Archives for October, 2020 - Page 11

ഷാജഹാൻ കാളിയത്ത്

ടെലിവിഷൻ മാധ്യമപ്രവർത്തകനും ചിത്രകാരനുമാണ് ഷാജഹാൻ കാളിയത്ത്. ചെറുകഥാകൃത്തും കവിയും കൂടിയാണ്. കോഴിക്കോട് ജില്ലയിലെ കൈനാട്ടി സ്വദേശിയാണ് ഷാജഹാൻ. മടപ്പള്ളി ഗവ. കോളേജിൽ നിന്ന് ഭൗതികശാസ്ത്രത്തിൽ‍ ബിരുദവും തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ എം.എയും നേടി. കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്…
Continue Reading

ശൂലകുഠാരിയമ്മ തെയ്യം

വടക്കേ മലബാറില്‍ കെട്ടിയാടുന്ന ഒരു തെയ്യം. നരായുധമ്മാല, തിരുവാര്‍മൊഴി, മരക്കലത്തമ്മ എന്നീ പേരുകളുമുള്ള ഭഗവതിയുടെ തെയ്യമാണ്. പാലപ്പുറത്ത്, കപ്പോത്ത്, എടമന, മുട്ടില്, ചീര്‍ങ്ങോട്ട്, വെളുത്തൂല്, എന്നീ ഏഴു സ്ഥാനങ്ങളില്‍ ശൂലകുഠാരിയമ്മ എന്നറിയപ്പെടുന്നു. കഥ ഇതാണ്: ശ്രീശൂലയില്ലത്തെ തിരുവടി കനകമലയിലെ കനകക്കന്നിയെ വിവാഹം…
Continue Reading

ചെറുശ്ശേരി ക്ഷേത്രം

കോഴിക്കോട് ജില്ലയില്‍ കൊയിലാണ്ടി താലൂക്കിലെ മേപ്പയൂര്‍ പഞ്ചായത്തിലുളള ദേവീക്ഷഷേത്രമാണ് കൊഴുക്കല്ലൂര്‍ ശ്രീചെറുശ്ശേരിക്ഷേത്രം. കൃഷ്ണഗാഥാകാരന്‍ ചെറുശ്ശേരി ഇവിടെ ഉപാസന നടത്തിയിരുന്നുവെന്ന് വിശ്വസിക്കുന്നു. ഭഗവതിയോട് ഒരു സ്ത്രീരത്‌നത്തിനുണ്ടായിരുന്ന അഗാധമായ ഭക്തിയുടെ ഫലമായി നാഴികകള്‍ക്കപ്പുറത്തു നിന്നും ദേവി ഇവിടേക്ക് എഴുന്നള്ളി അയ്യപ്പന്റെ സമീപം താമസമാക്കി എന്നാണ്…
Continue Reading

ശ്രീകുമാരന്‍ തമ്പി

കവി, നോവലിസ്റ്റ്, ഗാനരചയിതാവ്, ചലച്ചിത്രസംവിധായകന്‍, തിരക്കഥാകൃത്ത്, ചലച്ചിത്രനിര്‍മ്മാതാവ്, സംഗീതസംവിധായകന്‍, ടെലിവിഷന്‍ നിര്‍മ്മാതാവ് എന്നീ നിലകളില്‍ സജീവമായിരുന്നു. കളരിക്കല്‍ കൃഷ്ണപിളളയുടേയും ഭവാനിക്കുട്ടി തങ്കച്ചിയുടേയും അഞ്ചു മക്കളില്‍ മൂന്നാമനായി 1940 മാര്‍ച്ച് 16ന് ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് ആണ് ജനനം. ഹരിപ്പാട്ട് ഗവ. ഗേള്‍സ്…
Continue Reading

