Archives for October, 2017 - Page 331
അന്നപൂര്‍ണ
ഐശ്വര്യദേവത. താമരയിലോ, സിംഹാസനത്തിലോ ഇരിക്കുന്ന സൗന്ദര്യവതിയായിട്ടാണ് സങ്കല്പം. ഒരു കൈയില്‍ ചോറ്റുപാത്രവും മറുകൈയില്‍ ചട്ടുകവുമെടുത്ത രൂപം. ദാരിദ്ര്യ ദു:ഖമകറ്റാന്‍ അന്നപൂര്‍ണയുടെ കടാക്ഷം വേണമെന്നാണ് വിശ്വാസം.
അന്തിയുഴിച്ചില്‍
മാന്ത്രികമായ ചെറിയൊരു ചടങ്ങ്. ദ്യഷ്ടിദോഷം (കണ്ണേറ്), നാവേറ്, ദുര്‍ദേവതകളുടെ ബാധ തുടങ്ങിയവ ചെറിയ കുട്ടികള്‍ക്ക് ഉണ്ടെന്നു തോന്നുന്ന സന്ദര്‍ഭത്തില്‍ വീട്ടില്‍ വൈകിട്ട് നടത്തുന്ന ആചാരമാണ് ഉഴിഞ്ഞുകളയല്‍.
അന്തിമഹാകാളന്‍
കേരളത്തിലെ ആദിമപരദേവതകളില്‍ ഒന്ന്. കുറുപ്പന്‍മാരുടെ ഉപാസനാമൂര്‍ത്തികളിലൊന്നാണ്. തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിക്കടുത്തുള്ള അന്തിമഹാകാളന്‍ ക്ഷേത്രം വളരെ പ്രസിദ്ധമാണ്.
അന്തിത്തോറ്റം
തെയ്യാട്ടത്തിന്റെ അംഗമായി തലേദിവസം സന്ധ്യയോടെ നടത്തുന്ന തോറ്റം.
അന്തിത്തിറ
മുത്തപ്പന് ദൈവത്തിന്റെ സങ്കല്പവുമായി ബന്ധപ്പെട്ട തിറ. നായാട്ടുധര്മ്മമുള്ള ദേവതയാണിത്.
അന്തിത്തിരിയന്
കാവുകളിലും സ്ഥാനങ്ങളിലും സന്ധ്യക്ക് ദീപം വയ്ക്കാന്‍ ചുമതലപ്പെട്ടവര്‍. ഇതൊരു ആചാരപ്പേരാണ്.
അന്തിത്തിരി
സന്ധ്യാദീപം. ഹൈന്ദവഭവനങ്ങളിലും കാവുകളിലും ക്ഷേത്രങ്ങളിലും സന്ധ്യാദീപം മുഖ്യമാണ്. അടിച്ചുതളിയും അന്തിത്തിരിയും ഒഴിച്ചുകൂടാത്തതായി പണ്ടുള്ളവര്‍ കരുതിയിരുന്നു.
അന്തര്‍ജ്ജനം
കേരളത്തിലെ നമ്പൂതിരി സമുദായത്തിലെ സ്ത്രീ. പരപുരുഷ ദര്‍ശനം പാടില്ലെന്നുള്ളതും അകത്തു കഴിഞ്ഞുകൂടണമെന്നുള്ളതും കൊണ്ടാകാം അന്തര്‍ജ്ജനം എന്നപേര് വന്നത്. തുണ (ദാസി) യില്ലാതെ അന്തര്‍ജ്ജനങ്ങള്‍ പുറത്തിറങ്ങാറില്ല. പോകുമ്പോള്‍ മറക്കുട ചൂടണം. മുഹൂര്‍ത്തത്താലിയാണ് സുമംഗലിയായ അന്തര്‍ജ്ജനത്തിന്റെ മുഖ്യലക്ഷണം. നെറ്റിയില്‍ ചന്ദനക്കുറി (വരച്ചകുറി) കാണും. വെളുത്ത…
അന്തരാളര്‍
ബ്രാഹ്മണ-ക്ഷത്രിയന്‍മാരുടെയും നായന്‍മാര്‍ തുടങ്ങിയ ശൂദ്രന്‍മാരുടെയും ഇടയിലുള്ള ജാതിക്കാര്‍. നാലു വര്‍ണങ്ങളുടെയും അന്തരാളത്തിലുള്ളവര്‍ എന്ന് അര്‍ത്ഥം. അടികള്‍, പുഷ്പകര്‍, പിഷാരടി, വാര്യര്‍, ചാക്യാര്‍, നമ്പീശന്‍, തീയാടിമാര്‍, തീയാട്ടുണ്ണികള്‍, അകപ്പൊതുവാള്‍, പിടാരന്‍മാര്‍ തുടങ്ങിയവരാണ് അന്തരാളര്‍. ക്ഷേത്രങ്ങളയോ കാവുകളെയോ ആശ്രയിച്ചുള്ള കഴകമോ ജീവിതവൃത്തിയോ ആണ് ഇവര്‍ക്ക്…
അത്ത്
കുളിക്കുമ്പോള്‍ അഴുക്കുതേച്ചുകളയുന്ന ഈഞ്ച. ഈഞ്ചവള്ളി എന്ന ഒരു തരം കാട്ടുവള്ളി കൊത്തിയെടുത്ത് തോലുരിച്ച് അടിച്ച് മാര്‍ദ്ദവം വരുത്തിയെടുത്തതാണ് അത്ത്. പണ്ട് അത്തും താളിയും ഉപയോഗിക്കാതെ എണ്ണ തേച്ചുകുളി പതിവുണ്ടായിരുന്നില്ല.
