Archives for October, 2017 - Page 334
അടന്ത
ഒരു താളം. കുഞ്ചന്‍ നമ്പ്യാര്‍ തുള്ളല്‍പ്പാട്ടുകളില്‍ ഇവിടെ നടപ്പുള്ള താളങ്ങളെപ്പറ്റി പറയുമ്പോള്‍ 'അടന്ത'യെ പരാമര്‍ശിക്കുന്നു.
അടച്ചൂറ്റി
അടച്ച് ഊറ്റാനുള്ള പലക. അരിവാര്ക്കാന് ഉപയോഗിക്കുന്നത്.
അടക്കം വെയ്ക്കല്‍
മന്ത്രവാദവുമായി ബന്ധപ്പെട്ട ഒരു ചടങ്ങ്. ദുര്‍ദേവതകള്‍, ആഭിചാരമൂര്‍ത്തികള്‍, രക്ഷസ്‌സ് തുടങ്ങിയവയുടെ ബാധോപദ്രവം ഉണ്ടായാല്‍ മന്ത്രവാദികള്‍ പെട്ടെന്ന് അവയെ ഉച്ചാടനം ചെയ്യില്ല. താല്‍ക്കാലികമായി അവ ഇളകാതിരിക്കാന്‍ രക്ഷാകര്‍മ്മം ചെയ്യും. സ്വര്‍ണ്ണമോ പണമോ ഉഴിഞ്ഞുവെച്ച്, ഭസ്മസ്‌നാനം ചെയ്യിപ്പിക്കുകയാണ് അടക്കം വെയ്ക്കലിലെ മുഖ്യ ചടങ്ങ്. ഒതുക്കുക,…
അട
അരിമാവും ശര്‍ക്കരയും തേങ്ങയും ചേര്‍ത്ത് കുഴച്ച് വാഴയിലയിലോ പ്‌ളാവിലയിലോ ചുരുട്ടി ആവിയില്‍ വേവിച്ചുണ്ടാക്കുന്ന പലഹാരം. മീനത്തിലെ പൂരവ്രതത്തില്‍. ഉത്തരകേരളത്തില്‍ ഇത് കര്‍ക്കടകമാസമാണ്.
അഞ്ഞൂറ്റാന്‍
തെയ്യവും തിറയും കെട്ടിയാടി വരുന്ന ഒരു ജാതി. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ അഞ്ഞൂറ്റാന്മാരെ കാണാം.
അഞ്ജനവിധി
അഞ്ജനം നിര്‍മ്മിക്കേണ്ടതിന്റെ വിധികള്‍. ഗോരോചനം, കുങ്കുമം, ശംഖ്, അയമോദകം, ചന്ദനം, രാജാവര്‍ത്തമണി, പേരേലം, സൗരവീരാഞ്ജനം, രസം, കുമിഴ്, മഞ്ഞള്‍, വെണ്‍താമരയല്ലി, അരക്ക്, നെയ്യ്, പാല് എന്നിവ സമമായെടുത്ത് അരച്ച് ശ്മശാന വസ്ത്രത്തില്‍ പുരട്ടി, അതുകൊണ്ട് തിരിയുണ്ടാക്കി നെയ്യ് പുരട്ടി കത്തിച്ചുണ്ടാക്കുന്ന മഷി…
അഞ്ജനം നോക്കുംവിദ്യ
നിഗൂഡരഹസ്യങ്ങളും ഭൂത-ഭാവി-വര്‍ത്തമാന ഫലങ്ങളും അറിയാനുള്ള മാന്ത്രികവിദ്യ. പ്രത്യേക ഔഷധച്ചെടികളുടെ ഇല, പൂവ്, കായ്, വേര്, ചിലജീവികളുടെ അംശങ്ങള്‍ മുതലായവകൊണ്ടാണ് അഞ്ജനം (മഷിക്കൂട്ട് ) ഉണ്ടാക്കുന്നത്. എണ്ണയിലോ തേനിലോ പാലിലോ ഈ മഷികലര്‍ത്തി നോക്കിയാണ് ലക്ഷണം കാണുന്നത്. വിചാരിച്ച കാര്യം നടക്കുമെന്നാണ് വിശ്വാസം.
അഞ്ചൈക്കളം തോറ്റം
മദ്ധ്യകേരളത്തില്‍ ഭദ്രകാളിയെപ്പറ്റിയുള്ള അനുഷ്ഠാനഗാനം. 'അഞ്ച'(അഞ്ചൈ-അഞ്ഞൈ) എന്നാല്‍ അമ്മ.
അഞ്ചുപുള്ളി
ഉത്തരകേരളത്തിലെ വണ്ണാന്മാര് ചില തെയ്യങ്ങള്‍ക്ക് മുഖത്തെഴുതുന്ന രീതി. ആകൃതിയെയാണ് ഇതു സൂചിപ്പിക്കുന്നത്.
അഞ്ചീര്കുളി
ആര്‍ത്തവാശുദ്ധി പൂര്‍ണ്ണമായും മാറാന്‍ ചില സമുദായത്തില്‍പ്പെട്ട സ്ത്രീകള്‍ ചെയ്യാറുള്ള കുളി. നാലാംദിവസത്തെ കുളികൊണ്ട് അശുദ്ധിമുഴുവന്‍ മാറില്ലത്രെ. നാലാംദിവസം അര്‍ദ്ധരാത്രിക്കുശേഷവും ഈ അശുദ്ധി പാലിക്കണം. അഞ്ചാംദിവസം പ്രഭാതത്തില്‍ കുളിച്ചാല്‍ ആ അശുദ്ധി നീങ്ങുമെന്നാണ് പണ്ടത്തെ ആചാരം.