ശൈഖ് മുഹമ്മദ് കാരക്കുന്ന്

മുഹമ്മദ് ഹാജി-ഫാത്തിമ ദമ്പതികളുടെ മകനായി 1950 ജുലൈ 15ന് മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്ത കാരക്കുന്നിലെ പുലത്ത് ജനനം. ഫാറൂഖ് റൗദത്തുല്‍ ഉലൂം അറബിക് കോളേജില്‍ നിന്ന് വിദ്യാഭ്യാസം. ഹൈസ്‌കൂള്‍ അദ്ധ്യാപകനായി. 25 വര്‍ഷം കോഴിക്കോട് ആസ്ഥാനമായുള്ള ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസിന്റെ ഡയറക്ടറായി.…
Continue Reading

ശേഷഗിരിപ്രഭു

ജനനം 1855 ഓഗസ്റ്റ് 3ന് കോഴിക്കോട്, മരണം 1924 മേയ് 24ന്. പ്രമുഖ വ്യാകരണപണ്ഡിതരില്‍ ഒരാളാണു് ശേഷഗിരി പ്രഭു എന്നറിയപ്പെടുന്ന മാധവ ശേഷഗിരി പ്രഭു. കൊങ്കണിയായിരുന്നു അദ്ദേഹത്തിന്റെ മാതൃഭാഷയെങ്കിലും മലയാളഭാഷയിലും വ്യാകരണത്തിലും അതീവ തത്പരനായിരുന്നു. 'വ്യാകരണമിത്രം' എന്ന മലയാളവ്യാകരണ ഗ്രന്ഥം അദ്ദേഹത്തിന്റേതാണ്.…
Continue Reading

ശൂരനാട് രവി

1943ല്‍ കൊല്ലം ജില്ലയിലെ ശൂരനാട്ടുളള ഇഞ്ചക്കാട് ഗ്രാമത്തില്‍ പരമുപിളളയുടെയും ഭവാനി അമ്മയുടയും മകനായി ജനിച്ചു. മണ്ണടി ഹൈസ്‌കൂളില്‍ അദ്ധ്യാപകനായിരുന്നു. 1998ല്‍ വിരമിച്ചു. കൃതികള്‍ ഓണപ്പന്ത് കിളിപ്പാട്ടുകള്‍ ഭാഗ്യത്തിലേക്കുളള വഴി പൊങ്കല്‍പ്പാട്ട് അക്ഷരമുത്ത് ശ്രീബുദ്ധന്‍ ഏഷ്യയുടെ വെളിച്ചം (എഡ്വിന്‍ ആര്‍നോള്‍ഡിന്റെ 'ലൈറ്റ് ഒഫ്…
Continue Reading

ശൂരനാട് കുഞ്ഞന്‍പിള്ള

നീലകണ്ഠപിള്ളയുടേയും കാര്‍ത്യാനിപിള്ള അമ്മയുടേയും മകനായി 1911 ജൂണ്‍ 24ന് കൊല്ലം ജില്ലയിലെ ശൂരനാടില്‍ പായിക്കാട്ട് വീട്ടില്‍ പി.എന്‍. കുഞ്ഞന്‍ പിള്ള ജനിച്ചു.[ തേവലക്കര മലയാളം സ്‌കൂള്‍, ചവറ ഇംഗ്ലീഷ് സ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ആര്‍ട്ട്‌സ് കോളേജില്‍ നിന്ന് ഇംഗ്ലീഷ്…
Continue Reading

ശുഭാനന്ദഗുരു

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കേരളത്തിലെ കീഴാളജനങ്ങളുടെ ഇടയില്‍ ഉയര്‍ന്നുവന്ന നവോത്ഥാന നായകനാണ് ശുഭാനന്ദ ഗുരു. സാംബവ സമുദായത്തില്‍ നവോത്ഥാന പാത വെട്ടിത്തുറന്നവരില്‍ പ്രമുഖനായിരുന്നു. ചെങ്ങന്നൂരിനടുത്ത് ബുധനൂര്‍ ഗ്രാമത്തില്‍ ഇട്ട്യാതി-കൊച്ചുനീലി ദമ്പതികളുടെ മകനായി 1882 ഏപ്രില്‍ 28 ന് ജനിച്ച പാപ്പന്‍കുട്ടിയാണ് പിന്നീട്…
Continue Reading