Archives for October, 2017 - Page 333

അടിമപ്പണം

പണംകൊടുത്ത് അടിമകളെ വാങ്ങുന്ന സമ്പ്രദായം കേരളത്തിലും നിലവിലുണ്ടായിരുന്നു. കാവിലോ ക്ഷേത്രത്തിലോ ഉത്‌സവം നടക്കുമ്പോള്‍ തമ്പുരാക്കന്‍മാരുടെ അടിമകള്‍ വന്നുചേരും. ഇവരെ പണിയെടുക്കാനായി അന്യന് വിട്ടുകൊടുക്കും. വയനാട്ടിലെ വള്ളിയൂര്‍ക്കാവിലും മറ്റും ഈ പതിവുണ്ടായിരുന്നു. പണിയര്‍ തുടങ്ങിയ വിഭാഗത്തില്‍പ്പെട്ടവരെ ഇപ്രകാരം കൈമാറ്റം ചെയ്തിരുന്നു. അടിമകളെ കൊള്ളാന്‍…
Continue Reading

അടിമന്‍

നീട്ടിക്കളി, തുള്ളിക്കളി തുടങ്ങിയ വിഭാഗങ്ങളില്‍പ്പെട്ട ചില നാടന്‍കളികള്‍ക്ക് നീട്ടുവാനോ എറിയുവാനോ ഉപയോഗിക്കുന്ന കരു (കട്ട). അണ്ടിക്കളിക്ക് 'അടിമന്‍' കൊണ്ടെറിഞ്ഞ് അണ്ടി (കശുവണ്ടി) ക്ക് കൊള്ളിക്കുകയാണ് ചെയ്യുന്നത്.
Continue Reading

അടിച്ചുതളി

മനുഷ്യാലയങ്ങളായാലും ദേവാലയങ്ങളായാലും അകത്തും പുറത്തും നിലം അടിച്ചുവൃത്തിയാക്കും. കാവുകളിലും ക്ഷേത്രങ്ങളിലും അടിച്ചുതളിക്കാന്‍ പ്രത്യേക അവകാശക്കാര്‍ ഉണ്ട്. അവിടത്തെ കഴകവൃത്തിയില്‍പ്പെട്ട ഒന്നാണ്.
Continue Reading

അടിച്ചാരച്ചൂട്ട്

തെങ്ങിന്റെ അടിച്ചാര (കോച്ചാട്ട, കോഞ്ഞാട്ട) കൊണ്ട് കെട്ടിയുണ്ടാക്കുന്ന ചൂട്ട്. അതു പെട്ടെന്ന് കെട്ടുപോകാത്തതിനാല്‍ രാത്രി സഞ്ചരിക്കുന്നവര്‍ക്ക് വിശ്വസിച്ച് ഉപയോഗിക്കാം.
Continue Reading

അടികള്‍

ശാകേ്തയപൂജകരായ മധുബ്രാഹ്മണന്‍, ജാതിഭ്രഷ്ട് വന്ന കേരളബ്രാഹ്മണരുടെ സന്തതി പരമ്പരയാണ് 'അടികള്‍' എന്ന വിശ്വാസമുണ്ട്. ബ്രാഹ്മണരെപ്പോലെ ഉപനയനാദികള്‍ അടികള്‍ക്കുമുണ്ട്. സ്ത്രീകളെ അടിയസ്യാര്‍ (അടിസ്യാര്) എന്നു വിളിക്കും. കൊടുങ്ങല്ലൂര്‍, കൊടിക്കുന്നം എന്നിവിടങ്ങളില്‍ ഇവരുടെ ചില വസതികളുണ്ട്.
Continue Reading

അടി

കണ്ണൂരിലെ മാവിലാക്കാവില്‍ ഉത്‌സവത്തിനു നടത്താറുള്ള ദൈവപ്രീതികരമായ കായികശേഷിപ്രകടനം. മെയ്യഭ്യാസം സിദ്ധിച്ച നായര്‍ പ്രമാണിമാരാണ് 'അടി'യില്‍ പങ്കെടുക്കുന്നത്. ഒരുപൊതി അവിലിനുവേണ്ടി ജ്യേഷ്ഠാനുജന്‍മാര്‍ പൊരുതി മരിച്ചതിന്റെ സ്മരണക്കായി അവരുടെ താവഴികളിലുള്ളവര്‍ രണ്ടു ചേരിയായിട്ടാണ് അടി. അടിക്കാന്‍ അവരുടെ ചേരിയില്‍പ്പെട്ടവരുടെ ചുമലിലേറിയിരുന്നാണ് അടിക്കേണ്ടത്. 'ദൈവത്താര്‍' എന്ന…
Continue Reading

അടവ്

ആത്മരക്ഷാര്‍ത്ഥം പ്രയോഗിക്കുന്ന ആയോധനമുറയാണ് അടവ്. പതിനെട്ട് അഭ്യാസങ്ങളാണ് അടവുകളില്‍ പ്രധാനം. ഓതിര, കടകം, ചടുലം, മണ്ഡലം, വൃത്തചത്രം, സുകങ്കാളം, വിജയം, വിശ്വമോഹനം, തിര്യങ്മണ്ഡലം (അന്യോന്യം ), ഗദയാഖേടഗഹ്വരം, ശത്രുഞ്ജയം, സൗഭദ്രം, പരാജയം, പടലം, കായവൃദ്ധി, ശിലാഖണ്ഡം, ഗദാശാസ്ത്രം, അനുത്തമം എന്നിവയാണ് പതിനെട്ടടവുകള്‍.
Continue Reading

അടവി

ദേവീക്ഷേത്രങ്ങളില്‍ വ്രതശുദ്ധിയോടെ നടത്തുന്ന ഒരു അനുഷ്ഠാനം. ചൂരല്‍ ദേഹത്തു ചുറ്റി ഉറഞ്ഞുതുള്ളുന്നു. ആത്മപീഡനപരമായ ഈ അനുഷ്ഠാനം പന്തളം, കുടശ്ശനാട് തുടങ്ങിയ പ്രദേശങ്ങളില്‍ കാണാം.
Continue Reading

അടപ്രഥമന്‍

അരിമാവ് ഇലയില്‍ തേച്ച് തിളയ്ക്കുന്ന വെള്ളത്തിലിട്ട് വേവിച്ചെടുക്കുന്ന 'അട'യാണ് അടപ്രഥമന്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. ഉണക്കലരിയാണ് വേണ്ടത്. ശര്‍ക്കരയും തേങ്ങയും ഉപയോഗിക്കുന്നതിനുപകരം പാലും പഞ്ചസാരയും ചേര്‍ത്തുണ്ടാക്കുന്നതാണ് പാലിലട (പാലട) പ്രഥമന്‍.
Continue Reading