി, ഗുളികന്‍ എന്നീ ദേവതകളെ ആരാധിക്കുന്ന അടിയാളന്‍ ദുര്‍മന്ത്രവാദത്തിലും ആഭിചാരകര്‍മ്മത്തിലും വിദഗ്ധരാണ്. ഒടിവിദ്യ, കൂടോത്രം…
Continue Reading

അടിയളവ്

പണ്ട് നിഴല്‍ അളന്നാണ് പകല്‍നേരത്ത് സമയമറിഞ്ഞിരുന്നത്. വെയിലത്ത്, നേരേ നിന്ന് തന്റെ നിഴലിന്റെ അറ്റം സ്പര്‍ശിക്കുന്ന സ്ഥലം വരെ കാലടികള്‍ വച്ച് അളക്കുകയും അതിന്റെ എണ്ണം നോക്കി സമയം കണക്കാക്കുന്നു. ഉച്ചയ്ക്ക് മുമ്പുള്ള നിഴലിനെ 'അകത്തടി'യെന്നും ഉച്ചയ്ക്ക് ശേഷമുള്ള നിഴലിനെ 'തിരിഞ്ഞടി'…
Continue Reading